HOME
DETAILS

ഒമാന്‍ ടെല്ലിന് പുതിയ സിഇഒ

  
November 24, 2025 | 11:53 AM

omantel appoints new ceo engineer aladdin bait fadhil

മസ്കത്ത്: ഒമാന്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ (ഒമാന്‍ ടെല്ല്) പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി എന്‍ജിനീയര്‍ അലാദീന്‍ ബിന്‍ അബ്ദുള്ള ബൈത്ത് ഫാദിലിനെ നിയമിച്ചതായി ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. ഈ സ്ഥാനത്തേക്ക് വരുന്നതിന് മുമ്പ് അലാദീന്‍ ഒമാന്‍ ടെല്ലിന്റെ ചീഫ് കൊമേഷ്യല്‍ ഓഫീസറായിരുന്നു. ഒമാന്‍ ടെല്ലിന്റെ വാണിജ്യ തന്ത്രങ്ങള്‍ക്കും ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി കമ്പനിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ടെലികോം മേഖലയില്‍ 20 വര്‍ഷത്തിലേറെ പരിചയമുള്ള അലാദീന് വ്യവസായ പരിജ്ഞാനവും വിപണിയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും മുതല്‍കൂട്ടാവും.

സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക് ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങിലായിരുന്നു അലാദീന്റെ ബിരുദം. കൂടാതെ, ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍, ലണ്ടന്‍ ബിസിനസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് അഡ്വാന്‍സ്ഡ് എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകളും അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒമാന്‍ ടെല്ലിനെ നയിക്കാനുള്ള എഞ്ചിനീയര്‍ അലാദീന്റെ കഴിവില്‍ ബോര്‍ഡ് പൂര്‍ണ വിശ്വാസം പ്രകടിപ്പിച്ചു.

Oman Telecommunications Company (Omantel) has announced the appointment of Engineer Aladdin bin Abdullah Bait Fadhil as its new Chief Executive Officer. Fadhil, who previously served as Omantel's Chief Commercial Officer, brings over 20 years of experience in the telecom sector and is expected to lead the company's next phase of innovation and growth.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാട്ടിക സീറ്റ് പേയ്മെന്റ് സീറ്റാക്കിയെന്ന് ആരോപണം, പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപനം; സി.സി മുകുന്ദൻ എംഎൽഎയെ പുറത്താക്കി സിപിഐ

Kerala
  •  5 minutes ago
No Image

ഇതിഹാസം ഐപിഎല്ലിലേക്ക് തിരിച്ചെത്തി; ഗില്ലിന്റെ ഗുജറാത്ത് ഡബിൾ സ്ട്രോങ്ങ്

Cricket
  •  18 minutes ago
No Image

The Normalization of Hate: How Hindutva’s Mob Culture Is Silencing India’s Conscience

National
  •  30 minutes ago
No Image

ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍

bahrain
  •  an hour ago
No Image

വ്യക്തിനിയമങ്ങൾ മാറ്റുന്നതിനേക്കാൾ ഉചിതം ഏക സിവിൽ കോഡ്; മുസ്‌ലിം പിന്തുടർച്ചാവകാശ ഹരജിയിൽ സുപ്രിം കോടതിയുടെ നിരീക്ഷണം

National
  •  an hour ago
No Image

ആശുപത്രികളുടെ സേവനം മുടങ്ങില്ലെന്ന് ഉറപ്പാക്കണം; നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

Kerala
  •  an hour ago
No Image

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

Cricket
  •  an hour ago
No Image

In - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ

National
  •  an hour ago
No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  2 hours ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  2 hours ago