HOME
DETAILS

'സഞ്ചാര്‍ സാഥി വേണ്ടെങ്കില്‍ ആപ് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാം' പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

  
Web Desk
December 02, 2025 | 10:04 AM

delete sanchar saathi if you dont want it telecom minister jyotiraditya scindia responds after protests

ന്യൂഡല്‍ഹി: 'സഞ്ചാര്‍ സാഥി' ആപ്പ് താല്‍പര്യമില്ലാത്തവര്‍ക്ക് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സൈബര്‍ സുരക്ഷ ആപ്ലിക്കേഷന്‍ രാജ്യത്തെ പൗരന്മാരെ നിരീക്ഷിക്കാനുള്ള പുതിയ തന്ത്രമാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്കിടെയാണ് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. 

ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാനാകുമെന്നും സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിര്‍ദേശമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

' ഈ ആപ് എല്ലാവരേയും പരിചയപ്പെടുത്തല്‍ ഞങ്ങളുടെ കര്‍ത്തവ്യമാണ്. അത് നിങ്ങള്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും' മന്ത്രി പറഞ്ഞു. 

നിങ്ങള്‍ക്ക് സഞ്ചാര്‍ സാഥി വേണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. നിര്‍ബന്ധമില്ല.ഉപഭോക്താക്കളുടെ ഫോണുകളില്‍ ഉപയോഗിക്കണോ, വേണ്ടയോ എന്നത് അവരുടെ ഇഷ്ടമാണ്' -ജ്യോതിരാദിത്യ പാര്‍ലമെന്റിനു മുന്നില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

 

ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഹാന്‍ഡ്‌സെറ്റുകളിലും സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ളക്തമായ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്ത് പുതുതായി നിര്‍മിക്കുന്ന ഫോണുകളിലും വിപണിയിലെത്തിച്ച സ്മാര്‍ട്ട് ഫോണുകളിലും 'സഞ്ചാര്‍ സാഥി'സൈബര്‍ സുരക്ഷ ആപ്ലിക്കേഷന്‍ ഉണ്ടായിരിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരിക്കുകയാണ്. 

സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനും നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുക്കാന്‍ സഹായിക്കാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ നീക്കം പൗരന്മാരെ നിരീക്ഷിക്കാനുള്ള തന്ത്രമാണെന്നും നിര്‍ദേശം ഉടന്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ആപ്പിള്‍, സാംസങ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്നു മാസത്തിനകം നടപ്പാക്കാനാണ് നിര്‍ദ്ദേശം. ആപ്പിള്‍ സ്റ്റോര്‍ അല്ലെങ്കില്‍ ഗൂഗിള്‍ ആപ് സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയാണ് ചെയ്യേണ്ടത്. നിലവില്‍ സഞ്ചാര്‍ സാഥി' ആപ്  ഇന്‍സ്റ്റാള്‍ ചെയ്യണോ വേണ്ടയോ എന്നത് ഉപഭോക്താക്കളുടെ ഇഷ്ടമായിരുന്നു. ഇതിനാണ് മാറ്റം വരാന്‍പോകുന്നത്.നിലവില്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ അപ്ഡേറ്റ് ആയി സഞ്ചാര്‍ സാഥി ആപ്പ് എത്തും.

ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ വിപണികളിലൊന്നാണ് ഇന്ത്യ. 120 കോടിയിലധികം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്. ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആപ് നിര്‍ബന്ധമായും ഫോണില്‍ സൂക്ഷിക്കണമെന്ന് കേന്ദ്രം നിര്‍ദേശിക്കുന്നത്. ടെലികോം സൈബര്‍ സുരക്ഷാ ചട്ടത്തിലെ പുതിയ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഉത്തരവ്. 

നിര്‍ദേശം ഇത്
സൈബര്‍ -ഫോണ്‍ തട്ടിപ്പുകള്‍ തടയാനെന്ന് അവകാശപ്പെടുന്ന 'സഞ്ചാര്‍ സാഥി' ആപ് ഇന്‍ബില്‍റ്റ് ആയി ഇന്‍സ്റ്റാള്‍ ചെയ്യണം. ഡിലീറ്റ് ചെയ്യാന്‍ കഴിയാത്ത രൂപത്തിലായിക്കും അത്. നേരത്തേ വില്‍പന നടത്തിയ ഫോണുകളില്‍ സോഫ്റ്റ് വെയര്‍ അപ്ഡേഷന്‍ വഴി ആപ്ലിക്കേഷന്‍ ലഭ്യമാക്കണം.

