വൈഡോഡ് വൈഡ്, ഓവർ എറിഞ്ഞുതീർക്കാൻ എടുത്തത് 13 പന്തുകൾ; അർഷ്ദീപിന്റെ ബൗളിംഗിൽ കട്ടക്കലിപ്പിലായി ഗംഭീർ
ചണ്ഡിഗഡ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യൻ ടീം ദയനീയമായി പരാജയപ്പെട്ടിരുന്നു. മത്സരത്തിനിടെ ഇന്ത്യൻ പേസർ അർഷ്ദീപിന്റെ ബൗളിംഗിൽ അതൃപ്തി പ്രകടിപ്പിക്കുന്ന മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറാലായികൊണ്ടിരിക്കുന്നത്. ഒരൊറ്റ ഓവറിൽ ഏഴ് വൈഡുകൾ എറിഞ്ഞ് 13 പന്തുകൾ എടുത്താണ് അർഷ്ദീപ് ഓവർ പൂർത്തിയാക്കിയത്. ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യവേ പതിനൊന്നാം ഓവറിലായിരുന്നു സംഭവം. അർഷ്ദീപിന്റെ പ്രകടനത്തിൽ ദേഷ്യത്തോടെ നോക്കുന്ന ഗംഭീറിനെ വീഡിയോയിൽ കാണാം.
ഓവറിലെ ആദ്യപന്ത് ക്വിന്റൺ ഡി കോക്ക് സിക്‌സർ പറത്തിയതോടെ അർഷ്ദീപിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. സ്കോറിംഗ് നിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും തുടർച്ചയായ ഏഴ് വൈഡുകളായിരുന്നു ഫലം. ഇതിൽ നാലെണ്ണം തുടർച്ചയായ വൈഡുകളായിരുന്നു. ഒരു ടി20 ഇന്റർനാഷണൽ ഓവറിൽ ഏറ്റവും കൂടുതൽ പന്തുകൾ എറിഞ്ഞ ഇന്ത്യൻ ബൗളർ എന്ന നാണക്കേടിന്റെ റെക്കോർഡ് അർഷ്ദീപ് സ്വന്തമാക്കി.
ഒരു പൂർണ്ണ അംഗരാജ്യത്തിൽ നിന്നുള്ള ബൗളർ ഒരു ഓവറിൽ ഏഴ് വൈഡുകൾ എറിയുന്നത് ചരിത്രത്തിൽ ആദ്യമാണ്. നേരത്തെ നവീൻ-ഉൽ-ഹഖിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്.
ഗംഭീർ കട്ടക്കലിപ്പിൽ; ക്യാപ്റ്റൻ ഇടപെട്ടു
ഇടംകൈയ്യൻ പേസറുടെ നിയന്ത്രണം നഷ്ടപ്പെട്ട ബൗളിംഗ് കണ്ടതോടെ പരിശീലകൻ ഗൗതം ഗംഭീർ പ്രകടമായ നിരാശ പ്രകടിപ്പിച്ചു. ഇത് ക്യാമറ കണ്ണുകളിൽ പതിഞ്ഞതോടെ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. ക്യാപ്റ്റൻ സൂര്യകുമാർ യാദവും ജസ്പ്രീത് ബുംറയും അർഷ്ദീപിന് ഉപദേശങ്ങൾ നൽകാൻ ഇടപെട്ടെങ്കിലും ഓവറിലെ താളം വീണ്ടെടുക്കാൻ താരത്തിന് കഴിഞ്ഞില്ല.
ഓവർ അവസാനിച്ചതോടെ അർഷ്ദീപിനെ മാറ്റി ശിവം ദുബെയെ സൂര്യകുമാർ യാദവ് കൊണ്ടുവന്നു. താരത്തിന്റെ മോശം പ്രകടനം വരാനിരിക്കുന്ന നിർണായക മത്സരങ്ങളിൽ ടീം ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.
indian pacer arshdeep singh bowled a rare 13-ball over with seven wides in the second t20i against south africa, equalling an unwanted record. head coach gautam gambhir was seen visibly frustrated as his team struggled with bowling discipline.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."