
മുസ്ലിംകള്ക്കെതിരെ കലാപമുണ്ടാക്കാന്‍ 'ഐ ലവ് മുഹമ്മദ്'എന്ന് ക്ഷേത്രച്ചുമരുകളില്‍ എഴുതിവെച്ചു; നാല് പേര് അറസ്റ്റില്‍, ഒരാള്‍ ഒളിവില്‍, അറസ്റ്റിലായത് ഹിന്ദു യുവാക്കള്‍

ന്യൂഡല്‍ഹി: മനഃപൂര്‍വ്വം മുസ്ലിംകള്ക്കെതിരെ കലാപം സൃഷ്ടിക്കാന്‍ ക്ഷേത്രച്ചുമരുകളില്‍ 'ഐ ലവ് മുഹമ്മദ്' എന്നെഴുതി വെച്ചു. നാല് ഹിന്ദു യുവാക്കളാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം,.
 
ജിഷാന്ത് സിങ്, അകാശ് സാരസ്വത്, ദിലീപ് ശര്‍മ്മ, അഭിഷേക് സാരസ്വത് എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. അലിഗഡില്‍ നിരവധി ക്ഷേത്രങ്ങളുടെ ചുമരുകളില്‍ ഗ്രാഫിറ്റി പെയിന്റിങ്ങിലൂടെ ഐ ലവ് മുഹമ്മദ് എന്നെഴുതി വെക്കുകയായിരുന്നു. 30നും 35നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍. പ്രതികളില്‍ രാഹുല്‍ എന്നയാള്‍ ഒളിവിലാണ്.
ആദ്യം ഇതുമായി ബന്ധപ്പെട്ട് എട്ട് മുസ്ലിം യുവാക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. മുസ്തകീം, ഗുല്‍ മുഹമ്മദ്, സുലൈമാന്‍, സോനു, അല്ലാബക്ഷി, ഹമീദ്, യൂസഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഒക്ടോബര്‍ 25നാണ് ചുമരെഴുത്ത് കാണുന്നത്. തുടര്‍ന്ന് ഹിന്ദുത്വസംഘടനാ പ്രവര്ത്തകന് പ്രദേശത്തെ മുസ്ലിം യുവാക്കള്‍ക്കെതിരെ പരാതി നല്കി.
പിന്നാലെ പൊലിസ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി ചുവരെഴുത്തുകള്‍ മായ്ച്ചു. സംഘര്‍ഷത്തിനൊരുങ്ങി നിന്ന ജനക്കൂട്ടത്തെ ശാന്തരാക്കി. തുടര്‍ന്ന് മൗലവി മുസ്തകീം, ഗുല്‍ മുഹമ്മദ്, സുലൈമാന്‍, സോനു, അല്ലബക്ഷ്, ഹസന്, ഹമീദ്, യൂസഫ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ച്യ്യുകയും ചെയ്തു,' അതിന് ശേഷമാണ് മറ്റൊരു കാര്യം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടതെന്നും എസ്.എസ്.പി ജാദോണ്‍ പറഞ്ഞു. മുദ്രാവാക്യങ്ങള്‍ തെറ്റായാണ് എഴുതിയിരുന്നത്. മാത്രമല്ല എല്ലാ സ്ഥലത്തും എല്ലാം ഒരേ രീതിയിലുള്ള തെറ്റുകളാണ് കണ്ടത്. സെപ്തംബറില്‍ ബറേലിയില്‍ നടന്ന പ്രതിഷേധത്തിനിടെ ബാനറുകളില്‍ ഐ ലവ് മുഹമ്മദ് മുഹമ്മദ് എന്ന് എഴുതിയത് പോലെ ആയിരുന്നില്ല അത്. ഇതാണ് പൊലിസിന് സംശയമുണ്ടാക്കിയത്. തുടര്‍ന്ന് സിസിടിവികള്‍ പരിസോധിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.
മനപ്പൂര്‍വം ഗ്രാഫിറ്റി പെയിന്റ് ചെയ്ത് മുസ്ലിംകളെ കേസില്‍ കുടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പൊലിസ് പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ ജിഷാന്ത് സിങ്ങും മുസ്തകീം തമ്മില്‍ ചെറിയ വൈരാഗ്യമുണ്ടായിരുന്നു. ഇതില്‍ നിന്നുണ്ടായ പകയെ തുടര്‍ന്നാണ് സുഹൃത്തുക്കളെ ഉപയോഗിച്ച് ക്ഷേത്രത്തില്‍ ഐ ലവ് മുഹമ്മദ് എന്ന് പെയിന്റ് ചെയ്തതെന്ന് പൊലിസ് അറിയിച്ചു.
