ട്രെൻഡ് പ്രീസ്കൂൾ കിഡ്‌സ് ഫെസ്റ്റ്: മഞ്ചേരി ജാമിഅ ഇസ്‌ലാമിയ ചാംപ്യന്മാർ
മലപ്പുറം:എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് പ്രീസ്കൂൾ സംസ്ഥാനതല കിഡ്‌സ് ഫെസ്റ്റിൽ മഞ്ചേരി ജാമിഅഃ ഇസ്‌ലാമിയ ട്രെൻഡ് പ്രീസ്കൂൾ ചാംപ്യൻമാരായി. കണ്ണൂർ പേരാവൂർ ഇഫ്ര ട്രെൻഡ് പ്രീസ്കൂൾ രണ്ടാം സ്ഥാനവും കൊടിഞ്ഞി അലിഫ് ട്രെൻഡ് പ്രീസ്കൂൾ
മൂന്നാം സ്ഥാനവും നേടി.
വെളിമുക്ക് ക്രെസെന്റ് കാംപസിൽ നടന്ന ഫെസ്റ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ട്രെൻഡ് ചെയർമാൻ ആശിഖ് കുഴിപ്പുറം അധ്യക്ഷനായി. ക്രെസെന്റ് മാനേജർ പി.കെ മുഹമ്മദ് ഹാജി, ശംസുദ്ദീൻ ഒഴുകൂർ, ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, ജലീൽ മാസ്റ്റർ പട്ടർകുളം, ഫാറൂഖ് ഫൈസി മണിമൂളി, അഷ്‌റഫ് മലയിൽ, നിഷാദ് ചാലാട്, സുലൈമാൻ ഫൈസി കൂമണ്ണ, റഫീഖ് ഫൈസി കൂമണ്ണ, അനസ് പൂക്കോട്ടൂർ, സമീറുദ്ദീൻ ദാരിമി ചേറൂർ, സയ്യിദ് ശിയാസ് തങ്ങൾ, റാഫി വാഴയൂർ, ഇസ്ഹാഖ് ഒറ്റപ്പാലം, ജംഷീർ കാസർഗോഡ്, നൗഫൽ അഞ്ചച്ചവിടി സംസാരിച്ചു. സമാപന സംഗമത്തിൽ ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി ഫലപ്രഖ്യാപനം നിർവഹിച്ചു.സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."