HOME
DETAILS
MAL
കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ
December 12, 2025 | 5:02 PM
കോഴിക്കോട്: മുനമ്പം വഖ്ഫ് ഭൂമി അല്ലെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തും തൽസ്ഥിതി തുടരണമെന്ന് ഉത്തരവിട്ടുമുള്ള സുപ്രിംകോടതി വിധി പ്രതീക്ഷനൽകുന്നതാണെന്ന് സമസ്ത കേരളാ ജംഇയ്യത്തുൽ ഉമല സെക്രട്ടറി മുക്കം ഉമർ ഫൈസി, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ എന്നിവർ പറഞ്ഞു.
മുനമ്പം വിഷയത്തിൽ ഒരു വിഭാഗം നടത്തുന്ന വർഗീയ പ്രചാരണങ്ങൾക്കേറ്റ തിരിച്ചടിയാണ് കോടതിയിൽനിന്നുണ്ടായത്. പുതിയ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടിയുണ്ടാകുമെന്നാണ് കരുതുന്നതെന്നും നേതാക്കൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."