ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന്
തെല്‍അവീവ്: ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍. രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പെടെ ഏഴ് പേരെയാണ് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊന്നൊടുക്കിയത്. ഗസ്സയില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ തീരുമാനിച്ച വെടിനിര്‍ത്തല്‍ ലംഘനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബുധനാഴ്ചത്തെ കൊലപാതകങ്ങള്‍. തെക്കന്‍ റഫയില്‍ ഹമാസ് പോരാളികള്‍ തങ്ങളുടെ നാല് സൈനികരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു എന്ന് ആരോപിച്ചാണ് ഇസ്‌റാഈല്‍ സൈന്യം ആക്രമണം അഴിച്ചു വിട്ടത്.
വടക്കന്‍ഗസ്സയില്‍ സെയ്തൂണ്‍ പരിസരത്ത് നടത്തിയ വെടിവയ്പ്പിലാണ് രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്. തെക്കന്‍ അല്‍-മവാസി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേരും കൊല്ലപ്പെട്ടതായി മെഡിക്കല്‍ വിദഗ്ധര്‍ പറഞ്ഞു.അല്‍-മവാസിയിലെ ബോംബാക്രമണത്തില്‍ നിരവധി ടെന്റുകള്‍ കത്തി നശിച്ചു. അല്‍-മവാസിയില്‍ ഇസ്‌റാഈല്‍ മിസൈല്‍ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പൗരന്മാര്‍ കൊല്ലപ്പെട്ടു, ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റു' സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസാല്‍ പറയുന്നു.
കൊല്ലപ്പെട്ട കുട്ടികള്‍ എട്ട് മുതല്‍ പത്ത് വയസ്സ് വരെ പ്രായമുള്ളവരാണെന്ന് കുവൈറ്റ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു, അതേസമയം 32 പേര്‍ക്ക് പരുക്കേല്‍്കകുകയും ചെയ്തു. പരുക്കേറ്റവരില്‍ ചിലര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായി പലസ്തീന്‍ വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അപലപിച്ച് ഹമാസ്
അല്‍-മവാസി ആക്രമണത്തെ ഹമാസ് അപലപിച്ചു. ഇസ്‌റാഈലിന്റെ 'വെടിനിര്‍ത്തല്‍ കരാറിനോടുള്ള അവഗണന' പ്രകടമാക്കുന്ന ഒരു യുദ്ധക്കുറ്റമാണ് ഇത് എന്ന് ഹമാസ് ചൂണ്ടിക്കാട്ടി. ഇസ്‌റാഈലി സൈന്യത്തെ നിയന്ത്രിക്കണമെന്ന് മധ്യസ്ഥ രാജ്യങ്ങളോട് ഹമാസ് ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്‌റാഈല്‍ സൈന്യം കുറഞ്ഞത് 591 തവണ വെടിനിര്‍ത്തല്‍ ലംഘിച്ചതായാണ് കണക്ക്. കുറഞ്ഞത് 360 പലസ്തീനികളെ കൊല്ലുകയും 922 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
റഫ അതിര്‍ത്തി ഭാഗികമായി തുറന്നു
അതിനിടെ റഫ ക്രോസിങ് ഭാഗികമായി തുറന്നതായി ഇസ്‌റാഈല്‍ പറയുന്നു.