നാല് പേര് വിവിധ ക്ഷേത്രങ്ങളില്‍ പെയിന്റ് ഉപയോഗിച്ച് ഐ.ലവ് മുഹമ്മദ് എന്ന് എഴുതി കലാപമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലിസ് വിശദീകരിച്ചു.
police arrested four hindu youths for allegedly writing ‘i love muhammad’ on temple walls to spark communal violence. one suspect remains absconding as investigation continues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോടീശ്വരിയാകാൻ സ്വന്തം മകനെ കൊന്നു; കാമുകനൊപ്പം ജീവിക്കാൻ അമ്മയുടെ ക്രൂരത
crime
• an hour ago
നവംബറില്‍ ക്ഷേമ പെന്ഷന് 3600 രൂപ; വിതരണം 20 മുതല്‍
Kerala
• 2 hours ago
ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്കും, ഔട്ട്സോഴ്സ് സിറ്റിയിലേക്കും പെയ്ഡ് പാർക്കിംഗ് വ്യാപിപ്പിച്ച് പാർക്കിൻ; നിരക്കുകൾ അറിയാം
uae
• 2 hours ago
സെഞ്ച്വറിയല്ല എനിക്ക് വലുത്, ഏറെ പ്രധാനം മറ്റൊരു കാര്യത്തിനാണ്: ജെമീമ റോഡ്രിഗസ്
Cricket
• 2 hours ago
കോഴിക്കോട് നടുറോഡില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും; മാങ്കാവ്-പന്തീരാങ്കാവ് റൂട്ടില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
Kerala
• 11 minutes ago
നവംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പെട്രോൾ, ഡീസൽ വില കുറഞ്ഞു
uae
• 2 hours ago
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എല്‍ -90; പ്രത്യേക രജിസ്ട്രേഷന്, കെ.എസ്.ആര്.ടിക്ക് മാറ്റമില്ല
Kerala
• 2 hours ago
സെഞ്ച്വറിയടിച്ച് തിളങ്ങിയ പഴയ ടീമിലേക്ക് ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തുന്നു; റിപ്പോർട്ട്
Cricket
• 2 hours ago
പ്രവാസികള്‍ക്ക് ഇനി 'ഇപാസ്പോര്‍ട്ട്' മാത്രം: RFID ചിപ്പുള്ള പുതിയ പാസ്പോര്‍ട്ടിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
uae
• 2 hours ago
വീട്ടുജോലിക്കാരിയെ മകളെ പോലെ സ്നേഹിച്ചു, അഞ്ച് കോടിയുടെ സ്വത്ത് പേരില്‍ എഴുതിവച്ചു; ഒടുവില്‍ യുവതി ചെയ്തതോ...
National
• 3 hours ago
ദുബൈ, ഷാർജ റോഡുകളിൽ ഇനി നിയമങ്ങൾ കടുക്കും; ഡെലിവറി ബൈക്കുകൾക്കും ഹെവി വാഹനങ്ങൾക്കും കർശന നിയന്ത്രണം
uae
• 3 hours ago
കേരളത്തില്‍ സീ പ്ലെയിന്‍ റൂട്ടുകള്‍ക്ക് അനുമതി; ലഭിച്ചത് 48 റൂട്ടുകള്‍, സന്തോഷവിവരം പങ്കുവെച്ച് മന്ത്രി റിയാസ്
Kerala
• 4 hours ago
ദുബൈ റൈഡ് ഞായറാഴ്ച; ദുബൈയിലെ റോഡുകൾ സൈക്ലിംഗ് ട്രാക്കുകളാകുന്ന മഹാ ഈവന്റ്; കാത്തിരിപ്പോടെ ആരാധകർ
uae
• 4 hours ago
കേരളത്തിന്റെ ആദ്യ ഒളിമ്പിക്സ് മെഡല്‍ ജേതാവ് മുന്‍ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു
Kerala
• 4 hours ago
ഫൈനലിലേക്ക് പറന്നത് ലോക റെക്കോർഡുമായി; ചരിത്രത്തിന്റെ കൊടുമുടിയിൽ ഇന്ത്യ
Cricket
• 5 hours ago
വൈക്കത്ത് കാര്‍ കനാലിലേക്ക് മറിഞ്ഞ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
Kerala
• 5 hours ago
ആണവായുധ പരീക്ഷണത്തിന് ഉത്തരവിട്ട് ട്രംപ്; ലോകം വീണ്ടും ആണവ പന്തയത്തിലേക്ക്
International
• 6 hours ago
ഡിജിപിക്ക് പരാതി നല്കി; നടപടിയില്ല- പൊലിസ് മര്‍ദനത്തില്‍ ഷാഫി പറമ്പില്‍ എംപി കോടതിയിലേക്ക്
Kerala
• 6 hours ago
ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു; മുന്നിലുള്ളത് വമ്പൻ റെക്കോർഡ്
Cricket
• 4 hours ago
സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചു; പവന് കൂടിയത് 880, ചാഞ്ചാട്ടം തുടരുമ്പോള്‍ എന്ത് ചെയ്യണം
Business
• 4 hours ago
ഓര്‍ഡര്‍ ചെയ്തത് 1.8 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണ്‍; കിട്ടിയത് ഒരു മാര്‍ബിള്‍ കഷണം; അമ്പരപ്പ് മാറാതെ ബംഗളൂരിലെ ടെക്കി
National
• 4 hours ago