ആപ് എന്തിന് 

നഷ്ടപ്പെട്ട ഫോണ്‍ എവിടെയെന്ന് കണ്ടുപിടിക്കാനും സംശയകരമായ കാളുകളും സന്ദേശങ്ങളും അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും ആപ് സഹായിക്കുമെന്നാണ് പറയുന്നത്. നഷ്ടപ്പെട്ട 37.28 ലക്ഷം ഫോണുകളുടെ ഉപയോഗം തടയാനും 22.76 ലക്ഷം ഫോണ്‍ വീണ്ടെടുക്കാനും ജനുവരിയില്‍ ആരംഭിച്ച സഞ്ചാര്‍ സാഥി ആപ് വഴി കഴിഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ കണക്കുകള്‍ അവകാശപ്പെടുന്നു. 

പ്രതിഷേധവുമായി പ്രതിപക്ഷം
അതേസമയം, ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന് വ്യാപക വിമര്‍ശനമുയരുന്നു. കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. 'ബിഗ് ബ്രദറിന് നമ്മളെ നിരീക്ഷിക്കാനാകില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഒരു അവിഭാജ്യ ഭാഗമാണ് സ്വകാര്യതക്കുള്ള അവകാശം' -വേണുഗോപാല്‍ എക്സില്‍ കുറിച്ചു.

ഓരോ ഇന്ത്യക്കാരനെയും നിരീക്ഷിക്കാനുള്ള ആപ്പാണ് ഫോണുകളില്‍ ഇന്‍ബില്‍റ്റ് ആയി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് ഡിലീറ്റ് ചെയ്യാനാകില്ല. ഓരോ പൗരനെയും നിരീക്ഷിക്കാനുള്ള തന്ത്രമാണിത്. നിര്‍ദേശം തങ്ങള്‍ നിരസിക്കുന്നതായും ഉടനടി പിന്‍വലിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു. ബിഗ് ബോസിന്റെ മറ്റൊരു നിരീക്ഷണ തന്ത്രമാണിതെന്ന് ശിവസേനയുടെ രാജ്യസഭ എം.പി പ്രിയങ്ക ചതുര്‍വേദി ആരോപിച്ചു. സര്‍ക്കാര്‍ ആപ്പുകളോ മൂന്നാം കക്ഷി ആപ്പുകളോ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുന്നത് തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന നിലപാടുള്ള ആപ്പിള്‍ പുതിയ നിര്‍ദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്- അവര്‍ ചൂണ്ടിക്കാട്ടി. 

 

following widespread protests over the mandatory installation of the sanchar saathi app, union telecom minister jyotiraditya scindia clarified that users are free to delete the app if they don’t want it. the minister dismissed surveillance concerns and said the app is intended to protect citizens from cyber fraud.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: നിരാഹാര സമരം പ്രഖ്യാപിച്ച രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷം: ദുബൈയിൽ കരിമരുന്ന് പ്രയോഗം കാണാൻ പോകേണ്ടത് എവിടെ? സംപൂർണ്ണ വിവരങ്ങൾ

uae
  •  an hour ago
No Image

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണം; ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 hours ago
No Image

ചെന്നൈ മെട്രോ ട്രെയിന്‍ സബ് വേയില്‍ കുടുങ്ങി; യാത്രക്കാര്‍ക്ക് തുരങ്കത്തിലൂടെ 'പ്രഭാത നടത്തം' 

National
  •  2 hours ago
No Image

യുഎഇയിൽ ഇനി സൗജന്യ യാത്ര; അവധി ദിനങ്ങളിൽ ഈ എമിറേറ്റുകളിൽ പാർക്കിംഗ് ഫീസുകളും ടോളുകളും ഒഴിവാക്കി

uae
  •  2 hours ago
No Image

കുവൈത്തിൽ അതികർശന ലഹരിവിരുദ്ധ നിയമം: ശരീരത്തിൽ ചെറിയ മയക്കുമരുന്ന് സാന്നിധ്യം ഇപ്പോൾ കുറ്റകൃത്യം

Kuwait
  •  3 hours ago
No Image

ചരിത്രത്തിലേക്ക് അടിച്ചുകയറാൻ കോഹ്‌ലി; തകർത്താടിയാൽ സച്ചിൻ വീണ്ടും വീഴും

Cricket
  •  3 hours ago
No Image

വേണ്ടത് വെറും 13 റൺസ്; ഏഷ്യ കാൽചുവട്ടിലാക്കാൻ ഒരുങ്ങി രോഹിത്

Cricket
  •  4 hours ago
No Image

ഈദ് അൽ ഇത്തിഹാദ്: പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്

uae
  •  4 hours ago
No Image

മികച്ച താരം മറ്റൊരാളായിട്ടും ആ ടീമിൽ കളിക്കാൻ മെസിയാണെന്ന് ഞാൻ കള്ളം പറഞ്ഞു: മുൻ സൂപ്പർതാരം

Football
  •  4 hours ago