
ഉംറ വിസ നിയമത്തില്‍ മാറ്റം: ഇഷ്യൂ ചെയ്ത് ഒരുമാസത്തിനകം സൗദിയില്‍ എത്തിയില്ലെങ്കില്‍ അസാധു; വിസാ എന്‍ട്രി കാലാവധി ഒരുമാസമായി കുറച്ചു | Umrah Visa

റിയാദ്: ഉംറ തീര്‍ഥാടകരുടെ എന്‍ട്രി വിസയുടെ കാലാവധി സൗദി അറേബ്യ ഒരു മാസമായി കുറച്ചു. മുന്‍പുണ്ടായിരുന്ന മൂന്ന് മാസത്തെ വിസാ സാധുത ഇനി മുതല്‍ വിസാ അനുവദിച്ച തീയതി മുതല്‍ ഒരു മാസം മാത്രമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ ഉംറ വിസാ നിബന്ധനകള്‍ പ്രകാരം, വിസ ഇഷ്യൂ ചെയ്ത തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ തീര്‍ത്ഥാടകര്‍ സൗദിയില്‍ പ്രവേശന രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത പക്ഷം ആ വിസ സ്വയമേവ റദ്ദാക്കപ്പെടും. എന്നാല്‍ തീര്‍ത്ഥാടകന്‍ സൗദിയിലെത്തിക്കഴിഞ്ഞാല്‍ മൂന്ന് മാസം (90 ദിവസം) വരെ രാജ്യത്ത് തങ്ങാമെന്നുള്ള നിലവിലുള്ള നിയമത്തില്‍ മാറ്റമില്ല. അടുത്ത ആഴ്ച മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍അറബിയ റിപ്പോര്‍ട്ട് ചെയ്തു.
ഗള്‍ഫ് മേഖലയില്‍ ചൂട് കുറഞ്ഞതിനെ തുടര്‍ന്ന് ഉംറ തീര്‍ഥാടകരുടെ വരവ് കുത്തനെ ഉയരുമെന്ന് കണക്കാക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് നാഷണല്‍ കമ്മറ്റി ഫോര്‍ ഉംറാ ആന്‍ഡ് വിസിറ്റിലെ ഉപദേഷ്ടാവ് അഹ്മദ് ബജൈഫര്‍ പറഞ്ഞു. മക്കയും മദീനയും കനത്ത തിരക്കില്‍പ്പെടുന്നത് നിയന്ത്രിക്കാനും തീര്‍ത്ഥാടകരുടെ സേവനം മെച്ചപ്പെടുത്താനും ഈ മാറ്റം ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ഉംറാ സീസണ്‍ ജൂണ്‍ ആദ്യം ആരംഭിച്ചതിന് ശേഷം ഇതുവരെ വിദേശ തീര്‍ത്ഥാടകര്‍ക്ക് നാല് മില്ല്യണില്‍ അധികം ഉംറ വിസകള്‍ ആണ് സൗദി അനുവദിച്ചത്. വെറും അഞ്ച് മാസത്തിനുള്ളില്‍ തന്നെ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ഉംറാ തീര്‍ത്ഥാടകര്‍ എത്തിയ സീസണായി ഇത് മാറുകയും ചെയ്തു.
