HOME
DETAILS

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ മരണം 159 കടന്നു

  
November 30, 2025 | 3:50 AM

Cyclone DitVaa Death toll in Sri Lanka rises to 159

കൊളംബൊ: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള പേമാരിയില്‍ ശ്രീലങ്കയില്‍ മരണ സംഖ്യ 159 ആയി. 191 പേരെ കാണാതായി. അഞ്ചു ലക്ഷം പേരെ പ്രളയം ബാധിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് പ്രസിഡന്റ് അനുര കുമാര ദിസാനായകേ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡിസംബര്‍ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ഡോക്ടര്‍മാരുടെ ട്രേഡ് യൂനിയന്‍ പ്രസിഡന്റിന് അയച്ച കത്തിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ഡിസംബര്‍ 16 വരെ സ്‌കൂളുകള്‍ രാജ്യത്ത് അടച്ചിടും. 78,000 പേരെ 800 ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. സ്‌കൂളുകളിലാണ് കൂടുതലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുരിത ബാധിതര്‍ക്ക് ദാലുംഗലയിലെ തകിയ മുസ് ലിം പള്ളി കേന്ദ്രീകരിച്ച് ഭക്ഷണ വിതരണം നടത്തുന്നത് ആശ്വാസമായി. കൂടുതല്‍ പേര്‍ക്ക് ഭക്ഷണ വിതരണം നടത്തുമെന്ന് ഓര്‍ഗനൈസര്‍ റിഷാം അഹ്മദ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് വർഷം; 12 സ്‌കൂളുകൾ പൂട്ടി, 3.33 ലക്ഷം കുട്ടികൾ കുറഞ്ഞു; 25 കുട്ടികൾ പോലുമില്ലാതെ 1363 പൊതുവിദ്യാലയങ്ങൾ

Kerala
  •  7 days ago
No Image

അനാഥ കുട്ടികള്‍ക്ക് തണലേകുന്ന 'മദര്‍ ഓഫ് ദി നേഷന്‍ എന്‍ഡോവ്‌മെന്റ്': 371 കോടിയുടെ കൈത്താങ്ങുമായി എം.എ യൂസഫലി

uae
  •  7 days ago
No Image

കൊച്ചി കായലില്‍ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  7 days ago
No Image

ഇടുക്കി ജില്ലാ ആശുപത്രിയിലെ കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍; നടപടി വൈകുന്നതില്‍ പ്രതിഷേധം

Kerala
  •  7 days ago
No Image

'മക്ക മുഴുവന്‍ പുണ്യസ്ഥലം, ഹറം പരിധിയില്‍ എവിടെ നിസ്‌കരിച്ചാലും ഒരേ പ്രതിഫലം'; സഊദി ഹജ്ജ്- ഉംറ മന്ത്രാലയം

Saudi-arabia
  •  7 days ago
No Image

പിറന്ന മണ്ണിൽ ജീവിക്കണമെന്ന മോഹം ബാക്കിയാക്കി യൂസുഫ് മടങ്ങി, പൗരത്വമില്ലാത്ത ലോകത്തേക്ക്

National
  •  7 days ago
No Image

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ഷെയര്‍ ഉള്ള കമ്പനികള്‍ക്ക് 72 ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി നിര്‍ബന്ധം; ഭേദഗതിക്ക് പാര്‍ലമെന്റ് അംഗീകാരം

bahrain
  •  7 days ago
No Image

ഗര്‍ഭാശയമുഖ അര്‍ബുദം: രാജ്യവ്യാപക എച്ച്.പി.വി വാക്‌സിനേഷന്‍ പദ്ധതി ഉടന്‍

National
  •  7 days ago
No Image

ഇഫ്താര്‍ ഭക്ഷണം, ക്ഷേമപ്രവര്‍ത്തനം: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 2.3 ദശലക്ഷം ദിര്‍ഹം വകയിരുത്തി

Business
  •  7 days ago
No Image

മോദി ഇന്ന് ഇസ്‌റാഈലിലേക്ക്; കേന്ദ്രസര്‍ക്കാര്‍ ഫലസ്തീന്‍ ജനതയെ കൈവിട്ടെന്ന് കോണ്‍ഗ്രസ്

National
  •  7 days ago