
സുരക്ഷയിൽ വിട്ടുവീഴ്ചയില്ല: ദുബൈയിലും ഷാർജയിലും ഡെലിവറി റൈഡർമാർക്ക് പുതിയ ലെയ്ൻ നിയമങ്ങൾ; നിയമം ലംഘിച്ചാൽ 1,500 ദിർഹം പിഴ

ദുബൈ/ഷാർജ: ഡെലിവറി സേവനങ്ങളുടെ വേഗതയ്ക്ക് ഇനി യുഎഇ റോഡുകളിൽ മുൻഗണനയില്ല. സുരക്ഷ ഉറപ്പാക്കാനുള്ള കർശന നടപടികളുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA), ദുബൈ പൊലിസ്, ഷാർജ പൊലിസ് എന്നിവർ രംഗത്തെത്തി. 2025 ഒക്ടോബർ അവസാനമാണ് ഇതുസംബന്ധിച്ച സംയുക്ത പ്രഖ്യാപനം പുറത്തിറക്കിയത്. നവംബർ 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. അശ്രദ്ധമായ ഡ്രൈവിംഗിനും ലെയ്ൻ നിയമങ്ങൾ ലംഘിക്കുന്നതിനും ഇനിമുതൽ 1,500 ദിർഹം വരെ പിഴ ചുമത്തുകയും പെർമിറ്റ് താൽക്കാലികമായി സസ്‌പെൻഷന്റ് ചെയ്യുകയും ചെയ്യും.
ഡെലിവറി റൈഡർമാർക്ക് വേഗതയേറിയ പാതകൾ നിരോധിച്ചു
ഇ-കൊമേഴ്‌സ്, ഭക്ഷ്യ വിതരണ മേഖലകളിലെ വളർച്ച കാരണം ഡെലിവറി ബൈക്കുകൾ ഉൾപ്പെട്ട അപകടങ്ങളുടെ എണ്ണം കുത്തനെ വർധിച്ച സാഹചര്യത്തിലാണ് RTA യും ദുബൈ പൊലിസും ഏകോപിപ്പിച്ച് നടപടി സ്വീകരിച്ചിരിക്കുന്നത്. ദുബൈയിൽ പ്രധാന റോഡുകളിലെ ഏറ്റവും വേഗതയേറിയ പാതകൾ ഡെലിവറി മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുന്നതിന് പുതിയ നിയമപ്രകാരം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചോ അതിലധികമോ ലെയ്‌നുകളുള്ള റോഡുകളിൽ, ഇടതുവശത്തെ രണ്ട് ലെയ്‌നുകളിലൂടെ റൈഡർമാർക്ക് സഞ്ചരിക്കാൻ കഴിയില്ല. മൂന്നോ നാലോ ലെയ്‌നുകളുള്ള റോഡുകളിൽ, ഏറ്റവും വേഗതയേറിയ ഇടതുവശത്തെ ലെയ്ൻ ഉപയോഗിക്കുന്നതിൽ നിന്നും ഡെലിവറി റൈഡർമാരെ വിലക്കിയിട്ടുണ്ട്.
ഷാർജയിലും സമാനമായി ലെയ്ൻ മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഹെവി വാഹനങ്ങളും ബസുകളും വലതുവശത്തെ അറ്റത്തുള്ള പാതകളിൽ തന്നെ സഞ്ചരിക്കണം. ഡെലിവറി ബൈക്കുകൾ ഉൾപ്പെടെയുള്ള മോട്ടോർ സൈക്കിളുകൾ റോഡിന്റെ വീതിയെ ആശ്രയിച്ച് മധ്യത്തിലോ വലതുവശത്തെ പാതകളിലോ ആയിരിക്കും ഓടിക്കേണ്ടത്. ഉദാഹരണത്തിന്, നാല് വരി റോഡിൽ വലതുവശത്തെ രണ്ട് പാതകളും, രണ്ട് വരി റോഡിൽ വലതുവശത്തെ പാതയും മാത്രമേ ഇവർക്ക് ഉപയോഗിക്കാൻ അനുമതിയുള്ളൂ.
പുതിയ നിയമങ്ങൾ ലംഘിക്കുന്ന ഡെലിവറി റൈഡർമാർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ദുബൈയിൽ, ആദ്യ നിയമലംഘനത്തിന് 500 ദിർഹം പിഴ ഈടാക്കും. രണ്ടാമത്തെ തവണ നിയമം തെറ്റിച്ചാൽ ഇത് 700 ദിർഹമായി ഉയരും. മൂന്നാം തവണ നിയമം ലംഘിക്കുന്ന ഡെലിവറി റൈഡറുടെ പെർമിറ്റ് താൽക്കാലികമായി റദ്ദാക്കും.
