കാസർകോകോഡ് ഹനാൻ ഷായുടെ പരിപാടിയിൽ തിക്കും തിരക്കും; നിരവധി പേർ കുഴഞ്ഞുവീണു
കാസർകോഡ്: കാസർകോഡിൽ ഹനാൻ ഷായുടെ പരിപാടിയിൽ തിക്കും തിരക്കും ഉണ്ടായതിന് പിന്നാലെ നിരവധി ആളുകൾ കുഴഞ്ഞു വീണു. കാസർകോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സ്വകാര്യ സ്ഥലത്ത് നടത്തിയ പരിപാടിയിലാണ് സംഭവം നടന്നത്. കാസർകോഡിലെ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച മ്യൂസിക് പരിപാടിയുടെ സമാപന ദിവസമാണ് സംഭവം ഉണ്ടായത്.
പരിപാടിയുടെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിക്കപ്പെട്ടിരുന്നു. പരിപാടി കാണാനായി സ്ഥലത്ത് ഉൾക്കൊള്ളാനാവുന്നതിന്റെ ഇരട്ടിയിൽ അധികം ആളുകൾ എത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ പൊലിസ് ലാത്തി വീശുകയും ചെയ്തു. ഇതിനിടയിൽ ഇരുപതോളം ആളുകൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽ പെട്ട ആളുകളുടെ നില ഗുരുതരമല്ലെന്നാണ് പൊലിസ് വ്യക്തമാക്കിയത്. സംഭവത്തെ തുടർന്ന് പരുപാടി നിർത്തിവെക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."