ദക്ഷിണ യമനിൽ രാഷ്ട്രീയ പരിഹാരത്തിന് വഴിതുറക്കുന്നു; റിയാദ് സമ്മേളനം പ്രഖ്യാപിച്ച് സൗദി അറേബ്യ
റിയാദ്: റിയാദ് സമ്മേളനത്തിലൂടെ ദക്ഷിണ യമൻ പ്രശ്നം സൗദി അറേബ്യയുടെ മേൽനോട്ടത്തിൽ രാഷ്ട്രീയ പരിഹാരത്തിലേക്ക് എത്തിയെന്ന് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ അറിയിച്ചു. തന്റെ എക്സ് അക്കൗണ്ടിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണ യമനിലെ വിവിധ രാഷ്ട്രീയ നേതാക്കളെയും പ്രമുഖ വ്യക്തിത്വങ്ങളെയും ഒന്നിപ്പിക്കാനും, അവരുടെ ആഗ്രഹങ്ങൾക്കും ലക്ഷ്യങ്ങൾക്കും പരിഹാരങ്ങൾക്കായി സമഗ്രമായ കാഴ്ചപ്പാട് രൂപീകരിക്കാനുമാണ് ഈ സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യമനിലെ ആഭ്യന്തര കലഹങ്ങൾക്കും രാഷ്ട്രീയ പ്രതിസന്ധികൾക്കും ശാശ്വതമായ പരിഹാരം കാണുന്നതിനായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ റിയാദിൽ വെച്ച് നടക്കുന്ന ചർച്ചാ സംഗമമാണിത്. ദക്ഷിണ യമനുമായി കൂടിയാലോചിച്ച് സമ്മേളനം സംഘടിപ്പിക്കുന്നതിനായി സൗദി അറേബ്യ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും അതിൽ എല്ലാ ദക്ഷിണ ഗവർണറേറ്റുകളിൽ നിന്നുമുള്ള പങ്കാളികൾ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. റിയാദ് സമ്മേളനത്തിന്റെ തീരുമാനങ്ങൾക്ക് രാജ്യം പൂർണ്ണ പിന്തുണ നൽകുമെന്നും, യമൻ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള രാഷ്ട്രീയ ചർച്ചകളിൽ ഇവ അവതരിപ്പിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.
Saudi Defense Minister Prince Khalid bin Salman announced via his X (formerly Twitter) account that the Riyadh Conference has marked a significant step toward a political solution for the South Yemen issue under Saudi Arabia's supervision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."