ഡെലിവറി ബൈക്കുകളുടെ വേഗപരിധി (മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ) ലംഘിക്കുന്നതും അധികൃതർ നിരീക്ഷിക്കും. ആദ്യ തവണ നിയമ ലംഘനം നടത്തിയാൽ 200 ദിർഹം പിഴയും, ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് 300 ഉം 400 ഉം ദിർഹം വരെ പിഴയും ചുമത്തും.
dubai and sharjah enforce strict lane regulations for delivery riders to enhance road safety, imposing a dh1,500 penalty for non-compliance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എല്ലാ സംസ്ഥാനങ്ങളിലെയും പൊലിസുകാർക്ക് ഒറ്റയൂണിഫോം വരുന്നു; സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ | One Nation, One Police
National
• 3 hours ago
കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും ആക്രമണം; ഹോട്ടൽ തകർത്ത ഗുണ്ടകൾ പൊലിസ് വലയിൽ
Kerala
• 3 hours ago
മേയാൻ വിട്ട പോത്ത് കയറിപ്പോയത് നേരെ ടെറസിലേക്ക്; ഒടുവിൽ അഗ്നി രക്ഷാ സേനയെത്തി താഴെയിറക്കി
Kerala
• 4 hours ago
ഏറ്റവും പുതിയ നിക്കോൺ സെഡ്.ആർ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു
uae
• 4 hours ago
വീണ്ടും മരണം; വിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ചത് കൊല്ലം സ്വദേശി
Kerala
• 4 hours ago
താമരശ്ശേരിയിൽ നാളെ മുതൽ ഡോക്ടർമാരുടെ 'ജീവൻ രക്ഷാ സമരം'; രോഗീപരിചരണം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും
Kerala
• 4 hours ago
ഡോ എം ആർ രാഘവവാര്യർക്ക് കേരള ജ്യോതി; രണ്ടുപേർക്ക് കേരള പ്രഭയും, അഞ്ച് പേർക്ക് കേരള ശ്രീയും; കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Kerala
• 4 hours ago
ആരോഗ്യ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചു; കുവൈത്തിൽ പ്രവാസിക്ക് 10 വർഷം കഠിനതടവ്
Kuwait
• 4 hours ago
ഈ ക്യൂ ആർ കോഡ് പേയ്‌മെന്റിനല്ല, നേരെ യൂട്യൂബ് ചാനലിലേക്ക്; മകന് അച്ഛന്റെ വക സൗജന്യ പരസ്യം
National
• 5 hours ago
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ: നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി
uae
• 5 hours ago
കുന്നംകുളം കസ്റ്റഡി മർദ്ദനം: സംസ്ഥാന പൊലിസ് മേധാവിയോട് റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷൻ
Kerala
• 5 hours ago
മാളിലൂടെ നടക്കവേ വഴി മുറിച്ചുകടന്ന സ്ത്രീക്കായി നടത്തം നിർത്തി ഷെയ്ഖ് മുഹമ്മദ്; യഥാർത്ഥ നേതാവെന്ന് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ
uae
• 5 hours ago
പോക്സോ കേസിൽ 46-കാരന് 11 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ച് കൽപ്പറ്റ കോടതി
Kerala
• 6 hours ago
അപകടസ്ഥലത്ത് കാഴ്ചക്കാരായി കൂട്ടംകൂടിയാൽ 1,000 ദിർഹം പിഴ; കർശന നടപടിയുമായി അബൂദബി പൊലിസ്
uae
• 6 hours ago
ക്യാമ്പിംഗ് നിയമങ്ങൾ കർശനമാക്കി യുഎഇ; മാലിന്യം തള്ളിയാൽ 30,000 ദിർഹം പിഴ
uae
• 7 hours ago
ഫ്രഷ് കട്ട് പ്ലാന്റ് സംഘർഷം: പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു
Kerala
• 8 hours ago
100 ദിവസത്തെ നരകയാത്ര; യൂറോപ്യൻ അധിനിവേശത്തിൽ ഇരകളായ റുവാണ്ടൻ ജനത: In- Depth Story
International
• 8 hours ago
കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക് നികുതിയില്ലാതെ എത്ര ഗ്രാം സ്വർണം കൊണ്ടുവരാം?
Kuwait
• 8 hours ago
അധിക്ഷേപ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രതികൾ പിടിയിൽ
qatar
• 6 hours ago
ഫാസ് ടാഗ് KYV വെരിഫിക്കേഷൻ നിർബന്ധം: പൂർത്തിയാക്കാത്തവർ ടോൾപ്ലാസയിൽ കുടുങ്ങും
National
• 6 hours ago
മതാടിസ്ഥാനത്തിലുള്ള സംവരണം രാഷ്ട്രീയ നേട്ടത്തിന്; കേരളത്തിലെ മുസ്ലിം-ക്രിസ്ത്യൻ ഒബിസി റിസർവേഷനെതിരെ ദേശീയ പിന്നാക്ക കമ്മിഷൻ
Kerala
• 7 hours ago

