HOME
DETAILS

മുന്നിലുള്ളത് സാക്ഷാൽ സച്ചിൻ മാത്രം; വീണ്ടും അടിച്ചുകയറി റൂട്ടിന്റെ തേരോട്ടം

  
January 04, 2026 | 12:01 PM

joe root scored fifty against australia in

സിഡ്‌നി: ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസിലെ അവസാന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം അവസാനിച്ചിരിക്കുകയാണ്. സിഡ്‌നിയിൽ നടക്കുന്ന മത്സരത്തിൽ ആദ്യദിവസം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന നിലയിലാണ്. ആദ്യ ദിനം ഇംഗ്ലണ്ടിനായി ജോ റൂട്ടും ഹാരി ബ്രൂക്കും അർദ്ധ സെഞ്ച്വറി നേടി ക്രീസിൽ തുടരുകയാണ്. റൂട്ട് 103 പന്തിൽ എട്ട് ഫോറുകൾ നേടിക്കൊണ്ട് 72 റൺസുമായാണ് ക്രീസിൽ തുടരുന്നത്. മറുഭാഗത്ത് 92 പന്തിൽ ആറ് ഫോറുകളും ഒരു സിക്സും അടക്കം 78 റൺസുമായാണ് ബ്രൂക്ക് ബാറ്റിംഗ് തുടരുന്നത്.

ടെസ്റ്റിലെ റൂട്ടിന്റെ 67ാം അർദ്ധ സെഞ്ച്വറിയാണിത്. റെഡ് ബോൾ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറികൾ നേടുന്ന താരങ്ങളിൽ ഇനി റൂട്ടിന്റെ മുന്നിലുള്ളത് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ മാത്രമാണ്. സച്ചിൻ 68 തവണയാണ് ടെസ്റ്റിൽ ഫിഫ്റ്റി നേടിയിട്ടുള്ളത്. വരും ഇന്നിങ്‌സുകളിൽ റൂട്ട് വീണ്ടും 50 കടന്നാൽ സച്ചിനെ മറികടന്നുകൊണ്ട് ഒന്നാമതെത്താനും റൂട്ടിന് സാധിക്കും. 

അതേസമയം പരമ്പര നേരത്തെ തന്നെ കങ്കാരുപ്പട സ്വന്തമാക്കിയിരുന്നു. നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ മൂന്നിലും വിജയം ഓസ്‌ട്രേലിയക്കൊപ്പമായിരുന്നു. നാലാം ടെസ്റ്റിലാണ് ഇംഗ്ലണ്ട് വിജയിച്ചത്.

ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ 

ഉസ്മാൻ ഖവാജ, ജെയ്ക്ക് വെതറാൾഡ്, മാർനസ് ലാബുഷാഗ്നെ, സ്റ്റീവൻ സ്മിത്ത് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് കാരി (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ബ്രണ്ടൻ ഡോഗെറ്റ്, സ്കോട്ട് ബോളണ്ട്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ 

ബെൻ ഡക്കറ്റ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റൻ), ജാമി സ്‌മിത്ത് (വിക്കറ്റ് കീപ്പർ), ഗസ് ആറ്റ്കിൻസൺ, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ, മാർക്ക് വുഡ്. 

The first day of the final Ashes Test between Australia and England has come to an end. England were 211 for three at stumps on the first day of the match in Sydney. Joe Root and Harry Brook scored half-centuries for England on the first day. Root remained at the crease with 72 runs off 103 balls, hitting eight fours. This is Root's 67th half-century in Tests. Only Indian legend Sachin Tendulkar is ahead of Root in terms of the most half-centuries in red-ball cricket.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  4 days ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  4 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  4 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  4 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  4 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  4 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  4 days ago