HOME
DETAILS

സൗമ്യവധക്കേസിലെ വാദത്തിലെ വീഴ്ച ഒത്തുക്കളിയെന്ന് വി.മുരളീധരന്‍

  
backup
September 10, 2016 | 7:22 AM

%e0%b4%b8%e0%b5%97%e0%b4%ae%e0%b5%8d%e0%b4%af%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസില്‍, സൗമ്യയെ കൊന്നതാരാണെന്നും അതിനു തെളിവുണ്ടോയെന്നും സുപ്രിം കോടതി ചോദിക്കുന്ന അവസ്ഥായിലേക്ക് കേസ് കൊണ്ടെത്തിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വി. മുരളീധരന്‍. കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ തോമസ് പി.ജോസഫിനെയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷെ രാജന്‍ ശങ്കറിനെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു. കൂടാതെ ഗൂഢാലോചനയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിയമമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഫെയ്‌സ്ബുക്കിലാണ് വി.മുരളീധരന്‍ സര്‍ക്കാരിനെതിരേ രംഗത്തെത്തിയത്.


സൗമ്യ വധക്കേസ് വിജയകരമായി വിചാരണ കോടതിയിലും ഹൈക്കോടതിയിലും വാദിച്ച, സൗമ്യ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എ.സുരേശനെ സുപ്രീം കോടതിയില്‍ കേസിന്റെ വാദം നടന്ന ഒരു ഘട്ടത്തിലും സര്‍ക്കാര്‍ അഭിഭാഷകര്‍ ബന്ധപ്പെട്ടില്ല. ഗോവിന്ദചാമിക്ക് വധശിക്ഷതന്നെ വാങ്ങിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സുരേശനെതന്നെ സുപ്രീം കോടതിയിലും അഭിഭാഷകനാക്കണമെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എ.ഡി.ജി.പി ബി.സന്ധ്യയും കേസ് ഡിവൈ.എസ്.പി. രാധാകൃഷ്ണനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു.

വി.മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം...


കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസില്‍, സൗമ്യയെ കൊന്നതാരെന്നും അതിനു തെളിവുണ്ടോയെന്നും സുപ്രിം കോടതി ചോദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. വിചാരണക്കോടതിയും ഹൈക്കോടതിയും വധശിക്ഷ വിധിച്ച കേസിലെ ഒട്ടനവധി സുപ്രധാന സൗഹചര്യ തെളിവുകളില്‍ ഒന്നുപോലും സുപ്രിം കോടതിയില്‍ എത്തിയപ്പോള്‍ അവതരിപ്പിക്കാനാകാതെ നോക്കുകുത്തിപോലെ നിന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ ഗൂഢാലോചനയില്‍ പങ്കാളികളാണ്. കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ തോമസ് പി.ജോസഫിനെയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷെ രാജന്‍ ശങ്കറിനെയും ഉടന്‍ കേസില്‍നിന്നും ഒഴിവാക്കണം. കേരള സമൂഹത്തിന്റെ ആകെ പിന്തുണയുള്ള വിധിയായിരുന്നു ഗോവിന്ദചാമിക്ക് ലഭിച്ച വധശിക്ഷ. ആ വിധിയെ മാറ്റിമറിക്കാന്‍ നടന്ന ഗൂഢാലോചനയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നിയമമന്ത്രി തല്‍സ്ഥാനം ഒഴിയണം.

സൗമ്യ വധക്കേസ് വിജയകരമായി വിചാരണ കോടതിയിലും ഹൈക്കോടതിയിലും വാദിച്ച, സൗമ്യ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എ.സുരേശനെ സുപ്രിം കോടതിയില്‍ കേസിന്റെ വാദം നടന്ന ഒരു ഘട്ടത്തിലും സര്‍ക്കാര്‍ അഭിഭാഷകര്‍ ബന്ധപ്പെട്ടില്ല. ഗോവിന്ദചാമിക്ക് വധശിക്ഷ തന്നെ വാങ്ങിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സുരേശനെ തന്നെ സുപ്രിം കോടതിയിലും അഭിഭാഷകനാക്കണമെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എ.ഡി.ജി.പി ബി.സന്ധ്യയും കേസ് ഡിവൈ.എസ്.പി. രാധാകൃഷ്ണനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. കേസില്‍ സര്‍ക്കാരിനുവേണ്ടി സുപ്രിം കോടതിയില്‍ ഹാജരായ അഭിഭാഷകര്‍, ഈ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സുരേശന്റെ ഉപദേശം തേടാതിരുന്നത് സംശയകരമാണ്. ഗോവിന്ദചാമിക്ക് പിന്നില്‍ കളിക്കുന്ന നിക്ഷിപ്ത താല്‍പ്പര്യക്കാരുമായി സര്‍ക്കാര്‍ അഭിഭാഷകര്‍ ഒത്തുകളിച്ചതായി കണക്കാക്കേണ്ടിവരും.