ഗസ്സക്കെതിരായ ഇസ്‌റാഈലിന്റെ വംശഹത്യ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 20-ഇന പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലെ ഒരു പ്രധാന വ്യവസ്ഥയാണ് ഈ കൈമാറ്റങ്ങള്‍. ആദ്യ ഘട്ടത്തില്‍ ഇസ്‌റാഈല്‍ ഗസ്സയിലേക്ക് മാനുഷിക സഹായം അനുവദിക്കണമെന്നും രണ്ട് ദിശകളിലേക്കും റഫ ക്രോസിംഗ് തുറക്കണമെന്നും ഇതില്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ സഹായത്തിന്റെ പ്രവേശനം നിയന്ത്രിക്കുന്നത് ഇസ്‌റാഈല്‍ തുടരുകയാണ്. അതിനിടെയാണ് ഇസ്‌റാഈലിന്റെ കോര്‍ഡിനേഷന്‍ ഓഫ് ഗവണ്‍മെന്റ് ആക്ടിവിറ്റീസ് ഇന്‍ ദി ടെറിട്ടറീസ് (COGAT) എന്ന സൈനിക യൂണിറ്റ് ബുധനാഴ്ച 'റാഫ ക്രോസിംഗ് ഗാസ മുനമ്പില്‍ നിന്ന് ഈജിപ്തിലേക്ക് താമസക്കാര്‍ക്ക് പുറത്തുകടക്കാന്‍ മാത്രമായി വരും ദിവസങ്ങളില്‍ തുറക്കും' എന്ന് അറിയിച്ചിരിക്കുന്നത്.
ഗസ്സ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'സുരക്ഷാ അനുമതി' ആവശ്യമായി വരുമെന്ന് COGAT കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇസ്‌റാഈലിന്റെ പ്രസ്താവന ഈ നീക്കം ഫലസ്തീനികളുടെ സ്ഥിരമായ കുടിയിറക്കത്തിലേക്ക് നയിച്ചേക്കാമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. നെതന്യാഹുവിന്റെ കടുത്ത വലതുപക്ഷ മന്ത്രിമാര്‍ മാസങ്ങളായി പ്രോത്സാഹിപ്പിച്ച ഒന്നാണിത്.
'റഫ ക്രോസിംഗിനെക്കുറിച്ചുള്ള ഈ പ്രസ്താവന ഫലസ്തീനികളുടെ സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കുകയല്ല പകരം പുനഃസ്ഥാപിക്കാന്‍ ഉദ്ദേശിച്ചുള്ള ഒന്നാണ്ന്ന് കാണാന്‍ പ്രയാസമാണ്,' അല്‍ ജസീറയിലെ ഹാനി മഹ്‌മൂദ് ചൂണ്ടിക്കാട്ടുന്നു.
'ഗസ്സയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഫലസ്തീനികളുടെ തിരിച്ചുവരവ് ഇത് ഉറപ്പുനല്‍കുന്നില്ല. ഗസ്സ മുനമ്പിലെ ജനവാസം ഇല്ലാതാക്കുന്ന പ്രക്രിയയെ ഇത് ത്വരിതപ്പെടുത്തുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസ് കൈമാറിയ മൃതദേഹാവശിഷ്ടങ്ങള്‍ ബന്ദികളുടേതല്ലെന്ന് ഇസ്റാഈല്‍
കഴിഞ്ഞ ദിവസം ഹമാസ് കൈമാറിയ മൃതദേഹാവശിഷ്ടങ്ങള്‍ ബന്ദികളുടേതല്ലെന്ന് ഇസ്റാഈല്‍. ബയ്ത് ലാഹിയ നഗരത്തില്‍ നിന്നു കണ്ടെടുത്ത ഭൗതികാവശിഷ്ടമായിരുന്നു ഹമാസ് കൈാറിയത്. അത് ബന്ദിയുടെ അല്ലെന്നാണ് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വെടിനിര്‍ത്തലിനു ശേഷം ഇതുവരെ 26 ബന്ദികളുടെ മൃതദേഹ ഭാഗങ്ങളും 20 പേരെ ജീവനോടെയും ഹമാസ് കൈമാറിയിട്ടുണ്ട്. ഇനി ഒരു ഇസ്റാഈലിയുടെയും തായ്ലന്‍ഡുകാരനായ ഒരു ബന്ദിയുടെയും മൃതദേഹാവശിഷ്ടങ്ങള്‍ കൂടിയേ ഹമാസ് കൈമാറാനുള്ളൂ.അതോടെ ആദ്യഘട്ട വെടിനിര്‍ത്തല്‍ കരാറിലെ ഹമാസിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ പൂര്‍ത്തിയാകും.
eports from gaza indicate continued israeli operations, with seven palestinians reportedly killed. authorities are expected to partially reopen the rafah border crossing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."