ദുബൈ, ഷാര്‍ജ റോഡുകളില്‍ അപകടങ്ങള്‍; ചിലയിടങ്ങളില്‍ ഗതാഗതക്കുരുക്ക്
ദുബൈ: വെള്ളിയാഴ്ച ദുബൈയിലെയും ഷാര്‍ജയിലെയും വിവിധയിടങ്ങളില്‍ ചെറിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രധാന റോഡുകളില്‍ ഗതാഗതക്കുരുക്കിന് കാരണമായി. വ്യാവസായിക മേഖലകള്‍ക്കും പ്രധാന പാതകള്‍ക്കും സമീപം ഇരു ദിശകളിലും ഗതാഗതം മന്ദഗതിയിലാണ്. ഇതിനാല്‍, യാത്രക്കാര്‍ ഗണ്യമായ കാലതാമസം നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍, ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും, ബദല്‍ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കണമെന്നും, യാത്രക്കായി കൂടുതല്‍ സമയം അനുവദിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ഗൂഗിൾ മാപ്‌സിലെ തത്സമയ ട്രാഫിക് വിവരങ്ങൾ പ്രകാരം, ചെറിയ അപകടങ്ങളാണ് പലയിടത്തും ഗതാഗത തടസത്തിന് കാരണമായത്.
ഗതാഗതം തടസ്സപ്പെട്ട സ്ഥലങ്ങൾ:
- മലീഹ സ്ട്രീറ്റ്, ഇൻഡസ്ട്രിയൽ ഏരിയ 13, ഷാർജ
- അൽ വുഹൈദ
- വാഴ്സൻ ഫസ്റ്റ്
- വാദി അൽ സഫ 3
- റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ തേർഡ്
- ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബ്ബിന് സമീപം, ദുബൈ
തിരക്കേറിയ പ്രധാന റോഡുകൾ
ഈ പ്രധാന റോഡുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്:
- E311: അൽ നഹ്ദ, ഹോർ അൽ അൻസ് ഈസ്റ്റ്
- ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 8, 13
- അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഫോർ
- ദുബൈ ഡിസൈൻ ഡിസ്ട്രിക്റ്റ്
- അൽ മിന
- അൽ ഹംരിയ പോർട്ട്, അൽ ത്വാർ
- അബൂദബിയിൽ, അൽ വത്ബ സൗത്തിലും, അൽ വത്ബയിലും ഗതാഗതം മന്ദഗതിയിലാണ്.
ഡ്രൈവർമാർക്കുള്ള നിർദ്ദേശങ്ങൾ
തിരക്കിനിടയിൽ വാഹനം ബ്രേക്ക്ഡൗണാവുകയോ മറ്റോ ചെയ്താൽ ഡ്രൈവർമാർക്ക് ദുബൈ പൊലിസ് ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
If your car breaks down while driving, switch on your hazard lights and safely move to the side of the road to avoid blocking traffic. Call roadside assistance or emergency services if necessary.#RoadSafety
— Dubai Policeشرطة دبي (@DubaiPoliceHQ) December 5, 2025
- ഉടൻ തന്നെ ഹസാർഡ് ലൈറ്റുകൾ (Hazard Lights) ഓൺ ചെയ്യുക.
- ഗതാഗത തടസ്സം ഒഴിവാക്കാൻ വാഹനം സുരക്ഷിതമായി റോഡിന്റെ ഓരത്തേക്ക് മാറ്റുക.
- ആവശ്യമെങ്കിൽ റോഡ്‌സൈഡ് അസിസ്റ്റൻസിനെയോ (Roadside Assistance) അടിയന്തര സേവനങ്ങൾക്കോ വിളിക്കുക.
- യാത്രാതടസ്സങ്ങൾ ഒഴിവാക്കാൻ Google Maps-ഉം പ്രാദേശിക ട്രാഫിക് അപ്‌ഡേറ്റുകളും നിരീക്ഷിച്ച് ബദൽ മാർഗങ്ങൾ തെരഞ്ഞെടുക്കുക.
Minor accidents reported at various locations in Dubai and Sharjah have led to significant traffic congestion on major roads, causing delays for commuters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."