കേരള സമൂഹത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു സൗമ്യയുടെ വധം. ഏഴ് മാസം വിചാരണ കോടതിയില്‍ വാദം നടത്തിയാണ് പ്രതിയായ ഗോവിന്ദചാമിക്ക് കേടതി വധശിക്ഷ വിധിച്ചത്. ഗോവിന്ദചാമിയുടെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി മൂന്നു മാസവും വാദം കേട്ടു. അതിനുശേഷമാണ് അപ്പീല്‍ അംഗീകരിച്ചത്. അതിനായി 4,000 പേജുള്ള രേഖകളും തെളിവുകളുമാണ് കോടതികള്‍ പരിഗണിച്ചത്. ഗോവിന്ദചാമിക്ക് ലഭിച്ച വധശിക്ഷയാകട്ടെ ജനങ്ങള്‍ക്ക് നീതിന്യായ വൃവസ്ഥയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുകയും ക്രൂരമായ കുറ്റകൃത്യത്തിന് അര്‍ഹമായ ശിക്ഷതന്നെ ലഭിക്കുമെന്ന സന്ദേശവും സമൂഹത്തിനു നല്‍കാന്‍ സഹായിച്ചു. പക്ഷേ കേസ് സുപ്രിം കോടതിയിലേക്കു പോയപ്പോള്‍ എല്ലാം തകിടംമറിയുകയായിരുന്നു. എന്താണ് ഇതിനു പിന്നില്‍ സംഭവിച്ചതെന്നതാണ് ഗൂഢാലോചനക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ആവശ്യപ്പെട്ട സുപ്രിം കോടതി ജഡ്ജിക്കു മുന്നില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ കൈമലര്‍ത്തി കാണിക്കുകയാണ്. ചെയ്തത്. ഇതേതുടര്‍ന്ന് ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്ന് സുപ്രിം കോടതി ബഞ്ച് അഭിഭാഷകരെ താക്കീതു ചെയ്യുകയും ചെയ്തു. അപ്പോള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണോ കേരളത്തിലെ ബഹുമാനപ്പെട്ട കോടതികള്‍ ക്രൂരകൃത്യം ചെയ്ത ഗോവിന്ദചാമിയെ വധശിക്ഷക്കു വിധിച്ചതെന്ന ചോദ്യമാണ് ഉയരുന്നത്. ഒട്ടേറെ ശാസ്ത്രീയമായ തെളിവുകള്‍ക്കു പുറമേ ശക്തമായ സാഹചര്യ തെളിവുകളും ഉണ്ടെന്നിരിക്കേ ഇത് സുപ്രിം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നതാണ് ഗൂഢാലോചനയിലേക്ക് വിരല്‍ചൂണ്ടുന്നത്.

എറണാകുളത്തുനിന്നും ട്രെയിനില്‍ കയറിയ സൗമ്യയെ ഗോവിന്ദചാമി ശല്യം ചെയ്യുന്നത് കണ്ടതിനു സാക്ഷിമൊഴിയുണ്ട്, സൗമ്യ ഒറ്റക്ക് വനിതാ കംപാര്‍ട്ട്‌മെന്റില്‍ ഇരിക്കുന്നത് കണ്ടവരുണ്ട്, സൗമ്യ ട്രെയിനില്‍ ഇരിക്കുന്നിടത്തേക്ക് ഗോവിന്ദചാമി കടന്നുവരുന്നത് കണ്ടവരുണ്ട്, സൗമ്യ നിലവിളിക്കുന്നത് കേട്ടവരുണ്ട്, സൗമ്യ ട്രെയിനില്‍നിന്നു പുറത്തേക്ക് തെറിച്ചുവീഴുന്നത് കണ്ടവരുണ്ട്, ട്രെയിന്‍ കംപാര്‍ട്ടുമെന്റില്‍നിന്നും ഗോവിന്ദചാമിയുടെ ഷര്‍ട്ടിലെ ബട്ടണുകള്‍ കണ്ടെടുത്തിരുന്നു, ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഗോവിന്ദചാമി ചാടിയിറങ്ങി ഓടുന്നത് കണ്ടവരുണ്ട്, ആളുകള്‍ പിടികൂടുമ്പോള്‍ ഗോവിന്ദചാമിയുടെ ശരീരത്ത് മാന്തിയതിന്റെ പാടുകള്‍ ഉണ്ടായിരുന്നു, സൗമ്യയുടെ കൈ നഖങ്ങളില്‍ക്കിടയില്‍നിന്നും ഗോവിന്ദചാമിയുടെ തൊലി, മുടി എന്നിവയുടെ അംശങ്ങളും പരിശോധനയില്‍ കണ്ടെത്തിയിരുന്നു, ഗോവിന്ദചാമിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു, ഒരു കൈ മാത്രമുള്ള പ്രതിയുടെ കൈക്കരുത്ത് കൂടുതലായിരിക്കുമെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി ഉണ്ടായിരുന്നു. സൗമ്യയുടെ ശരീരത്തില്‍ കണ്ട മുറിവുകളും വീണ സ്ഥലവും പരിശോധിക്കുമ്പോള്‍ ട്രെയിനില്‍നിന്നു ചാടിയതല്ലെന്നും തള്ളിയിടുന്നതിനു സമാനമാണെന്നും തൃശൂര്‍ മെഡിക്കല്‍കോളേജിലെ ഫൊറന്‍സിക് വിഭാഗം സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിനെല്ലാം പുറമേ സൗമ്യയെ പീഢിപ്പിച്ചത് താനാണെന്ന് ഗോവിന്ദചാമി കുറ്റസമ്മതം നടത്തിയതായി ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറിന്റെ മൊഴിയുമുണ്ടായിരുന്നു.
ഇത്രയേറെ വ്യക്തമായ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ഗോവിന്ദചാമിക്ക് വധശിക്ഷ ലഭിച്ചത്. എന്നാല്‍ ശക്തമായ ഈ തെളിവുകളൊന്നും സര്‍ക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകര്‍ സുപ്രിം കോടതിയുടെ മുന്നില്‍ അവതരിപ്പിച്ചില്ല. കുറ്റകരമാണ് ഈ വീഴ്ച. നാടിനെ നടുക്കിയ ഈ തിരിച്ചടിയുടെയും വീഴ്ചയുടേയും ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നിയമമന്ത്രി സ്ഥാനമൊഴിയണം. ഈ വീഴ്ചയുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് സ്വതന്ത്രമായ ഒരു ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കാനും സര്‍ക്കാര്‍ തയാറാകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  11 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  11 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  11 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  11 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  11 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  11 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  11 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  11 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  11 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  11 days ago