HOME
DETAILS

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

  
Web Desk
December 12, 2025 | 4:03 PM

malappuram sp issues directives for election celebrations mandatory prior permission no breach of law and order

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, വിജയാഘോഷങ്ങൾ സംബന്ധിച്ച് കർശന നിർദേശങ്ങളുമായി മലപ്പുറം എസ്പി. ആഹ്ലാദ പ്രകടനങ്ങളുടെ ഭാഗമായി ഒരു കാരണവശാലും ക്രമസമാധാന ലംഘനം ഉണ്ടാകരുത് എന്നും, ആഘോഷ പരിപാടികൾക്ക് ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതി ഉറപ്പാക്കണമെന്നും എസ്പി അറിയിച്ചു. നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ, വിജയാഘോഷങ്ങൾ സുരക്ഷിതവും നിയമപരവുമാക്കാൻ ലക്ഷ്യമിട്ടാണ് സുപ്രധാന നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രധാന നിർദേശങ്ങൾ

എല്ലാ ആഘോഷങ്ങൾക്കും അധികാരികളിൽ നിന്നും മുൻകൂർ അനുമതി തേടണം.

പ്രകടനങ്ങൾക്ക് പാർട്ടി/സംഘടനയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികൾ നേതൃത്വം നൽകണം.

നാസിക്ക് ഡോൾ, മറ്റ് മാരകമായ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കരുത്.

ലോറികളിലും മറ്റ് വാഹനങ്ങളിലും ആളുകളെ, പ്രത്യേകിച്ച് കുട്ടികളെ, അപകടകരമാം വിധം കൊണ്ടുപോകുന്നത് ഒഴിവാക്കണം.

പൊതുനിരത്തിൽ ബൈക്കുകളിലുള്ള അഭ്യാസ പ്രകടനങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു.

അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ വിജയാഘോഷ പരിപാടികളിൽ ഉപയോഗിക്കാൻ പാടില്ല.

ആദ്യ ഫലസൂചനകൾ 8:30-ഓടെ

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാന്റെ അറിയിപ്പ് പ്രകാരം, നാളെ രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യത്തെ പത്ത് മിനിറ്റിനുള്ളിൽ തന്നെ ഫലസൂചനകൾ ലഭിച്ചു തുടങ്ങും. രാവിലെ എട്ടരയോടെ ആദ്യഫലങ്ങൾ അറിയാൻ സാധിക്കും. ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവയുടെ ഫലങ്ങളായിരിക്കും ആദ്യഘട്ടത്തിൽ പുറത്തുവരുക.

സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തപാൽ വോട്ടുകൾ ആദ്യമെണ്ണും. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലെ കേന്ദ്രങ്ങളിലും, മുനിസിപ്പാലിറ്റികളുടെയും കോർപ്പറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലുമായിരിക്കും വോട്ടെണ്ണൽ നടക്കുക. വാർഡുകളുടെ ക്രമ നമ്പർ അനുസരിച്ചായിരിക്കും തുടർന്ന് വോട്ടെണ്ണുക.

 

 

Malappuram SP has issued specific guidelines for election victory celebrations. Prior permission is now mandatory for any celebration events, and organizers must ensure that there is no breach of law and order during the festivities. These directives aim to maintain public peace and safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്കയില്‍ തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ഫ്രീ മുടിവെട്ട് സേവനം; ഇതുവരെ പ്രയോജനപ്പെടുത്തിയത് 20 ലക്ഷത്തിലധികം പേര്‍

Saudi-arabia
  •  11 days ago
No Image

ഇന്ത്യയെ ഭയന്നോ? പാകിസ്ഥാന്റെ ബഹിഷ്‌കരണ വാദം തള്ളി ക്രിക്കറ്റ് ബോർഡുകൾ; പിസിബിക്ക് ഇത് 'ചാവേർ' പോരാട്ടം

Cricket
  •  11 days ago
No Image

സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് അന്തരിച്ചു

Kerala
  •  11 days ago
No Image

മുരാരി ബാബുവിന് ഇനി ഇ.ഡി പരീക്ഷ; ദ്വാരപാലക-കട്ടിളപ്പാളി കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരായി 

Kerala
  •  11 days ago
No Image

പഞ്ചായത്ത് പ്രസിഡന്റാകാന്‍ 2 കുട്ടികള്‍ നയം തടസം; 6 വയസുകാരിയെ കൊലപ്പെടുത്തി പിതാവ്

National
  •  11 days ago
No Image

പനമരം ബിവറേജസിൽ വീണ്ടും മോഷണം: വെന്റിലേറ്റർ തകർത്ത് അകത്തുകയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

crime
  •  11 days ago
No Image

വേള്‍ഡ് ഗവ. സമ്മിറ്റ് ദുബൈയില്‍ ഇന്ന് മുതല്‍; ലോക നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

latest
  •  11 days ago
No Image

ഇന്ത്യ- യു.എസ് വ്യാപാരക്കരാറില്‍ കത്തി ലോക്‌സഭ; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം

International
  •  11 days ago
No Image

എമിറേറ്റുകള്‍ ഇനി റെയില്‍വേ ട്രാക്കില്‍; ഇത്തിഹാദ് റെയില്‍ ആദ്യ റൂട്ടുകള്‍ പ്രഖ്യാപിച്ചു; അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകളെ ബന്ധിപ്പിക്കും | Etihad Rail

uae
  •  11 days ago
No Image

സലാഹ്-സ്ലോട്ട് പോര്: ആൻഫീൽഡിലെ ഈജിപ്ഷ്യൻ രാജാവിന്റെ അവസാന അധ്യായമോ?; In-Depth Story

Football
  •  11 days ago