HOME
DETAILS

എസ്.ഐ.ആര്‍: ഹിയറിങ്ങിലെ തീര്‍പ്പിനെതിരേ അപ്പീല്‍ സമര്‍പ്പിക്കാന്‍ സാവകാശം ലഭിക്കില്ല; തീര്‍പ്പാക്കും മുമ്പ് അന്തിമ വോട്ടര്‍പട്ടിക വരും

  
Web Desk
November 30, 2025 | 4:03 AM

no extension for filing appeal against hearing order final voter list will be published before the verdict

തിരുവനന്തപുരം: തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ അപ്പീല്‍ തീര്‍പ്പാക്കും മുമ്പ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ ആശങ്ക. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസറുടെ (ഇ.ആര്‍.ഒ) തീരുമാനങ്ങള്‍ക്കെതിരേ അപ്പീല്‍ നല്‍കാന്‍ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ അപ്പീലുകള്‍ തീര്‍പ്പാക്കാനുള്ള സമയം അവസാനിക്കുന്നതിന് മുമ്പ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിലെ പൊരുത്തക്കേട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ (സി.ഇ.ഒ) വിളിച്ച യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

ഇ.ആര്‍.ഒമാരുടെ തീരുമാനത്തിനെതിരേ ആദ്യം ഒന്നാം അപ്പീല്‍ അധികാരിയായി കലക്ടര്‍മാര്‍ക്കും കലക്ടറുടെ തീരുമാനത്തിനെതിരേ സി.ഇ.ഒയ്ക്കുമാണ് അപ്പീല്‍ സമര്‍പ്പിക്കേണ്ടത്.  കരട് പ്രസിദ്ധീകരിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ ഒന്നാം അപ്പീല്‍ അധികാരിക്ക് അപ്പീല്‍ നല്‍കാം. ഈ തീരുമാനത്തിനെതിരേ അടുത്ത 15 ദിവസത്തിനുള്ളില്‍ രണ്ടാം അപ്പീല്‍ അധികാരിയായ സി.ഇ.ഒയ്ക്കും അപ്പീല്‍ സമര്‍പ്പിക്കാന്‍ സാധിക്കും.


 
ഡിസംബര്‍ 9ന് കരട് പ്രസിദ്ധീകരിച്ച ശേഷം ജനുവരി 6 വരെ ആപ്പീലുകള്‍ നല്‍കാം. അപ്പീലുകള്‍ സംബന്ധിച്ച ഹിയറിങ്ങും പരിശോധനയും ജനുവരി 31നാണ് പൂര്‍ത്തിയാകുന്നത്. ഇതിന് ആറു ദിവസങ്ങള്‍ കഴിഞ്ഞ് ഫെബ്രുവരി ഏഴിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. എന്നാല്‍, ഹിയറിങ്ങിലെ തീര്‍പ്പിനെതിരേ അപ്പീല്‍ സമര്‍പ്പിക്കാനുള്ള 15 ദിവസത്തെ സാവകാശം ലഭിക്കാതെയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്. അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാന്‍ വേണ്ടിയാണ് അപ്പീല്‍ നല്‍കുന്നതെന്നും ഈ കാലയളവില്‍ തന്നെ പട്ടിക പ്രസിദ്ധീകരിച്ചാല്‍ എന്ത് പ്രയോജനമെന്നുമാണ് രാഷ്ട്രീയ പ്രതിനിധികള്‍ ചോദ്യമുയര്‍ത്തിയത്. അപ്പീലുകള്‍ പരമാവധി കുറച്ച് അന്തിമ വോട്ടര്‍പട്ടിക തയാറാക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ മറുപടി. പരാതിയും ആക്ഷേപങ്ങളും സ്വീകരിച്ചോ തള്ളിയോ എന്ന് അപേക്ഷകനെ അറിയിക്കാന്‍ സംവിധാനം വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.  അപ്പീലുകള്‍ നല്‍കുന്നത് സംബന്ധിച്ച് വോട്ടര്‍മാരെ അറിയിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും ഇ.ആര്‍.ഒമാര്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.

'ഫോമുകള്‍ തിരികെ നല്‍കാത്തത് പൗരത്വം നഷ്ടമാകുമെന്ന ആശങ്കയില്‍'
തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി നല്‍കിയതില്‍ 15 ശതമാനം എന്യൂമറേഷന്‍ ഫോം തിരികെ ലഭിക്കാത്തതിന് പിന്നില്‍ പൗരത്വം നഷ്ടമാകുമെന്ന ആശങ്കയിലെന്ന് മുസ്്‌ലിം ലീഗ് നേതാവ് മുഹമ്മദ് ഷാ. 2002 ലെ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ ഹിയറിങ്ങിന് ഹാജരാകുമ്പോള്‍ 12 രേഖകളില്‍ ഒന്ന് ഹാജരാക്കേണ്ടി വരും. തിരികെക്കൊടുക്കാന്‍ മടിക്കുന്നവരില്‍ നല്ലൊരു ശതമാനം പേരുടെ പക്കലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെടുന്ന ഈ രേഖകള്‍ ഇല്ലാത്തവരാണെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.

 

learn why siar does not allow extra time to file an appeal against the hearing decision and how the final voter list will be released before the final judgment. stay updated with accurate election and appeal procedures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രൂക്കിന്റെ ചിറകിലേറി ഇംഗ്ലണ്ട് സെമിയിലേക്ക്; തകർന്നുവീണത് 13 വർഷത്തെ ചരിത്രം

Cricket
  •  14 days ago
No Image

മത്സ്യതൊഴിലാളി പുനർഗേഹം പദ്ധതി; ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാഫലകം നീക്കം ചെയ്തത് ഗുരുതര വീഴ്ച: വിമർശനവുമായി ജി സുധാകരൻ

Kerala
  •  14 days ago
No Image

ചരിത്രത്തിലേക്ക് ഇംഗ്ലീഷ് ക്യാപ്റ്റൻ; ഇങ്ങനെയൊരു സെഞ്ച്വറി ടി-20 ലോകകപ്പിൽ ആദ്യം

Cricket
  •  14 days ago
No Image

കൊച്ചി കായലിൽ കണ്ടെത്തിയത് പെൺകുഞ്ഞിന്റെ മൃതദേഹം; ഒരുദിവസത്തെ പഴക്കം, തലയിൽ മുറിവുണ്ടെന്നും റിപ്പോർട്ട് 

Kerala
  •  14 days ago
No Image

ആറ്റുകാല പൊങ്കാല ഡ്യൂട്ടികളുമായി സഹകരിക്കും: തീരുമാനം മാറ്റി കെജിഎംഒഎ

Kerala
  •  14 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  14 days ago
No Image

റമദാന്‍ മാസത്തില്‍ നോമ്പ് തുറക്കാന്‍ സൗകര്യം ചോദിച്ച കശ്മീരി വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു; സി.ടി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ പുറത്താക്കി 

National
  •  14 days ago
No Image

സൂപ്പർതാരം നാട്ടിലേക്ക് മടങ്ങി; ലോകകപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  14 days ago
No Image

ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേര് നൽകാൻ പാടില്ല; മന്ത്രിസഭായോഗത്തിൽ തീരുമാനം

Kerala
  •  14 days ago
No Image

സമുദ്ര അതിര്‍ത്തി വിഷയത്തില്‍ കുവൈത്തിന് പിന്തുണ; ഔദ്യോഗിക നിലപാട് വ്യക്തമാക്കി ഒമാന്‍

oman
  •  14 days ago