HOME
DETAILS

തെരഞ്ഞെടുപ്പും,ക്രിസ്മസ് അവധിയും; ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികൾക്ക് നാട്ടിലെത്താൻ ചെലവേറും

  
Web Desk
November 30, 2025 | 2:37 AM

elections and christmas holidays It will be expensive for malayalis from other states to return home

കണ്ണൂർ: ക്രിസ്മസ് അവധിക്കൊപ്പം തദ്ദേശതെരഞ്ഞെടുപ്പുകൂടി വന്നതോടെ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികൾക്ക് നാട്ടിലെത്താൻ ചെലവേറും. ഡിസംബർ 9, 11 ദിവസങ്ങളിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ഇതിനായി നാട്ടിലെത്തിയാൽ ക്രിസ്മസ് അവധിക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ തിരിച്ചുപോകേണ്ടി വരും. ഇതോടെ യാത്രാചെലവ് വലിയ ബാധ്യതയാകും. 

ട്രെയിനുകളിലെല്ലാം ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിലാണ്. ഡിസംബർ 20 മുതൽ 25 വരെ ടിക്കറ്റുകൾ ഏതാണ്ട് പൂർണമായി തീർന്നു. സ്ലീപ്പർ, തേർഡ് എ.സി ഇക്കണോമി, തേർഡ് എ.സി, സെക്കൻഡ് എ.സി എന്നിങ്ങനെ ഒരു ക്ലാസിലും കൺഫേം ടിക്കറ്റില്ല. ഏതാണ്ട് എല്ലാ ക്ലാസുകളിലും 50ന് മുകളിലാണ് വെയ്റ്റിങ്.

ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള കണ്ണൂർ എക്സ്പ്രസിൽ(16511 ) ഡിസംബർ 20ന് സ്ലീപ്പർ വെയിറ്റിങ് ലിസ്റ്റ് 62 ആയി, 21ന് ആർ.എ.സി, 22ന്-5, 23ന്-109, 24ന്-165 എന്നിങ്ങനെ ആണ് വെയ്റ്റിങ് ലിസ്റ്റ്. യശ്വന്തപുരം കണ്ണൂർ എക്സ്പ്രസിൽ (16527 ) ഡിസംബർ 20ന് -170, 21-119, 22-126, 25-135 എന്നിങ്ങനെ ആണ് വെയ്റ്റിങ് ലിസ്റ്റ്.

ചെന്നൈ-തിരുവനന്തപുരം മെയിൽ, ചെന്നൈ- തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ- ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലും ടിക്കറ്റ് ബുക്കിങ് അതിവേഗം വെയ്റ്റിങ് ലിസ്റ്റിലേക്ക് നീങ്ങുകയാണ്. മുംബൈ വഴി നാട്ടിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റില്ല. 
നേത്രാവതി എക്സ്പ്രസ് (16345)ൽ 20 മുതൽ 25 വരെയുള്ള സർവിസുകളിൽ ഒരു ക്ലാസിലും ടിക്കറ്റ് ലഭിക്കാനില്ല. എൽ.ടി.ടി തിരുവന്തപുരം കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സപ്രസ്(22113) ട്രെയിനിലും ടിക്കറ്റില്ല. 

തിരക്ക് ഇനിയും വർധിക്കുമെന്നതിനാൽ തൽകാലിലും ടിക്കറ്റ് ലഭിക്കൽ എളുപ്പമാകില്ല. ഉത്സവകാലം കണക്കിലെടുത്ത് സ്പെഷൽ ട്രെയിൻ സർവിസുകൾ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല.

ട്രെയിനുകളിൽ സീറ്റ് ലഭിക്കാതെ വന്നാൽ ചെന്നൈ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നാട്ടിലെത്തുന്നവർ ബസുകളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ബസുകളിൽ ഈ സമയത്ത് ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർധിപ്പിക്കാറുണ്ട്. മറ്റു വഴികളില്ലാത്തതിനാൽ വലിയ ടിക്കറ്റ് നിരക്ക് നൽകിയാണ് മലയാളികൾ നാട്ടിലെത്തുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ കൂടുതലും ശബരിമല സർവിസിലാണ്. ഇതുവരെ അവധിക്കാല സർവിസുകൾ പ്രഖ്യാപിച്ചിട്ടുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രൂക്കിന്റെ ചിറകിലേറി ഇംഗ്ലണ്ട് സെമിയിലേക്ക്; തകർന്നുവീണത് 13 വർഷത്തെ ചരിത്രം

Cricket
  •  7 days ago
No Image

മത്സ്യതൊഴിലാളി പുനർഗേഹം പദ്ധതി; ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാഫലകം നീക്കം ചെയ്തത് ഗുരുതര വീഴ്ച: വിമർശനവുമായി ജി സുധാകരൻ

Kerala
  •  7 days ago
No Image

ചരിത്രത്തിലേക്ക് ഇംഗ്ലീഷ് ക്യാപ്റ്റൻ; ഇങ്ങനെയൊരു സെഞ്ച്വറി ടി-20 ലോകകപ്പിൽ ആദ്യം

Cricket
  •  7 days ago
No Image

കൊച്ചി കായലിൽ കണ്ടെത്തിയത് പെൺകുഞ്ഞിന്റെ മൃതദേഹം; ഒരുദിവസത്തെ പഴക്കം, തലയിൽ മുറിവുണ്ടെന്നും റിപ്പോർട്ട് 

Kerala
  •  7 days ago
No Image

ആറ്റുകാല പൊങ്കാല ഡ്യൂട്ടികളുമായി സഹകരിക്കും: തീരുമാനം മാറ്റി കെജിഎംഒഎ

Kerala
  •  7 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  7 days ago
No Image

റമദാന്‍ മാസത്തില്‍ നോമ്പ് തുറക്കാന്‍ സൗകര്യം ചോദിച്ച കശ്മീരി വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു; സി.ടി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ പുറത്താക്കി 

National
  •  7 days ago
No Image

സൂപ്പർതാരം നാട്ടിലേക്ക് മടങ്ങി; ലോകകപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  7 days ago
No Image

ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേര് നൽകാൻ പാടില്ല; മന്ത്രിസഭായോഗത്തിൽ തീരുമാനം

Kerala
  •  7 days ago
No Image

സമുദ്ര അതിര്‍ത്തി വിഷയത്തില്‍ കുവൈത്തിന് പിന്തുണ; ഔദ്യോഗിക നിലപാട് വ്യക്തമാക്കി ഒമാന്‍

oman
  •  7 days ago