HOME
DETAILS

വിമര്‍ശകരോട് പോലും മാന്യമായ ഇടപെടൽ, നിലപാടുകളിലെ സത്യസന്ധത; ബംഗ്ലാദേശിന്റെ ഹൃദയം കവര്‍ന്ന ഖാലിദ സിയ

  
Web Desk
December 31, 2025 | 2:26 AM

khaleda zia has won the hearts of bangladesh with her respectful treatment even of critics and honesty in her stances

ധാക്ക: രോഗബാധിതയായി ചികിത്സയിലിരിക്കെ ആശുപത്രിക്കു പുറത്ത് തമ്പടിച്ച ജനക്കൂട്ടം, ഖാലിദ സിയ എന്ന ഭരണാധികാരിയോടുള്ള സ്‌നേഹവായ്പുകള്‍ വിളിച്ചോതുന്നതായിരുന്നു. മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) അധ്യക്ഷയുമായ ഖാലിദ സിയയുടെ വേര്‍പാട് ബംഗ്ലാദേശ് ജനതയെ അക്ഷരാര്‍ഥത്തില്‍ ദുഃഖത്തിലാഴ്ത്തി.

ജനാധിപത്യത്തിനായി നിലകൊണ്ടവരായിരുന്നു ഖാലിദ സിയയും എതിരാളിയായ അവാമി ലീഗ് അധ്യക്ഷ ഷെയ്ഖ് ഹസീനയും. എന്നാല്‍ വിമര്‍ശകരോട് പോലും മാന്യമായി ഇടപെട്ടത് ഖാലിദ മാത്രമായിരുന്നു. നിലപാടുകളിലും അവര്‍ സത്യസന്ധത പുലര്‍ത്തി. ഇര്‍ഷാദിന്റെ പട്ടാള ഭരണകൂടം 1986ല്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സൈനിക ഭരണകൂടത്തിനു കീഴിലെ തെരഞ്ഞെടുപ്പ് നീതിപൂര്‍വമാകില്ലെന്ന് അറിയുന്നതിനാല്‍ ഖാലിദ സിയയുടെ ബി.എന്‍.പി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. എന്നാല്‍ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് മത്സരിക്കാന്‍ തയാറായി.

രോഗബാധിതയായ ഖാലിദ സിയക്ക് വിദേശത്ത് ചികിത്സ നിഷേധിക്കാന്‍ വരെ ഷെയ്ഖ് ഹസീന ശ്രമിച്ചു. ഹസീന അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷമാണ് ഖാലിദ സിയക്ക് ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകാനായത്. അഴിമതിക്കേസില്‍ നിന്ന് മുക്തയായതും അപ്പോഴാണ്.

എങ്കിലും മരണശേഷം എതിരാളിയെ അഭിനന്ദിക്കാന്‍ ഇന്ത്യയില്‍ അഭയാര്‍ഥിയായി കഴിയുന്ന ഷെയ്ഖ് ഹസീനക്കു തയാറാകേണ്ടിവന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി വരെ ഖാലിദ സിയയുടെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുമ്പോള്‍ വിട്ടുനില്‍ക്കാനാകില്ലല്ലോ. ബംഗ്ലാദേശിന് ഖാലിദ സിയ നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് ഷെയ്ഖ് ഹസീന എക്‌സില്‍ പോസ്റ്റ് ചെയ്ത അനുസ്മരണ കുറിപ്പില്‍ പറഞ്ഞു.

ഹസീന സര്‍ക്കാരിനെ പുറത്താക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിനൊടുവില്‍ ബംഗ്ലാദേശ് ഫെബ്രുവരിയില്‍ പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. മത്സരിക്കാന്‍ ഖാലിദ സിയയില്ലെങ്കിലും 17 വര്‍ഷം പ്രവാസ ജീവിതം നടത്തിയ മകന്‍ താരിഖ് റഹ്മാന്‍ ധാക്കയിലെത്തിയിട്ടുണ്ട്. 60കാരനായ താരിഖില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ബി.എന്‍.പി.

ഖാലിദ സിയക്ക് വേണ്ടി എന്റെ കിഡ്‌നി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു

ഖാലിദ സിയ രോഗബാധിതയായി ചികിത്സയിലിരിക്കെ ആശുപത്രിക്ക് പുറത്ത് തമ്പടിച്ച ടിപ്പു സുല്‍ത്താനെന്ന 48കാരന്‍ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡില്‍ ഇങ്ങനെ എഴുതിയിരുന്നു: ബീഗം ഖാലിദ സിയക്ക് വേണ്ടി എന്റെ കിഡ്‌നി സംഭാവന നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഈ സ്‌നേഹമായിരുന്നു ഖാലിദ സിയയോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നത്. ആ വിഡിയോ വൈറലായി. നവംബര്‍ 23ന് ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവര്‍ രോഗമുക്തയായി പുറത്തുവരുന്നതു കാത്ത് ടിപ്പു ഗേറ്റിനു പുറത്ത് കാത്തിരുന്നു.

'അവര്‍ എനിക്ക് ഉമ്മയെ പോലെയാണ്. രാജ്യത്തിനും ജനാധിപത്യത്തിനുമായി അവര്‍ എല്ലാം ത്യജിച്ചു തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ടിപ്പു പറഞ്ഞു. ഫെബ്രുവരി 12ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഖാലിദ സിയ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അയാള്‍ പറഞ്ഞു.

khaleda zia has won the hearts of bangladesh with her respectful treatment even of critics and honesty in her stances.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിംകളെ നേരിടാൻ വീടുകൾ തോറും വാളുകൾ വിതരണം ചെയ്തു; ​ഗാസിയാബാദിൽ ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ

National
  •  4 hours ago
No Image

ആറു പതിറ്റാണ്ടിന്റെ പഴക്കം, ഒടുവിൽ കൈയേറ്റം എന്ന് മുദ്ര; സംഭലിൽ വീണ്ടും ബുൾഡോസർ രാജ്; ആശങ്കയൊഴിയാതെ ജനങ്ങൾ

National
  •  4 hours ago
No Image

ഇന്ന് ഭാഗിക മേഘാവൃത അന്തരീക്ഷം, ശൈത്യം, ശക്തമായ കാറ്റ് | UAE Weather

uae
  •  4 hours ago
No Image

ബംഗ്ലാദേശിലെ അക്രമങ്ങള്‍ അംഗീകരിക്കാനാകില്ല; ഒപ്പം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന തീവ്ര വിദ്വേഷം കാണാതിരിക്കാനുമാകില്ല: അര്‍ഷദ് മദനി

National
  •  4 hours ago
No Image

ചരിത്രം കുറിച്ച് സദാഫ് ചൗധരി; ജിദ്ദയിലെ ആദ്യ വനിതാ ഹജ്ജ് കോൺസൽ

Saudi-arabia
  •  5 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും; മണിയുടെ മൊഴിയിൽ ദുരൂഹത

Kerala
  •  6 hours ago
No Image

മഹാരാഷ്ട്രയില്‍ ക്രിസ്തുമസ് പ്രാര്‍ഥന യോഗത്തില്‍ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍ 

National
  •  12 hours ago
No Image

കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്; അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Kerala
  •  13 hours ago
No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  13 hours ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം

Kerala
  •  14 hours ago