HOME
DETAILS

ഈ ക്യൂ ആർ കോഡ് പേയ്‌മെന്റിനല്ല, നേരെ യൂട്യൂബ് ചാനലിലേക്ക്; മകന് അച്ഛന്റെ വക സൗജന്യ പരസ്യം 

  
October 31, 2025 | 4:41 PM

taxi qr code is not for payment but directly to youtube channel free advertisement for son by father

മുംബൈ: ടാക്സികളിലെ ക്യൂ ആർ കോഡ് എന്ന് കേട്ടാൽ എല്ലാവരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുക ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യത്തെ കുറിച്ചായിരിക്കും. എന്നാൽ മുംബൈയിലെ ഒരു ടാക്സിയിൽ കണ്ട ക്യൂ ആർ കോഡ് തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ് യാത്രക്കാർക്ക് സമ്മാനിക്കുന്നത്. പേയ്‌മെന്റിനുള്ള ക്യൂ ആർ കോഡിന് പകരം, അത് സ്കാൻ ചെയ്താൽ എത്തുന്നത് ടാക്സി ഡ്രൈവറുടെ മകന്റെ യൂട്യൂബ് ചാനലിലേക്ക്

യാത്രയിലുണ്ടായ ഈ കൗതുകകരമായ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ദിവ്യുഷി സിൻഹ എന്ന യുവതിയാണ്. മുംബൈയുടെ ഈ ക്രിയാത്മകമായ സംസ്‌കാരത്തിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്നും ഈ ആശയം 'കൊള്ളാം' എന്നും ദിവ്യുഷി സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടു.

 

ഒരു ലോക്കൽ 'ബ്ലാക്ക് ആൻഡ് യെല്ലോ' നിറത്തിലുള്ള ക്യാബിൽ യാത്ര ചെയ്യുകയായിരുന്നു ദിവ്യുഷി. മുൻ സീറ്റിൽ സ്ഥാപിച്ചിരുന്ന ഒരു ക്യൂ ആർ കോഡ് ശ്രദ്ധയിൽപ്പെട്ടപ്പോൾ, മറ്റാരെയും പോലെ അതൊരു പേയ്‌മെന്റ് കോഡാണെന്ന് യുവതിയും ആദ്യം കരുതി. എന്നാൽ ക്യൂ ആർ കോഡിനെക്കുറിച്ച് ഡ്രൈവറോട് അന്വേഷിച്ചപ്പോഴാണ് അത് പണം അടയ്‌ക്കാനുള്ളതല്ല, മറിച്ച് തന്റെ കുട്ടിയുടെ യൂട്യൂബ് ചാനലാണ് എന്ന മറുപടി ലഭിച്ചത്. റാപ്പ് മ്യൂസിക് ചെയ്യുന്ന ഒരു യൂട്യൂബ് ചാനലാണ് ഇതെന്നും ഡ്രൈവർ ദിവ്യുഷിയോട് പറഞ്ഞു.

കുറിപ്പിലെ വാക്കുകൾ:

ക്യൂ ആർ കോഡിനൊപ്പമുണ്ടായിരുന്ന ഒരു കുറിപ്പിന്റെ ചിത്രവും ദിവ്യുഷി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അതിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്

"ഹലോ ഞാൻ രാജ്, ഞാൻ ഈ ടാക്സി ഡ്രൈവറുടെ മകനാണ്, സ്കാൻ ചെയ്യൂ, ഇത് എന്റെ യൂട്യൂബ് ചാനലാണ്, അതിൽ ഞാൻ റാപ്പ് മ്യൂസിക്കാണ് ഷെയർ ചെയ്യുന്നത്. ദയവായി ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക, നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, നന്ദി."

ഈ വ്യത്യസ്തമായ ആശയം സോഷ്യൽ മീഡിയയിൽ അതിവേഗമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. നിരവധി പേരാണ് ഈ 'പുതിയ മാർക്കറ്റിങ് തന്ത്രത്തെ' അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇത് വളരെ ക്രിയേറ്റീവായ ഒരു ഐഡിയയാണ് എന്നാണ് പൊതുവെയുള്ള പ്രതികരണം.

 

A taxi driver in Mumbai found a unique way to promote his son's passion: a QR code placed in his cab, but instead of being for digital payment, it leads directly to his son's YouTube channel featuring rap music. A young woman named Divyushi Sinha shared this "brilliant idea" on social media after scanning the code and seeing the message from the son, seeking likes, shares, and subscriptions. This creative approach to advertising quickly gained attention online.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ സംസ്ഥാനങ്ങളിലെയും പൊലിസുകാർക്ക് ഒറ്റയൂണിഫോം വരുന്നു; സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ | One Nation, One Police

National
  •  6 hours ago
No Image

കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും ആക്രമണം; ഹോട്ടൽ തകർത്ത ഗുണ്ടകൾ പൊലിസ് വലയിൽ

Kerala
  •  6 hours ago
No Image

മേയാൻ വിട്ട പോത്ത് കയറിപ്പോയത് നേരെ ടെറസിലേക്ക്; ഒടുവിൽ അഗ്നി രക്ഷാ സേനയെത്തി താഴെയിറക്കി

Kerala
  •  6 hours ago
No Image

ഏറ്റവും പുതിയ നിക്കോൺ സെഡ്.ആർ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു

uae
  •  6 hours ago
No Image

വീണ്ടും മരണം; വിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ചത് കൊല്ലം സ്വദേശി

Kerala
  •  6 hours ago
No Image

താമരശ്ശേരിയിൽ നാളെ മുതൽ ഡോക്ടർമാരുടെ 'ജീവൻ രക്ഷാ സമരം'; രോഗീപരിചരണം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും

Kerala
  •  7 hours ago
No Image

ഡോ എം ആർ രാഘവവാര്യർക്ക് കേരള ജ്യോതി; രണ്ടുപേർക്ക് കേരള പ്രഭയും, അഞ്ച് പേർക്ക് കേരള ശ്രീയും; കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala
  •  7 hours ago
No Image

ആരോഗ്യ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചു; കുവൈത്തിൽ പ്രവാസിക്ക് 10 വർഷം കഠിനതടവ്

Kuwait
  •  7 hours ago
No Image

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ: നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി

uae
  •  7 hours ago
No Image

ക്ഷേത്രത്തില്‍ ഇരുന്നതിന് വയോധികന് ക്രൂരമര്‍ദ്ദനം; ജാതിയധിക്ഷേപവും വധഭീഷണിയും 

National
  •  8 hours ago