ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാറിനെ അയോഗ്യനാക്കണം; ഹരജിയുമായി ബി. അശോക്; വിശദീകരണവുമായി കെ ജയകുമാര്‍
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഡോ. ബി അശോക്. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹരജി സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമോ പ്രസിഡന്റോ ആകുന്നതില്‍ അയോഗ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ഹരജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഹരജിയില്‍ കെ. ജയകുമാറിനും ദേവസ്വം സെക്രട്ടറിക്കും സര്‍ക്കാരിനും കോടതി നോട്ടിസ് അയച്ചു. 2026 ജനുവരി 15 ന് കോടതിയില്‍ ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
ജയകുമാര്‍ ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ്, കേരള (ഐ.എം.ജി) ഡയറ്കടറാണ്. ഈ സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്ന് ശമ്പളവും വാങ്ങുന്നുണ്ട്. അപ്പോള്‍ മറ്റൊരു സര്‍ക്കാര്‍ നിയന്ത്രിത സംവിധാനമായ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്ത് ഉത്തരവാദിത്വമേറ്റെടുക്കാനാവില്ലെന്നാണ് അശോക് ഹരജിയില്‍ പറയുന്നത്.
അതേസമയം, തന്നെ നിയമിച്ചത് സര്‍ക്കാരാണെന്നും സര്‍ക്കാര്‍ മറുപടി പറയുമെന്നും കെ. ജയകുമാര്‍ പറഞ്ഞു. ഐ.എം.ജി ഡയറക്ടര്‍ പദവിയില്‍ തുടരുന്നത് പകരക്കാരന്‍ വരുന്നത് വരെ മാത്രമാണ്. രണ്ട് പ്രതിഫലം പറ്റുന്നില്ല. കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.
Dr. B Ashok has moved court seeking the disqualification of Travancore Devaswom Board president K Jayakumar, citing ineligibility due to holding a salaried government post.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."