'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്
കോഴിക്കോട്: സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ് പ്രകാശനം ചെയ്തു. സുപ്രഭാതം - സമസ്ത സെഞ്ച്വറി സ്പഷല്‍ വെബ് പേജ് ലോഞ്ചിങ് സുപ്രഭാതം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പുറമേ സമസ്തയുടെ നൂറ്റാണ്ട് നീളുന്ന ചരിത്രവുമായി ബന്ധപ്പെട്ട ഓര്‍മകളും പ്രിയവായനക്കാര്‍ക്കായി സമര്‍പ്പിക്കുകയാണ്. സുപ്രഭാതം വെബ്‌സൈറ്റിലൂടെ ഇത് ലഭ്യമാവും.
മുന്‍നേതാക്കളെ കുറിച്ച ഓര്‍മകളും മാഹാന്‍മാരുടെ എഴുത്തുകളും പേജില്‍ വായിക്കാം. അപൂര്‍വ്വമായ ചിത്രങ്ങളും ഇതിലുണ്ട്. ഓര്‍മകള്‍. ചരിത്രം തീര്‍ത്ത നൂറ്, ചരിത്രത്താളുകളില്‍ തുടങ്ങി വ്യത്യസ്തസ്തമായ അനുഭവങ്ങളാണ് വായനക്കാര്‍ക്കായി പങ്കുവെക്കുന്നത്. അപൂര്‍വ്വമായ വീഡിയോകളും ശേഖരത്തിലുണ്ട്.
ഉമര്‍ ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി, സിഎച്ച് ത്വയ്യിബ് ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, അബൂബക്കര്‍ ഖാസിമി , അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കൊടക് അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, മാന്നാര്‍ ഇസ്മായില്‍ കുഞ്ഞു ഹാജി, എന്‍ എസ് അബ്ദുറഹ്‌മാന്‍ ഹാജി, എം എ ചേളാരി, കെ എ റഹ്‌മാന്‍ ഫൈസി, മുഹമ്മദ് ഫൈസി ഓണമ്പിള്ളി, സുലൈമാന്‍ ദാരിമി ഏലംകുളം, പി കെ മുഹമ്മദ്, ടിപി ചെറുപ്പ , നവാസ് പൂനൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ'
a special page titled ‘adarsha vishuddhi noottandukaliloode’ has been launched on the suprabhatham website as part of the samasta centenary celebrations, highlighting the organisation’s history and contributions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."