കോട്ടണ്‍ വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ നിറം മങ്ങിപ്പോകുന്നുണ്ടോ...? വെള്ളത്തില്‍ ഈ രണ്ട് കാര്യങ്ങള്‍ ചെയ്താല്‍ മതി, ഒരിക്കലും നിറം മങ്ങില്ല
വേനല്‍ക്കാലത്ത് മിക്ക ആളുകളും കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അവ ഭാരം കുറഞ്ഞതും സുഖകരവുമാണെന്ന് മാത്രമല്ല, മനോഹരമായി കാണപ്പെടുകയും ഉപയോഗിക്കാന്‍ കംഫേര്‍ട്ടുമാണ് . എന്നാല്‍ കോട്ടണ്‍ വസ്ത്രങ്ങളുടെ നിറം വളരെ വേഗത്തില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
പ്രത്യേകിച്ച് നീല, പിങ്ക്, ചുവപ്പ് തുടങ്ങിയ കടും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ പെട്ടെന്ന് തന്നെ മങ്ങിപ്പോവാനുള്ള സാധ്യത കൂടുതലാണ്. ഓരോ തവണയും നിങ്ങള്‍ ഈ വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ അവയുടെ നിറം കുറഞ്ഞുവരുന്നതായി കാണാം. തല്‍ഫലമായി രണ്ടോ മൂന്നോ തവണ കഴുകിയ ശേഷം അവ കൂടുതല്‍ നിറം മങ്ങിയതായി കാണപ്പെടുന്നു.
ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം.
ആദ്യം, ഒരു വലിയ പാത്രത്തില്‍ 10-12 ലിറ്റര്‍ വെള്ളം എടുക്കുക. ഇതിലേക്ക് ഏകദേശം 50-60 ഗ്രാം ആലം ചേര്‍ത്ത് നന്നായി അലിയിക്കുക. ശേഷം, ഈ വെള്ളത്തില്‍ രണ്ട് പിടി (ഏകദേശം 100 ഗ്രാം) ഉപ്പ് ചേര്‍ക്കുക.
ഇനി, നിറം നല്‍കാന്‍ ആഗ്രഹിക്കുന്ന വസ്ത്രങ്ങള്‍ അണ്‍പാക്ക് ചെയ്ത് വെള്ളത്തില്‍ വയ്ക്കുക. വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒരേസമയം നിരവധി വസ്ത്രങ്ങള്‍ ഇട്ടുകൊടുക്കാം. ഈ മിശ്രിതത്തില്‍ വസ്ത്രങ്ങള്‍ കുറഞ്ഞത് 2 മണിക്കൂറെങ്കിലും മുക്കിവയ്ക്കണം.
2 മണിക്കൂറിനു ശേഷം ഉപ്പും ആലവും പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിനായി വസ്ത്രങ്ങള്‍ ശുദ്ധമായ വെള്ളത്തില്‍ നന്നായി കഴുകി എടുക്കുക. ചിലപ്പോള്‍ വസ്ത്രങ്ങളില്‍ നിന്ന് ആദ്യം നേരിയതരത്തില്‍ നിറം പോകുന്നതായി കാണിച്ചേക്കാം. ഒടുവില്‍ നിറം പൂര്‍ണ്ണമായും മാറുകയും മറ്റ് വസ്ത്രങ്ങളിലേക്ക് വ്യാപിക്കാതിരിക്കുന്നതും നിങ്ങള്‍ക്കു കാണാം.
Cotton clothes are popular in summer because they are lightweight, comfortable, and stylish, but they tend to lose colour quickly, especially dark shades like blue, pink, and red. To prevent fading, a simple home remedy can be used before regular washing. Dissolve about 50–60 grams of alum in 10–12 litres of water, add two handfuls (around 100 grams) of salt, and soak the cotton clothes in this mixture for at least two hours. After soaking, rinse the clothes thoroughly in clean water to remove the alum and salt. This process helps fix the colour, reduces further fading, and prevents the dye from spreading to other clothes during washing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."