ഓണം-ബലിപെരുന്നാള്‍ ചന്തക്ക് ചാലിയാറില്‍ തുടക്കമായി
നിലമ്പൂര്‍: ഓണം-ബലിപെരുന്നാള്‍ ചന്തക്കു ചാലിയാറില്‍ തുടക്കമായി. കൃഷിഭവന്‍, കുടുംബശ്രീ, ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായാണു ചന്ത സംഘടിപ്പിക്കുന്നത്. ബസ് സ്റ്റാന്റ് പരിസരത്ത് ഒരുക്കിയിട്ടുള്ള ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഉസ്മാന്‍ കുടുംബശ്രീ പ്രസിഡന്റ് ബീന ആന്റണിക്കു പച്ചക്കറി കിറ്റ് നല്‍കി നിര്‍വഹിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോണിക്കടവന്‍ ഷൗക്കത്ത് അധ്യക്ഷനായി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അച്ചാമ്മാ ജോസഫ്, പ്രമീള അനപ്പാറ, അംഗങ്ങളായ ബാലചന്ദ്രന്‍, പൂക്കോടന്‍ നൗഷാദ്, റീന രാഘവന്‍, പത്മജാ പ്രകാശ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എം.അലവി, കൃഷ്ണന്‍കുട്ടി കോരങ്കോട്, ഹാരിസ് ബാബു, കെ. രാമന്‍ , കെ. രാജഗോപാല്‍, ചാലിയാര്‍ അസി.കൃഷി ഓഫീസര്‍ ആര്‍. വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീയുടെ ചന്ത 10,11 തീയതികളിലും കൃഷിഭവന്റെ 13ാം തീയതി വരെയും ഉണ്ടായിരിക്കും.
പൊതുമാര്‍ക്കറ്റില്‍ നിന്നും 10 മുതല്‍ 20 ശതമാനം വരെ വിലക്കുറവിലാണു വിഭവങ്ങള്‍ നല്‍കുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഉല്‍പാദിപ്പിച്ച ജൈവപച്ചക്കറികളും വില്‍പ്പനയ്ക്കുണ്ട്.
ചക്ക, കപ്പ, ചേന, വടുകപ്പുളി നാരങ്ങ തുടങ്ങി കറിവേപ്പില വരെയുള്ള മുപ്പതിലേറെ വിഭവങ്ങളും ചന്തയില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."