സഞ്ജുവിനെ റാഞ്ചാനൊരുങ്ങി സർപ്രൈസ് ടീം; പകരം സൂപ്പർതാരം രാജസ്ഥാനിലേക്ക്; റിപ്പോർട്ട്
2026 ഐപിഎൽ സീസണിന് മുന്നോടിയായി മലയാളി സൂപ്പർതാരം സഞ്ജു സാംസൺ തന്റെ പഴയ ടീമായ ഡൽഹി ക്യാപിറ്റൽസിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോർട്ട്. ഐപിഎൽ മിനി ലേലത്തിന് മുന്നോടിയായി സഞ്ജുവിനെ ഡൽഹി സ്വന്തമാക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സഞ്ജുവിന് പകരമായി ഡൽഹി സൗത്ത് ആഫ്രിക്കൻ സൂപ്പർതാരം ട്രിസ്റ്റൻ സ്റ്റബ്‌സിനെ രാജസ്ഥാന് കൈമാറും. ദി ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
സഞ്ജു ഡൽഹിക്ക് വേണ്ടി രണ്ട് സീസണിൽ കളിച്ചിട്ടുണ്ട്. 2016 മുതൽ 2018 വരെയാണ് സഞ്ജു ഡൽഹിയിൽ കളിച്ചത്. സഞ്ജുവിനെ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങിയ ടീമുകൾ നേരത്തെതന്നെ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന് ശേഷമാണ് സഞ്ജു രാജസ്ഥാനിലേക്ക് കൂടുമാറിയത്.
2021ൽ ആയിരുന്നു സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്. 2022ൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കാനും സഞ്ജുവിന് സാധിച്ചു എന്നാൽ ഗുജറാത്ത് ടൈറ്റ്സിനോട് പരാജയപ്പെട്ട് രാജസ്ഥാന് കിരീടം നഷ്ടമാവുകയായിരുന്നു.
കഴിഞ്ഞ ഐപിഎല്ലിൽ നിരാശാജനകമായ പ്രകടനമാണ് രാജസ്ഥാൻ നടത്തിയിരുന്നത്. ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‍തത്. 14 മത്സരങ്ങളിൽ നിന്നും നാല് വിജയവും 10 തോൽവിയും അടക്കം എട്ട് പോയിന്റായിരുന്നു രാജസ്ഥാൻ നേടിയിരുന്നത്. 2025 ഐപിഎല്ലിൽ പരുക്കേറ്റതിന് പിന്നാലെ സഞ്ജുവിന് രാജസ്ഥാനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നഷ്ടമായിരുന്നു.
ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പരുക്കേറ്റ് സഞ്ജു പുറത്തായിരുന്നു. സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗ് ആയിരുന്നു പല മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചിരുന്നത്. തുടക്കത്തിലെ ആദ്യം മൂന്നു മത്സരങ്ങളിലും സഞ്ജു ഇമ്പാക്ട് പ്ലെയർ ആയാണ് കളത്തിൽ ഇറങ്ങിയത്
Kerala superstar Sanju Samson is reportedly returning to his old team Delhi Capitals ahead of the 2026 IPL season. Reports are coming in that Delhi will acquire Sanju ahead of the IPL mini auction. Delhi will exchange South African superstar Tristan Stubbs for Rajasthan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."