HOME
DETAILS

സർക്കാരിൻ്റെ വമ്പൻ പ്രഖ്യാപനങ്ങൾ; പണം എവിടെയെന്ന് പ്രതിപക്ഷം

  
October 31, 2025 | 3:09 AM

Governments big announcements Opposition asks where the money is

തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ നടത്തിയ ജനക്ഷേമ പ്രഖ്യാപനങ്ങളിൽ രാഷ്ട്രീയ വിവാദം. പതിനായിരം കോടിയിലേറെ ചെലവുവരുന്ന പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ പണം എവിടെയെന്ന ചോദ്യമാണ് പ്രതിപക്ഷ കേന്ദ്രങ്ങൾ ഉയർത്തുന്നത്. 

ശബരിമല സ്വർണക്കവർച്ചയെയും പി.എം ശ്രീ വിവാദത്തെയും  മറ്റ് ആരോപണങ്ങളെയും പ്രഖ്യാപനങ്ങളോടെ  മറികടക്കാനാകുമെന്നാണ്  എൽ.ഡി.എഫ്  പ്രതീക്ഷ. അതേസമയം, കേന്ദ്രവിഹിതം തടഞ്ഞുവച്ചത് ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ വാരിക്കോരിയുള്ള പ്രഖ്യാപനം  നടപ്പാക്കാൻ ഏതുവിധത്തിൽ പണം കണ്ടെത്തുമെന്നതിൽ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. നടപ്പാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നു മാത്രമാണ് ഇന്നലെ ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിച്ചത്. സർക്കാരിൻ്റെ പ്രഖ്യാപനങ്ങൾ  ജാള്യത മറയ്ക്കാനെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയിൽ പറഞ്ഞു. 

പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സർക്കാർ എന്ത് കൊടുത്താലും ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും. എന്നാൽ, എൽ.ഡി.എഫ് അധികാരത്തിൽ വരുംമുമ്പ് സാമൂഹ്യസുരക്ഷാ പെൻഷൻ 2500 രൂപ കൊടുക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നാലര കൊല്ലം ഇത് ചെയ്തില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 400 രൂപ കൂട്ടി. യഥാർഥത്തിൽ 900 രൂപ നഷ്ടമാണ്. അങ്ങനെ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ പറ്റില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ ക്കണ്ടുള്ള തട്ടിപ്പെന്നായിരുന്നു കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇത് തങ്ങള്‍ക്ക് കൊടുക്കേണ്ടി വരില്ലെന്നുറപ്പുണ്ടായതുകൊണ്ട് അടുത്ത സര്‍ക്കാരിന്റെ തലയിലേക്ക് കെട്ടിവയ്ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  5 days ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  5 days ago
No Image

യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം; സര്‍വ്വിസ് വെട്ടിക്കുറച്ചേക്കും

National
  •  5 days ago
No Image

യുഎഇയിലെ പെണ്‍പുലികള്‍; കുതിര സവാരിയില്‍ തിളങ്ങി എമിറാത്തി പെണ്‍കുട്ടികള്‍ 

uae
  •  5 days ago
No Image

ദിരിയ സ്ക്വയറിൽ ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ദിരിയ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ച് ആപ്പിള്‍

Saudi-arabia
  •  5 days ago
No Image

ആർ. ശ്രീലേഖയുടെ 'സർവേ' പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് ഡിലീറ്റ് ചെയ്തു

Kerala
  •  5 days ago
No Image

രണ്ട് ​ഗോളുകൾ,ഒരു അസിസ്റ്റ്; 4-1 ന്റെ തകർപ്പൻ വിജയം നേടിയിട്ടും യുണൈറ്റഡ് നായകന് മോശം പ്രകടനമെന്ന് വിമർശനം

Football
  •  5 days ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  5 days ago
No Image

'കോണ്‍ഗ്രസ് അതിജീവിതയ്‌ക്കൊപ്പം'; അടൂര്‍ പ്രകാശിനെ തള്ളി കെപിസിസി, പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് സണ്ണി ജോസഫ്

Kerala
  •  5 days ago
No Image

തൊഴിലിടങ്ങളിലെ സുരക്ഷ തൊഴിലുടമകളുടെ ഉത്തരവാദിത്തം; ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  5 days ago