പാലക്കാട് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം; ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
പാലക്കാട്: കല്ലടിക്കോട് വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കല്ലടിക്കോട് ചുങ്കംകാട് സ്വദേശിനി അലീമയെയാണ് (70) മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
രണ്ട് ദിവസമായി അലീമയെ പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവാസികൾ മകളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് മരിച്ച അലീമ വീട്ടിൽ തനിച്ചായിരുന്നു താമസം. കാലിന് സ്വാധീനക്കുറവുള്ള ഇവർ മകളുമായോ അയൽക്കാരുമായോ അധികം അടുപ്പം പുലർത്തിയിരുന്നില്ല.
വീടിന്റെ വാതിൽ പൂട്ടിയിരുന്നില്ല. മൃതദേഹത്തിന് സമീപത്തുനിന്ന് മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ശരീരത്തിൽ മറ്റ് മുറിവുകളോ മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രകാരം അലീമയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.
The post-mortem report has confirmed that the death of 70-year-old Aleyema, found dead in her home in Kalladikode's Chungamkad, was a suicide. Her body was discovered in a burnt state in her bedroom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."