HOME
DETAILS

ഭാര്യയെ വടികൊണ്ട് അടിച്ചു: ദേഷ്യത്തിൽ ഭർത്താവിന്റെ കാറിന്റെ ചില്ലു തകർത്ത് ഭാര്യ; ഇരുവർക്കും കനത്ത പിഴ വിധിച്ച് കോടതി

  
Web Desk
November 29, 2025 | 6:25 PM

husband beats wife with stick wife breaks car window in retaliation court imposes heavy fines on both

ദുബൈ: ദമ്പതികൾക്കിടയിൽ ഉടലെടുത്ത ഒരു തർക്കം ശാരീരിക അതിക്രമത്തിലേക്കും മറ്റ് നാശനഷ്ടങ്ങളിലേക്കും നയിച്ചതിനെ തുടർന്ന് ഗൾഫ് വംശജനായ ഭർത്താവിനും അറബ് വംശജയായ ഭാര്യയ്ക്കും 8,000 ദിർഹം വീതം പിഴ ചുമത്തിയ ഫസ്റ്റ് ഇൻസ്റ്റൻസ് വിധി ശരിവെച്ച് ദുബൈ അപ്പീൽ കോടതി.

ഭർത്താവ് ഭാര്യയെ ആക്രമിക്കുകയും വഴക്കിനിടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. ഇതിൽ കുപിതയായ ഭാര്യ ഭർത്താവിന്റെ ആഡംബര വാഹനത്തിന്റെ ചില്ല് തകർത്ത് വാഹനത്തിന് കേടുപാടുകൾ വരുത്തി.

കഴിഞ്ഞ മാർച്ചിലാണ് സംഭവം നടക്കുന്നത്. വാക്കുതർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കൈയേറിയ വടികൊണ്ട് അടിക്കുകയും ആക്രമണത്തിനിടെ ഫോൺ കൈക്കലാക്കുകയും ചെയ്യുകയായിരുന്നുവെന്ന് അൽ ഖലീജ് അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു. തർക്കം രൂക്ഷമായപ്പോൾ മകനെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് തന്നോട് പറഞ്ഞതായും തുടർന്ന് ഭാര്യ പുറത്തുപോയി കാറിന്റെ ചില്ല് തകർത്തതായും പിൻവാതിലും പുറംഭാഗവും തകർക്കുകയായിരുന്നുവെന്നും ഇവരുടെ വീട്ടിലെ ജോലിക്കാരി വ്യക്തമാക്കി.

ചോദ്യം ചെയ്യലിൽ, വിവാഹത്തർക്കങ്ങൾ തുടരുന്നതിനാൽ ഭർത്താവ് തന്നെ ആക്രമിച്ചുവെന്നും സഹായത്തിനായി വിളിക്കുന്നത് തടയാൻ തന്റെ ഫോൺ പിടിച്ചുവാങ്ങിയെന്നും ഭാര്യ പറഞ്ഞു. ആവർത്തിച്ചുള്ള ആക്രമണങ്ങളുടെ പേരിൽ മുമ്പ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നതായും അനുരഞ്ജനത്തിന് വിസമ്മതിച്ചതായും അവർ പറഞ്ഞു. സംഘർഷത്തിന് ഇരു കക്ഷികളും ഉത്തരവാദികളാണെന്ന് നിരീക്ഷിച്ചാണ് കോടതി ഇരുവർക്കും പിഴ ചുമത്തിയത്.

a domestic dispute escalated when a husband beat his wife with a stick and the wife retaliated by smashing his car window. the court has imposed heavy fines on both after reviewing the incident.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടര വയസുകാരിയുടെ മരണം; ചികിത്സക്കിടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായി; ചികിത്സ പിഴവ് ആരോപണം നിഷേധിച്ച് മമ്മല്‍ ആശുപത്രി 

Kerala
  •  6 days ago
No Image

ഉത്തരാഖണ്ഡില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് നിസ്‌ക്കാരം നിര്‍വ്വഹിക്കുകയായിരുന്ന മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ക്രൂര മര്‍ദ്ദനം; ജയ് ശ്രീറാം വിളിക്കാന്‍ കല്‍പന; വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  6 days ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തം: കോണ്‍ഗ്രസ് ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ നാളെ; രാഹുല്‍ ഗാന്ധി നിര്‍വഹിക്കും,പ്രിയങ്കയും ചടങ്ങില്‍ 

Kerala
  •  6 days ago
No Image

കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും അപകടം; കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണു

Kerala
  •  6 days ago
No Image

ഇന്ത്യയൊന്നും ചരിത്രത്തിൽ പോലുമില്ല; പാകിസ്ഥാനെ തകർത്ത് ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

Cricket
  •  6 days ago
No Image

'ഞാന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ പാക് പ്രധാനമന്ത്രി കൊല്ലപ്പെട്ടേനെ...' അവകാശവാദവുമായി വീണ്ടും ട്രംപ്

International
  •  6 days ago
No Image

'രോഗിയെ എത്തിക്കാന്‍ പതിനായിരം രൂപ കമ്മീഷന്‍': ആരോഗ്യമന്ത്രിയെ വെട്ടിലാക്കി സ്വന്തം വെളിപ്പെടുത്തല്‍

Kerala
  •  6 days ago
No Image

ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്താവും: വമ്പൻ പ്രസ്താവനയുമായി ഹർഭജൻ

Cricket
  •  6 days ago
No Image

ഒമാനില്‍നിന്ന് സ്ലൊവേനിയയിലേക്ക് പോകുന്നതിനിടെ മലയാളി യുവാവ് ഹൃദയാഘാതംമൂലം അന്തരിച്ചു

oman
  •  6 days ago
No Image

സൂപ്പർതാരം പുറത്ത്; ലോകകപ്പിൽ സിംബാബ്‌വേക്കെതിരെ കളത്തിലിറങ്ങാൻ സഞ്ജു

Cricket
  •  6 days ago