സ്പെഷ്യൽ അധ്യാപക നിയമനം: കേരളത്തിന് നൽകാനുള്ള തടഞ്ഞുവെച്ച ഫണ്ട് ഉടൻ നൽകാമെന്ന് - കേന്ദ്രം സുപ്രിംകോടതിയിൽ
ന്യൂഡൽഹി: കേരളത്തിന് നൽകാനുള്ള സർവശിക്ഷാ അഭിയാൻ (എസ്എസ്എ) ഫണ്ട് ഉടൻ അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. സംസ്ഥാനത്തെ സ്പെഷ്യൽ അധ്യാപകരുടെ നിയമനം സംബന്ധിച്ച കേസിലാണ് കേന്ദ്രം സുപ്രധാനമായ ഈ നിലപാട് സുപ്രിംകോടതിയെ അറിയിച്ചത്.
കേരളത്തിന് നൽകേണ്ട എസ്എസ്എ ഫണ്ട് തടഞ്ഞുവെച്ച വിഷയത്തിൽ ഉടൻ നടപടിയുണ്ടാകുമെന്നും തുക കൈമാറുമെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സുപ്രിംകോടതിക്ക് ഉറപ്പ് നൽകി. ഫണ്ട് നൽകുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായും കേന്ദ്രം കോടതിയെ അറിയിച്ചു.
സ്പെഷ്യൽ അധ്യാപകരെ സ്ഥിരപ്പെടുത്താൻ കഴിയാത്തതിന് കാരണം കേന്ദ്രം ഫണ്ട് തടഞ്ഞുവെച്ചതാണെന്ന് കേരളം നേരത്തെ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഫണ്ട് നൽകാമെന്ന് ഇപ്പോൾ ഉറപ്പ് നൽകിയിരിക്കുന്നത്.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ സ്പെഷ്യൽ അധ്യാപകർ അത്യാവശ്യമാണെന്നും, അതിനാൽ നിയമന നടപടികൾ നടത്താതിരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സമയബന്ധിതമായി നിയമന നടപടികൾ സ്വീകരിക്കാൻ സുപ്രിംകോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. നിയമന നടപടികളുടെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ജനുവരി 31-നകം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ്ജ് മാസി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
The Central Government informed the Supreme Court that it would immediately release the blocked Sarva Shiksha Abhiyan (SSA) funds owed to Kerala. This assurance was given during a hearing regarding the appointment of special teachers in the state. Kerala had previously argued that the non-release of these funds was hindering the regularization of these special educators. The Supreme Court has directed Kerala to take necessary steps for timely appointments and report the progress by January 31st.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."