Saudi Arabia has reduced the validity period for the entry visa for Umrah from three months to one month from the date of issuance. However, the validity period for the stay after the pilgrim's arrival in Saudi Arabia remains unchanged at three months, Al-Arabiya reported quoting sources from the Ministry of Hajj and Umrah.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആദ്യം സച്ചിൻ, ഇപ്പോൾ ജെമീമ; ചരിത്രത്തിൽ അഞ്ചാമതായി ഇന്ത്യൻ ലോകകപ്പ് ഹീറോ
Cricket
• 2 hours ago
ദുബൈ, ഷാർജ റോഡുകളിൽ ഇനി നിയമങ്ങൾ കടുക്കും; ഡെലിവറി ബൈക്കുകൾക്കും ഹെവി വാഹനങ്ങൾക്കും കർശന നിയന്ത്രണം
uae
• 2 hours ago
കേരളത്തില്‍ സീ പ്ലെയിന്‍ റൂട്ടുകള്‍ക്ക് അനുമതി; ലഭിച്ചത് 48 റൂട്ടുകള്‍, സന്തോഷവിവരം പങ്കുവെച്ച് മന്ത്രി റിയാസ്
Kerala
• 2 hours ago
ദുബൈ റൈഡ് ഞായറാഴ്ച; ദുബൈയിലെ റോഡുകൾ സൈക്ലിംഗ് ട്രാക്കുകളാകുന്ന മഹാ ഈവന്റ്; കാത്തിരിപ്പോടെ ആരാധകർ
uae
• 2 hours ago
കേരളത്തിന്റെ ആദ്യ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മുന്‍ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു
Kerala
• 2 hours ago
ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു; മുന്നിലുള്ളത് വമ്പൻ റെക്കോർഡ്
Cricket
• 3 hours ago
സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചു; പവന് കൂടിയത് 880, ചാഞ്ചാട്ടം തുടരുമ്പോള്‍ എന്ത് ചെയ്യണം
Business
• 3 hours ago
ഓര്‍ഡര്‍ ചെയ്തത് 1.8 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണ്‍; കിട്ടിയത് ഒരു മാര്‍ബിള്‍ കഷണം; അമ്പരപ്പ് മാറാതെ ബംഗളൂരിലെ ടെക്കി
National
• 3 hours ago
സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആശ വര്‍ക്കര്‍മാര്‍ അവസാനിപ്പിക്കുന്നു; ഇനി ജില്ലകളിലേക്ക്
Kerala
• 3 hours ago
ഫൈനലിലേക്ക് പറന്നത് ലോക റെക്കോർഡുമായി; ചരിത്രത്തിന്റെ കൊടുമുടിയിൽ ഇന്ത്യ
Cricket
• 3 hours ago
മുസ്ലിംകള്ക്കെതിരെ കലാപമുണ്ടാക്കാന്‍ 'ഐ ലവ് മുഹമ്മദ്'എന്ന് ക്ഷേത്രച്ചുമരുകളില്‍ എഴുതിവെച്ചു; നാല് പേര് അറസ്റ്റില്‍, ഒരാള്‍ ഒളിവില്‍, അറസ്റ്റിലായത് ഹിന്ദു യുവാക്കള്‍
National
• 4 hours ago
ആണവായുധ പരീക്ഷണത്തിന് ഉത്തരവിട്ട് ട്രംപ്; ലോകം വീണ്ടും ആണവ പന്തയത്തിലേക്ക്
International
• 4 hours ago
ഡിജിപിക്ക് പരാതി നല്കി; നടപടിയില്ല- പൊലിസ് മര്‍ദനത്തില്‍ ഷാഫി പറമ്പില്‍ എംപി കോടതിയിലേക്ക്
Kerala
• 4 hours ago
സർക്കാരിൻ്റെ വമ്പൻ പ്രഖ്യാപനങ്ങൾ; പണം എവിടെയെന്ന് പ്രതിപക്ഷം
Kerala
• 4 hours ago
മുഖ്യമന്ത്രി പിണറായി വിജയന് ഖത്തര്‍ ചേംബര്‍ ആസ്ഥാനം സന്ദര്‍ശിച്ചു
qatar
• 6 hours ago
മോദി- അമിത്ഷാ കാലത്തെ ഉദ്യോഗസ്ഥര്‍ക്കെതിരായ പ്രതികാരം തുടരുന്നു; സഞ്ജീവ് ഭട്ട്, ആര്.ബി ശ്രീകുമാര്‍.. ഇപ്പോള്‍ കുല്‍ദീപ് ശര്‍മ്മയും; 1984 ലെ കേസില്‍ അറസ്റ്റ് വാറണ്ട്
National
• 6 hours ago
ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
Kerala
• 6 hours ago
ആർത്തവ അവധി അംഗീകരിക്കണമെങ്കിൽ പാഡിന്റെ ചിത്രം കാണിക്കണം: ശുചീകരണത്തൊഴിലാളികളോട് സൂപ്പർവൈസർ; ശക്തമായ പ്രതിഷേധം
National
• 13 hours ago
മഞ്ചേരി മെഡി. കോളജിൽ ബഗ്ഗി വാഹനം സമർപ്പിച്ച് എസ്.കെ.എസ്.എസ്.എഫ്; ദുരിതയാത്രക്ക് അറുതിയായി
Kerala
• 5 hours ago
ബഹ്റൈനില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി പക്ഷാഘാതംമൂലം മരിച്ചു
bahrain
• 5 hours ago
മില്ലുടമകളുടെ കടുംപിടിത്തത്തില്‍ സംഭരണം മുടങ്ങി; കര്‍ഷകര്‍ ചോദിക്കുന്നു; ഈ നെല്ല് സംഭരിക്കാൻ ആരുടെ കാലുപിടിക്കണം
Kerala
• 5 hours ago

