യാത്രക്കാരുടെ ശ്രദ്ധക്ക്: മദീനത്ത് സായിദിൽ 11 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം; ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ നിർദേശം
ദുബൈ: അൽ ദഫ്ര മേഖലയിലെ പ്രധാന റോഡുകളിലൊന്നിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അബൂദബി മൊബിലിറ്റി അറിയിച്ചു. മദീനത്ത് സായിദിലെ ശൈഖ സലാമ ബിൻത് ബുത്തി റോഡിലെ (Sheikha Salama Bint Butti Road - E45) ഇന്റർസെക്ഷനുകളിലാണ് ഭാഗികമായി റോഡ് അടച്ചിടുന്നത്.
Partial Closure of Intersections on
— أبوظبي للتنقل | AD Mobility (@ad_mobility) November 18, 2025
Sheikha Salama Bint Butti Road (E45)
in Madinat Zayed - Al Dhafra Region
From Wednesday, 19 November 2025
To Sunday, 30 November 2025 pic.twitter.com/Gn8xldR93E
2025 നവംബർ 19, ബുധനാഴ്ച അർധരാത്രി (12:00 AM) മുതൽ ആരംഭിക്കുന്ന ഗതാഗത നിയന്ത്രണം നവംബർ 30, ഞായറാഴ്ച രാവിലെ 5:00 മണി വരെ തുടരും. റോഡ് അറ്റകുറ്റപ്പണികളുടെയും നവീകരണ പ്രവർത്തനങ്ങളഉടെയും ഭാഗമായാണ് 11 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് ബോർഡുകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കുക.
- വാഹനമോടിക്കുമ്പോൾ വേഗപരിധി പാലിക്കാനും അതീവ ജാഗ്രത പുലർത്താനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
- തിരക്ക് ഒഴിവാക്കാനായി യാത്രകൾ നേരത്തെ പ്ലാൻ ചെയ്യുകയും, സാധ്യമെങ്കിൽ ബദൽ വഴികൾ ഉപയോഗിക്കുകയും ചെയ്യുക.
Abu Dhabi Mobility has announced a partial closure of intersections on Sheikha Salama Bint Butti Road (E45) in Madinat Zayed, Al Dhafra region, from November 19, 2025, to November 30, 2025. The closure is to facilitate essential maintenance and improvement works, and motorists are advised to plan their journeys accordingly and use alternative routes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."