അഗസ്ത്യാർകൂടം ട്രെക്കിംഗ് ജനുവരി 14 മുതൽ; ബുക്കിംഗ് ഉടൻ ആരംഭിക്കും; ഫീസ് 3000 രൂപ
തിരുവനന്തപുരം: അഗസ്ത്യാർകൂടം സീസണൽ ട്രെക്കിംഗിന് സന്ദർശകരെ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെയാണ് ഇത്തവണത്തെ ട്രെക്കിംഗ് നടക്കുക. ഒരാൾക്ക് ആകെ 3000 രൂപയാണ് നിരക്ക്. ഇതിൽ 2420 രൂപ ട്രെക്കിംഗ് ഫീസും, 580 രൂപ ഇക്കോസിസ്റ്റം മാനേജ്‌മെന്റ് ഫീസും ഉൾപ്പെടും.
അതേസമയം, ട്രക്കിംഗിന് പോകാൻ താത്പര്യമുള്ളവർ യാത്രയ്ക്ക് ഏഴു ദിവസത്തിനുള്ളിൽ ലഭിച്ച മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് (മോഡേൺ മെഡിസിൻ ഡോക്ടറുടേത്) ഹാജരാക്കണം.
ട്രക്കിംഗിനുള്ള ഓൺലൈൻ ബുക്കിംഗ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ജനുവരി 14 മുതൽ 31 വരെ നടക്കുന്ന ട്രക്കിംഗിനുള്ള ബുക്കിംഗ് ജനുവരി ആദ്യ വാരത്തിൽ ആരംഭിക്കും. അതേസമയം, ഫെബ്രുവരി 1 മുതൽ 11 വരെ ട്രെക്കിംഗ് പോകാൻ ആഗ്രഹിക്കുന്നവർക്ക് ജനുവരി മൂന്നാം വാരത്തിന്റെ അവസാന ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ട്രക്കിംഗിന് പോകുന്നവർ ആവശ്യമായ ആരോഗ്യ പരിശോധനകൾ മുൻകൂട്ടി നടത്തേണ്ടതാണ്.
The Kerala government has announced the Agasthyarkoodam seasonal trekking season, scheduled from January 14 to February 11. The trekking permit costs ₹3000 per person, and bookings can be made online through the Kerala Forest Department's official website.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."