HOME
DETAILS

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ ബി.ജെ.പി ഐ.ടി സെല്‍ നിര്‍മിച്ചത്' മമത ബാനര്‍ജി 

  
Web Desk
January 06, 2026 | 9:52 AM

mamata banerjee alleges election commission apps built by bjp it cell

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ ബി.ജെ.പിയുടെ ഐ.ടി സെല്‍ നിര്‍മ്മിച്ചതാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത് നിയമവിരുദ്ധമാണെന്നും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

സ്വന്തമായി ആപ്പുകള്‍ നിര്‍മ്മിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍, മെച്ചപ്പെട്ട ഉപയോക്തൃ ഇന്റര്‍ഫേസിനായി വര്‍ഷങ്ങളായി കമ്മീഷന്‍ പുറത്തിറക്കിയ മറ്റ് 40 ആപ്പുകള്‍ സംയോജിപ്പിക്കുന്നതിനായി ECINET[- ആരംഭിക്കുമെന്ന് കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു.

എസ്.ഐ.ആറിനെക്കുറിച്ച് പറയുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാം തെറ്റായിട്ടാണ് ചെയ്യുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജീവിച്ചിരിക്കുന്നവരെ മരിച്ചതായി പ്രഖ്യാപിക്കുന്നു. ഓക്‌സിജന്‍ സപ്പോര്‍ട്ടില്‍ ജീവിക്കുന്ന പ്രായമായവരെയും രോഗികളെയും വാദം കേള്‍ക്കാന്‍ വിളിപ്പിക്കുന്നു,' മമത ചൂണ്ടിക്കാട്ടി.

 വോട്ടര്‍ പട്ടികയുടെ  തീവ്രമായ പരിഷ്‌കരണം (SIR) സംബന്ധിച്ച് കമ്മീഷനുമായി യുദ്ധത്തിലാണ് മമത നയിക്കുന്ന ഒരു തൃണമൂല്‍ കോണ്‍ഗ്രസ്.  

ജനുവരി-മധ്യത്തില്‍ നടക്കുന്ന തീര്‍ഥാടന മേളയുടെ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍  ഗംഗാസാഗര്‍ ദ്വീപിലായിരുന്നു മുഖ്യമന്ത്രി.

 SIRനെതിരെ തൃണമൂല്‍ സുപ്രിം കോടതിയെ സമീപിക്കുന്നതും മമത അറിയിച്ചു. തൃണമൂല്‍ രാജ്യസഭാ നേതാവ് ഡെറക് ഒബ്രിയന്‍, എംപി ഡോള സെന്‍ എന്നിവര്‍ക്കുവേണ്ടി സെറാംപൂര്‍ എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ കല്യാണ്‍ ബാനര്‍ജി ഹരജി സമര്‍പ്പിച്ചതായി തൃണമൂല്‍ വൃത്തങ്ങള്‍ അറിയിച്ചു.

west bengal chief minister mamata banerjee alleged that apps used by the election commission were developed by the bjp it cell, calling it illegal, unconstitutional, and anti-democratic. she also strongly criticized the intensive voter list revision process and announced that trinamool congress will approach the supreme court against sir.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-കാനഡ ബന്ധത്തിൽ പുതിയ അധ്യായം: 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിൽ ഒപ്പുവെച്ചു

National
  •  a day ago
No Image

അനന്തപുരിയിൽ ഇന്ന് പൊങ്കാല മഹോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം; സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസിയും റെയിൽവേയും

Kerala
  •  a day ago
No Image

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് ഭാഗിക നാശനഷ്ടം

International
  •  a day ago
No Image

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക്

Kerala
  •  a day ago
No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  2 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  2 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  2 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  2 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  2 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  2 days ago