HOME
DETAILS

താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ സീറ്റ് ചലിപ്പിക്കരുത്; യു.എ.ഇയിലെ വിമാനയാത്രയില്‍ പുതിയ സുരക്ഷാ നിയമങ്ങള്‍ 

  
Web Desk
January 07, 2026 | 3:25 AM

New safety rules for air travel in the UAE

അബൂദബി: യു.എ.ഇയില്‍ നിന്ന് പറക്കാന്‍ തയാറെടുക്കുന്ന പ്രവാസികള്‍ വിമാന യാത്രയിലെ പുതിയ സുരക്ഷാ നിയമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍. വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കുകള്‍ക്കും ലിഥിയം ബാറ്ററികള്‍ക്കും ഇന്ത്യയുടെ വ്യോമയാന മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആകാശയാത്രയ്ക്കിടെ ഉണ്ടാകാവുന്ന തീപിടിത്തങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടി.

പവര്‍ ബാങ്ക് ഉപയോഗത്തിന് പൂര്‍ണ വിലക്ക് 

വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് ഡി.ജി.സി.എ കര്‍ശനമായി നിരോധിച്ചു. യാത്രയ്ക്കിടെ ഫോണോ മറ്റ് ഉപകരണങ്ങളോ പവര്‍ ബാങ്ക് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ പാടില്ല. കൂടാതെ, വിമാനത്തിലെ സീറ്റുകളിലുള്ള പവര്‍ പോയിന്റുകള്‍ (ഇന്‍സീറ്റ് പവര്‍) ഉപയോഗിച്ച് പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യുന്നതിനും അനുമതിയില്ല. യാത്രയിലുടനീളം ഇവ പ്രവര്‍ത്തന രഹിതമായിരിക്കണം. പവര്‍ ബാങ്കുകളും ലിഥിയം ബാറ്ററികളും ഒരു കാരണവശാലും 'ചെക്ക്ഇന്‍' ബാഗുകളില്‍ വയ്ക്കാന്‍ പാടില്ല. ഇവ ഹാന്‍ഡ് ബാഗേജില്‍ മാത്രമേ അനുവദിക്കൂ. എന്നാല്‍, ഹാന്‍ഡ് ബാഗ് സീറ്റിന് മുകളിലുള്ള 'ഓവര്‍ ഹെഡ് ബിന്നി'ല്‍ വെക്കുകയാണെങ്കില്‍ അതിനുള്ളില്‍ പവര്‍ ബാങ്ക് ഉണ്ടാകാന്‍ പാടില്ല. പവര്‍ ബാങ്കുകള്‍ യാത്രക്കാരന്‍ തന്റെ പക്കലോ സീറ്റിന് താഴെയോ സുരക്ഷിതമായി സൂക്ഷിക്കണം. ഉപയോഗത്തിലില്ലാത്ത ബാറ്ററികള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാതിരിക്കാന്‍ അവയുടെ ടെര്‍മിനലുകള്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുകയോ ഒറിജിനല്‍ പാക്കിങ്ങില്‍ തന്നെ സൂക്ഷിക്കുകയോ വേണം.

എമിറേറ്റ്‌സ്, ഫ്‌ലൈ ദുബൈ നിബന്ധനകള്‍

യുബൈയുമൊക്കെ ഈ നിയമങ്ങള്‍ നേരത്തെ തന്നെ കര്‍ശനമാക്കിയിട്ടുണ്ട്. 100 വാട്ട് അവര്‍ (ഡബ്ല്യു.എച്ച്) വരെ ശേഷിയുള്ള ലിഥിയം ബാറ്ററികളാണ് സാധാരണയായി അനുവദിക്കുന്നത്. 100 മുതല്‍ 160 വാട് അവര്‍ വരെ ശേഷിയുള്ളവയ്ക്ക് വിമാന കമ്പനിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. 160 വാട്ട് അവറിന് മുകളിലുള്ളവ വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല.

മറ്റു ഗാഡ്‌ജെറ്റുകള്‍
നനനലാപ്‌ടോപ്പും ക്യാമറയും: നനനഇവയും ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുപോകുന്നതാണ് ഉചിതം. സ്‌പെയര്‍ ബാറ്ററികള്‍ നിര്‍ബന്ധമായും കൈവശം തന്നെ വയ്ക്കണം.

ഇസിഗരറ്റ്, വേപ്പുകള്‍: നനനഇവ വിമാനത്തിനുള്ളില്‍ ഉപയോഗിക്കാനോ ചാര്‍ജ് ചെയ്യാനോ പാടില്ല. ഇവയും ഹാന്‍ഡ് ബാഗില്‍ തന്നെ സൂക്ഷിക്കണം.
നനനസ്മാര്‍ട്ട് ലഗേജ്: നനനബാറ്ററികള്‍ നീക്കം ചെയ്യാന്‍ കഴിയു ന്ന സ്മാര്‍ട്ട് ബാഗുകള്‍ മാത്രമേ അനുവദിക്കൂ. ഈ ബാറ്ററികള്‍ ഊരിയെടുത്ത് കൈവശം വയ്ക്കണം.

യാത്രക്കാര്‍ പാലിക്കേണ്ട മറ്റു സുരക്ഷാ മുന്‍കരുതലുകള്‍ 

വിമാന യാത്രയ്ക്കിടെ യാത്രക്കാരുടെ കൈവശമുള്ള ഫോണോ പവര്‍ ബാങ്കോ അമിതമായി ചൂടാകുകയോ, അതില്‍ നിന്ന് പുകയോ ഗന്ധമോ വരികയോ ചെയ്താല്‍ ഒട്ടും വൈകാതെ വിമാന ജീവനക്കാരെ വിവരമറിയിക്കണം. മൊബൈല്‍ ഫോണ്‍ സീറ്റിനിടയില്‍ വീണു പോയാല്‍ അത് എടുക്കാനായി സീറ്റ് ചലിപ്പിക്കരുത്. സീറ്റിന്റെ മെക്കാനിസത്തിനിടയില്‍പ്പെട്ട് ബാറ്ററി അമരുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ കാബിന്‍ ക്രൂവിന്റെ സഹായം തേടുക. രാജ്യാന്തര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐ.സി.എ.ഒ) സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഇന്ത്യ ഈ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് യാത്രക്കാര്‍ ഈ നിയമങ്ങളോട് സഹകരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

If you’re flying from the UAE to India, be aware that India’s aviation regulator has introduced new rules on power banks and lithium battery-powered devices to prevent fire hazards on board. The Directorate General of Civil Aviation (DGCA) has banned the use of power banks during flights, including charging phones or other gadgets via in-seat power outlets. The restriction applies throughout the journey.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  4 hours ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  5 hours ago
No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  5 hours ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  5 hours ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  6 hours ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  6 hours ago
No Image

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യവിദഗ്ധരുടെ സംഘം ഇന്ന് യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും

Kerala
  •  6 hours ago
No Image

മാധവ് ഗാഡ്ഗില്‍; പ്രകൃതിയെ പ്രണയിച്ച പച്ചമനുഷ്യന്‍

Kerala
  •  6 hours ago
No Image

ഞങ്ങൾക്കും കണികണ്ടുണരണം, ഈ നന്മ... പാൽ വില കൂട്ടണം; ക്ഷീര കർഷകർ വീണ്ടും സമരത്തിലേക്ക് 

Kerala
  •  7 hours ago