HOME
DETAILS

'നിങ്ങള്‍ക്കൊപ്പം തന്നെയുണ്ട്' അല്‍ഖസ്സാം ബ്രിഗേഡുകള്‍ക്ക് ഐക്യദാര്‍ഢ്യ സന്ദേശവുമായി യമന്റെ പുതിയ സൈനിക മേധാവി; സന്ദേശം ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ

  
Web Desk
November 10, 2025 | 9:42 AM

yemens new military chief sends solidarity message to al-qassam brigades amid ongoing israeli attacks in gaza

ഗസ്സയില്‍ അല്‍ ഖസ്സാം ബ്രിഗേഡുകളുടെ ചെറുത്ത് നില്‍പിനെ പ്രശംസിച്ചും യമന്റെ തുടര്‍ച്ചയായ പിന്തുണ ആവര്‍ത്തിച്ച് ഉറപ്പിച്ചും പുതുതായി നിയമിതനായ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ അലി ഹമീദ് അല്‍-മസാനി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്രിഗേഡിന് ഹമീദ് അല്‍ മസാനി ഔദ്യോഗികമായി കത്തയച്ചു. 

ഈ വര്‍ഷം ആദ്യം സനായില്‍ നടന്ന ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ മുന്‍ യെമന്‍ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് അബ്ദുള്‍ കരീം അല്‍-ഗമാരി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശം അയക്കുന്നത്.  ഗസ്സയെ പിന്തുണക്കുന്നതില്‍ എന്നും ശക്തമായ നിലപാടെടുത്ത നേതാവായിരുന്നു അല്‍-ഗമാരി. യെമന്റെ സൈനിക ഏകോപനത്തിലും അദ്ദേഹം ശക്തമായ നിലപാടെടുത്തിരുന്നു. 

യെമനും ഫലസ്തീന്‍ പ്രതിരോധ സേനയും തമ്മിലുള്ള ബന്ധത്തെ 'പാതയുടെ ഐക്യം' എന്നാണ് യമന്‍ പ്രതിരോധ മന്ത്രാലയം വഴി പുറത്തിറക്കിയ കത്തില്‍ അല്‍-മസാനി വിശേഷിപ്പിച്ചത്. ഉപരോധത്തിനിടയിലും ശക്തമായ പോരാട്ടം തുടര്‍ന്ന ഗസ്സയിലെ പോരാളികളെ അദ്ദേഹം പ്രശംസിച്ചു. അവര്‍ക്കൊപ്പം സമരമുഖത്ത് ചേര്‍ന്ന് നില്‍ക്കാനുള്ള യമന്റെ പ്തബദ്ധത അദ്ദേഹം കത്തില്‍ ആവര്‍ത്തിച്ചു. 

ഗസ്സയില്‍ ഇസ്‌റാഈല്‍ സൈനിക ആക്രമണം ആരംഭിച്ചതുമുതല്‍, അന്‍സാറുള്ളയുമായി സഖ്യമുള്ള യെമനിലെ സര്‍ക്കാര്‍ ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ ശക്തമായ പിന്തുണച്ച അയല്‍ക്കാരാണ്. ഇസ്‌റാഈലിന് നേരെ നിരവധി തവണ യമന്‍ ഡ്രോണുകളും മിസൈലുകളും അയച്ചിട്ടുണ്ട്. ചെങ്കടലില്‍ ഇസ്‌റാഈലിന്റെ കപ്പലുകള്‍ക്ക് നേരേയും യമന്‍ ആക്രമണം നടത്തിയിരുന്നു. ഇസ്‌റാഈലുമായി ബന്ധപ്പെട്ട കപ്പലുകളെ ലക്ഷ്യമിട്ട് ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും സമുദ്ര ഉപരോധം ഏര്‍പ്പെടുത്തി. ഉപരോധം വലിയ ഷിപ്പിംഗ് കമ്പനികളെ അന്താരാഷ്ട്ര വ്യാപാരം വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിതരാക്കി. ഇത് ആഗോള സാമ്പത്തിക, ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വരെ കാരണമായി.


ഫലസ്തീന്‍ പ്രതിരോധ സേന യമന്റെ പിന്തുണ ആവര്‍ത്തിച്ച് അംഗീകരിച്ചിട്ടുണ്ട്. യെമന്റെ നടപടികളെ 'യുദ്ധക്കളത്തിന്റെ തന്ത്രപരമായ വിപുലീകരണം' മുന്‍ പ്രസ്താവനകളില്‍, അല്‍-ഖസ്സാം ബ്രിഗേഡുകള്‍ വിശേഷിപ്പിച്ചിരുന്നത്, ചെങ്കടലിലുണ്ടായ സമ്മര്‍ദ്ദം ഇസ്‌റാഈലിന്റെ യുദ്ധ കണക്കുകൂട്ടലുകളെ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ടെന്നും അല്‍ ഖസ്സാം ബ്രിഗേഡ് ചൂണ്ടിക്കാട്ടി.

നേതാക്കളെ കൊന്നൊടുക്കുന്നതിലൂടെ പോരാളികളെ തളര്‍ത്താനാവില്ലെന്ന് ഇസ്‌റാഈലിനെ ഒന്നുകൂടി ഓര്‍മിപ്പിക്കുക എന്നത് കൂടി ഉദ്ദേശിച്ചാണ് അല്‍ മസാനിയുടെ സന്ദേശമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വെടിനിര്‍ത്തല്‍ നടപ്പിലാക്കിയെന്ന പ്രഖ്യാപനത്തിന് ചര്‍ച്ചകള്‍ നിലച്ചതും അതിനിടെ ഗസ്സയില്‍ സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് സന്ദേശമെന്നതും ശ്രദ്ധേയമാണ്. 

2023 ഒക്ടോബറില്‍ ഗസ്സയില്‍ വംശഹത്യാ യുദ്ധം ആരംഭിച്ച ശേഷം 69,000 ത്തില്‍ ഏറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഔദ്യോഗിക കണക്ക് മാത്രമാണിത്.

yemen’s new military chief expressed solidarity with the al-qassam brigades, declaring “we are with you,” as israel continues its attacks on gaza. the statement comes amid escalating regional tensions and growing support for palestine from various middle eastern factions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  12 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  12 days ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  12 days ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  12 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  12 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  12 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  12 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  12 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  12 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  12 days ago