സൈനികര്‍ക്ക് ഇനി ഇന്‍സ്റ്റഗ്രാം, എക്‌സ് അക്കൗണ്ടുകള്‍ ഉപയോഗിക്കാം; സോഷ്യല്‍ മീഡിയ ഗൈഡ്‌ലൈനുകളില്‍ മാറ്റം വരുത്തി സേന
ന്യൂഡൽഹി: സെെനികർക്ക് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ ഉപാധികളോടെ അനുമതി നൽകി ഡി.ജി.എം.ഐ. ഇൻസ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോമുകൾ ഉപോഗിക്കാനാണ് ഇളവുള്ളത്. സൈനികർക്ക് ഇത്തരം ആപ്ലിക്കേഷനുകൾ മോണിറ്റർ ചെയ്യാനാകും എന്നാൽ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യാനോ ലൈക്ക്, ഷെയർ എന്നിവ ചെയ്യാനോ അനുവാദമില്ല. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് 2020ൽ ഇന്ത്യൻ സൈനികരോട് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെ 89 മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുതെന്ന് നിർദേശം നൽകിയിരുന്നു. ഈ പട്ടികയിൽ നിന്ന് ഇൻസ്റ്റഗ്രാമിനെ നീക്കുന്നതിന് സോഷ്യൽമീഡിയ ഗൈഡ് ലൈനുകൾ പരിഷ്കരിച്ചു.
മാർഗനിർദേശങ്ങൾ
- നിയന്ത്രിത രീതിയിൽ പൊതുവായ ആശയവിനിമയത്തിന് സ്കൈപ്പ്, ടെലിഗ്രാം, വാട്സാപ്പ് എന്നിവ സൈനികർക്ക് ഉപയോഗിക്കാം.
- പരിചിതരായ വ്യക്തികളുമായി മാത്രമേ ഇത്തരത്തിൽ സന്ദേശം കൊമാറാവൂ. ഇതിൻറെ ഉത്തരവാദിത്തം പൂർണമായും ഉപയോക്താവിനായിരിക്കും.
- യൂടൂബ്, എക്സ്, ക്വാറ ആപ്ലിക്കേഷനുകൾ വിവരങ്ങൾ അറിയുന്നതിനു മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഇവയിൽ കണ്ടൻറ് അപ് ലോഡ് ചെയ്യാനോ, പോസ്റ്റ് ചെയ്യാനോ പാടില്ല.
- തൊഴിൽ സംബന്ധമായ വിവരങ്ങൾ അറിയുന്നതിനും റെസ്യൂമേ അപ്ലോഡ് ചെയ്യുന്നതിനും മാത്രമേ ലിങ്ക്ഡ്ഇൻ ഉപയോഗിക്കാവൂ.
- ക്രാക്ക് ചെയ്തതോ പൈറേറ്റ് ചെയ്തതോ ആയ വൈബ്സൈറ്റുകളും സൗജന്യ മൂവി പ്ലാറ്റ്ഫോമുകളും ടോറൻറ്, വി.പി.എൻ പ്ലാറ്റ്ഫോമുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതിലും സൈനികർക്ക് വിലക്കുണ്ട്.
director general of military intelligence (dgmi) has granted permission for soldiers to use social media platforms with conditions. limited permission has been given to use instagram and x platforms.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."