തദ്ദേശ തെരഞ്ഞെടുപ്പ്; എഐക്ക് നിരീക്ഷണം; പ്രചരണത്തിന് ഡീപ് ഫേക്ക് വീഡിയോ ഉപയോഗിക്കുന്നതിന് വിലക്ക്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡീപ് ഫേക്ക് വീഡിയോകള്‍, ഓഡിയോകള്‍ ഉപയോഗിച്ചുള്ള പ്രചരണം വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. വ്യാജ ചിത്രങ്ങളും, ശബ്ദ സന്ദേശങ്ങളും ഉപയോഗിച്ചുള്ള പ്രചാരണങ്ങളില്‍ നടപടിയുണ്ടാകുമെന്ന് കമ്മീഷന് അറിയിച്ചു.
എ.ഐ വീഡിയോകള്‍ വ്യാപകമായതിന് പിന്നാലെയാണ് നടപടി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക പേജുകളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്. എ.ഐ കണ്ടന്റുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ നിര്‍മാതാവിന്റെ വിശദാംശങ്ങള്‍ നല്കാണമെന്നും കമ്മീഷന് വ്യക്തമാക്കി.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിനായി ഹരിത പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്ലാസ്റ്റിക്, പിവിസി, ഫ്ലക്സ് എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിച്ചു. റീസെെക്കിൾ ചെയ്യാൻ സാധിക്കുന്ന ഹരിത വസ്തുക്കൾ ഉപയോഗിച്ച് മാത്രമേ കൊടിതോരണങ്ങളും, പ്രചരണ ബോർഡുകളും നിർമിക്കാൻ പാടുള്ളൂ എന്നുമാണ് നിർദേശം.
പ്രചാരണങ്ങൾക്കും പരസ്യങ്ങൾക്കും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ പാടുള്ളു. പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പരിശീലന ക്യാമ്പുകൾ എന്നിവിടങ്ങളിൽ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മാത്രമേ ഭക്ഷണ പാനീയ വിതരണത്തിന് ഉപയോഗിക്കാവൂ. വാഴയിലയിലോ പാത്രങ്ങളിലോ ഭക്ഷണ പാഴ്സലുകൾ തയാറാക്കണം. ബോർഡുകൾ, ബാനറുകൾ, ഹോൾഡിങ്ങുകൾ തുടങ്ങിയവ നിർമിക്കുന്നതിന് പേപ്പർ, പി.സി.ബി സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പുന:ചംക്രമണം ചെയ്യാവുന്ന പോളിഎത്തിലിൻ പോലുള്ളവ ഉപയോഗിക്കാം. രാഷ്ട്രീയ പാർട്ടി ഓഫിസുകൾ അലങ്കരിക്കാൻ പ്രകൃതി സൗഹൃദ വസ്തുക്കൾമാത്രം ഉപയോഗിക്കണം. പ്ലാസ്റ്റിക് ബോട്ടിലുകൾ, തെർമോകോൾ കപ്പുകൾ, പ്ലാസ്റ്റിക് പാഴ്സലുകൾ തുടങ്ങിയവ ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രചാരണ സാമഗ്രികൾ ശേഖരിച്ച് ഹരിതകർമ സേനക്ക് കൈമാറണമെന്നും നിർദേശമുണ്ട്. അതിന് യൂസർഫീ നൽകണമെന്നും, അല്ലാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങൾ അത് നീക്കി ചെലവ് സ്ഥാനാർഥികളിൽ നിന്ന് ഈടാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി.
election commission has prohibited deep-fake videos, audios, and other fake media in local election campaigns and warned of strict action against such misuse.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."