3 വയസ് മുതലുള്ള സൗഹൃദം; വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്കഗാന്ധിയുടെ മകന്‍
ഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധിയുടേയും വ്യവസായി റോബര്‍ട്ട് വദ്രയുടേയും മകന്‍ റെയ്ഹാന്റെ വിവാഹ നിശ്ചയം നടന്നു. വെള്ളിയാഴ്ച റെയ്ഹാനും അവിവയും മൂന്നാം വയസ് മുതല്‍ ചങ്ങാതിമാരാണെന്ന് പ്രിയങ്ക ഗാന്ധി വിശദമാക്കിയിരുന്നു. രാജസ്ഥാനിലെ രന്തംബോറിലെ സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം നടത്തിയത്. വിവാഹ നിശ്ചയ ചിത്രങ്ങള്‍ റെയ്ഹാന്‍ പുറത്തുവിടുകയും ചെയ്തു.
റെയ്ഹാന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 29നായിരുന്നു വിവാഹ നിശ്ചയം. ഇരുവരുടേയും ബാല്യകാലത്തെ ചിത്രവും റെയ്ഹാന്‍ പങ്കുവച്ചിട്ടുണ്ട്. രണ്ടു ചിത്രങ്ങളാണ് റെയ്ഹാന്‍ പങ്കുവച്ചിരിക്കുന്നത്. ആദ്യത്തേത് വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നുള്ളത്, റെയ്ഹാന്‍ ഒരു ഷെര്‍വാണിയും അവീവ സാരിയുമാണ് ധരിച്ചിരിക്കുന്നത്. രണ്ടാമത്തേത് കുട്ടിക്കാലത്തെ ചിത്രമാണ്.
റെയ്ഹാനും അവീവയും 7 വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് കുടുംബം വിശദമാക്കുന്നത്. ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞ ആഴ്ചയാണ് റെയ്ഹാന്‍ അവീവയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ഡല്‍ഹി സ്വദേശിയായ അവീവയുടെ പിതാവ് ഇമ്രാന്‍ ബെയ്ഗ് ഒരു ബിസിനസുകാരനാണ്. അമ്മ ഇന്റീരിയര്‍ ഡിസൈനറായ നന്ദിത ബെയ്ഗ്. പ്രിയങ്ക ഗാന്ധിയുടെ ദീര്‍ഘകാല സുഹൃത്ത് കൂടിയാണ് നന്ദിത.
ഡെറാഡൂണില്‍ നിന്ന് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ റെയ്ഹാന്‍ ലണ്ടനില്‍ നിന്നാണ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ പഠനം പൂര്‍ത്തിയാക്കിയത്. ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറുമാണ് അവിവാ. പത്താം വയസ്സ് മുതല്‍ ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള വിഷ്വല്‍ ആര്‍ട്ടിസ്റ്റു കൂടിയാണ് റെയ്ഹാന്‍. വന്യജീവി, നഗരം, കൊമേഴ്‌സ്യല്‍ ഫോട്ടോഗ്രാഫി എന്നിവയാണ് റെയ്ഹാന്റെ പോര്‍ട്ട്ഫോളിയോയിലെ പ്രധാന വിഷയങ്ങള്‍.
പ്രാഥമിക വിദ്യാഭ്യാസം ഡല്‍ഹിയില്‍ നിന്ന് പൂര്‍ത്തിയാക്കിയ ശേഷം ഒ പിജിന്‍ഡാല്‍ ഗ്ലോബല്‍ സര്‍വകലാശാലയില്‍ നിന്നാണ് അവിവാ മീഡിയ കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദം നേടിയത്. മുന്‍ ദേശീയ ഫുട്‌ബോള്‍ താരം കൂടിയാണ് അവിവാ.
Congress leader Priyanka Gandhi and businessman Robert Vadra’s son, Reihan Vadra, has got engaged to Aviva. The engagement ceremony was held in a private function at Ranthambore, Rajasthan. Reihan shared the engagement photos on Instagram, confirming that the ceremony took place on December 29.
According to Priyanka Gandhi, Reihan and Aviva have been friends since the age of three and have been in a relationship for the past seven years. The proposal took place last week in the presence of both families. Reihan shared two photos—one from the engagement ceremony, where he is seen wearing a sherwani and Aviva a sari, and another from their childhood.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."