HOME
DETAILS

നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരായ സൈബർ ആക്രമണത്തിൽ ഹൈക്കോടതിയിൽ നിവേദനം; കോടതിയലക്ഷ്യ നടപടിക്ക് ആവശ്യം

  
Web Desk
December 15, 2025 | 12:48 PM

actress assault case plea in high court over cyber attack against judge demand for contempt of court action

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ച എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും വ്യക്തിഹത്യയിലും ഇടപെടൽ ആവശ്യപ്പെട്ട് കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ (KJOA) ഹൈക്കോടതിയെ സമീപിച്ചു. ജഡ്ജിയെ പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള ഗുരുതരമായ വെല്ലുവിളിയാണെന്നും, വിഷയത്തിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നുമാണ് നിവേദനത്തിൽ പ്രധാനമായും ആവശ്യപ്പെടുന്നത്.

കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കുറ്റവിമുക്തനാക്കുകയും ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെ മറ്റ് ആറ് പേരെ കുറ്റക്കാരായി കണ്ടെത്തുകയും ചെയ്ത വിധിക്കു പിന്നാലെയാണ് ജഡ്ജിക്കെതിരായ സൈബർ ആക്രമണങ്ങൾ രൂക്ഷമായത്. അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് അത് നീക്കം ചെയ്യാൻ നിർദ്ദേശം നൽകണമെന്നും ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നീതിന്യായ പ്രക്രിയയെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് അസോസിയേഷന്റെ നിലപാട്.

അതേസമയം, കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കുള്ള ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിനിടെ കോടതി നടപടികളെ വളച്ചൊടിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ ജഡ്ജി ഹണി എം. വർഗീസ് മാധ്യമങ്ങൾക്കും അഭിഭാഷകർക്കും കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകുമെന്നും, തന്റെ വ്യക്തിപരമായ ലേഖനങ്ങളിൽ പ്രശ്നമില്ല, എന്നാൽ കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോർട്ടിംഗുകൾ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും, കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ നൽകുന്നത് കോടതിയലക്ഷ്യമായി കണക്കാക്കും. കോടതി നടപടികൾ റെക്കോർഡ് ചെയ്യുകയോ മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജഡ്ജി മുന്നറിയിപ്പ് നൽകിയിരുന്നു.

മാത്രമല്ല, ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് വിലക്കുന്ന 'നിപുൺ സക്സേന vs യൂണിയൻ ഓഫ് ഇന്ത്യ' കേസിൽ സുപ്രിം കോടതി നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ ഈ കേസിന്റെ റിപ്പോർട്ടിംഗിൽ പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.

 

 

The Kerala Judicial Officers' Association (KJOA) has approached the High Court seeking action against the severe cyber-bullying and defamation faced by Judge Honey M. Varghese, who presided over the high-profile actress assault case. The cyber attacks intensified after the court acquitted actor Dileep (A8) while convicting six other accused, including the main accused. The KJOA argues that publicly insulting the judge is a challenge to the judiciary and has demanded contempt of court proceedings against the perpetrators, along with directions to social media platforms to remove the offensive content. The judge had previously warned media and lawyers against distorting court proceedings, stating such actions could lead to contempt of court.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ അൽ അമർദി സ്ട്രീറ്റിൽ വാഹനാപകടം; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

uae
  •  4 hours ago
No Image

നാട്ടിലേക്ക് അയക്കുന്ന സാധനങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതായി പ്രവാസികൾ; കാർഗോ രംഗത്ത് വ്യാജന്മാരുടെ അഴിഞ്ഞാട്ടം

Saudi-arabia
  •  5 hours ago
No Image

മെസ്സി ഡൽഹിയിലെത്താൻ വൈകി: കാത്തിരുന്ന് മടുത്ത് മോദി; അവസാന നിമിഷം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

Football
  •  5 hours ago
No Image

സാമ്പത്തിക സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി ദുബൈ; ഫിഷിംഗ്, ക്രിപ്‌റ്റോ തട്ടിപ്പുകൾക്കെതിരെ വ്യാപക കാമ്പയിൻ

uae
  •  5 hours ago
No Image

മുന്നണി വിപുലീകരിക്കും; ആരൊക്കെ വരുമെന്ന് പറഞ്ഞ് സസ്‌പെന്‍സ് കളയുന്നില്ല'- വി.ഡി സതീശന്‍

Kerala
  •  5 hours ago
No Image

കാസര്‍കോഡ് തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി

Kerala
  •  6 hours ago
No Image

ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍ 

International
  •  6 hours ago
No Image

കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി, അന്വേഷണം

Kerala
  •  6 hours ago
No Image

പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മര്‍ദിച്ചു; വിനോദയാത്രയിലെ തര്‍ക്കം തീര്‍ക്കാനെന്ന പേരില്‍ കുട്ടികളെ വിളിച്ചുവരുത്തി

Kerala
  •  7 hours ago
No Image

സൈബര്‍ അധിക്ഷേപ കേസ്; രാഹുല്‍ ഈശ്വറിനു ജാമ്യം

Kerala
  •  7 hours ago