ഇലക്ട്രോണിക് പേയ്‌മെന്റുകളില്‍ അധിക ചാര്‍ജ്ജ് ഈടാക്കുന്നത് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിരോധിച്ചു
കുവൈത്ത് സിറ്റി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന ഇലക്ടോണിക് പണമിടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍നിന്ന് അധിക ചാര്‍ജ്ജ് ഈടാക്കുന്നത് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് കര്‍ശനമായി നിരോധിച്ചു. ഷോപ്പുകളില്‍നിന്ന് നേരിട്ടോ ഓണ്‍ലൈനായോ സാധനങ്ങള്‍ വാങ്ങുകയും സേവനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ ചില വ്യാപാരികള്‍ കമ്മീഷന്‍ എന്ന പേരില്‍ 100 ഫില്‍സോ അതിലധികമോ അധികമായി ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. 2025 സെപ്റ്റംബര്‍ 30ന് പുറപ്പെടുവിച്ച സര്‍ക്കുലര്‍ നമ്പര്‍ 2/RBA/600/2025 പ്രകാരമാണ് ഈ നിര്‍ദേശം. ഇതുസംബന്ധിച്ച് കുവൈത്തിലെ എല്ലാ ബാങ്കുകള്‍ക്കും പേയ്‌മെന്റ് സേവനദാതാക്കള്‍ക്കും സെന്‍ട്രല്‍ ബാങ്ക് ഔദ്യോഗിക സര്‍ക്കുലര്‍ കൈമാറി.
ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പേയ്‌മെന്റുകള്‍ക്ക് വ്യാപാരികള്‍ അധിക ഫീസ് ഈടാക്കരുതെന്ന് സര്‍ക്കുലറില്‍ വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ട്. പോയിന്റ് ഓഫ് സെയില്‍ (POS) ടെര്‍മിനലുകള്‍, പേയ്‌മെന്റ് ഗേറ്റ്‌വേകള്‍, ഇലക്ട്രോണിക് വാലറ്റുകള്‍ തുടങ്ങിയ എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ഈ നിരോധനം ബാധകമാണ്. ഉപയോഗിക്കുന്ന സാങ്കേതികവിദ്യ പരിഗണിക്കാതെ ഇത് നടപ്പാക്കണം.
നിരവധി ഇലക്ട്രോണിക് പേയ്‌മെന്റ് സേവനദാതാക്കള്‍ തങ്ങളുടെ പങ്കാളി വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഈ പുതിയ നിയമങ്ങള്‍ അറിയിച്ചുകഴിഞ്ഞു. നിര്‍ദേശം പാലിക്കല്‍ നിര്‍ബന്ധമാണെന്നും ലംഘിക്കുന്നവര്‍ക്ക് നിയമപരമായ ബാധ്യതയും പിഴയും നേരിടേണ്ടിവരുമെന്നും സേവനദാതാക്കള്‍ മുന്നറിയിപ്പ് നല്‍കി. വ്യാപാരികളുമായുള്ള കരാറുകളും സേവന ഉപയോക്താക്കളുമായുള്ള കരാറുകളും അധിക ചാര്‍ജ് നിരോധനം ഉള്‍പ്പെടുത്തി പുതുക്കിയിട്ടുണ്ട്.
The Central Bank of Kuwait has issued a directive prohibiting merchants from imposing extra charges on consumers using electronic payment methods. The move aims to protect customers and ensure fair practices in digital transactions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."