യുവതിയുടെ പവർഫുൾ പ്രതികരണം; കൂടെനിന്ന് യാത്രക്കാരും! ബസിനുള്ളിലെ ശല്യക്കാരനെ കൈയ്യോടെ പിടികൂടി പൊലിസിലേൽപ്പിച്ചു
കെഎസ്ആർടിസി ബസിനുള്ളിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ തിരുവനന്തപുരം സ്വദേശിയെ അടൂർ പൊലിസ് അറസ്റ്റ് ചെയ്തു. പാലാ - കൊല്ലം റൂട്ടിലോടുന്ന ഫാസ്റ്റ് പാസഞ്ചർ ബസിനുള്ളിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
തിരുവനന്തപുരം അതിയന്നൂർ സ്വദേശിയായ റോജിലാൽ (54) ആണ് പിടിയിലായത്. രാത്രി എട്ടുമണിയോടെ ബസ് അടൂർ ഭാഗത്തേക്ക് സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. യുവതിയുടെ അടുത്തിരുന്ന പ്രതി തുടർച്ചയായി അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചും ശല്യം തുടർന്നതോടെ യുവതി ബഹളം വെച്ചു. ഇതോടെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഇടപെടുകയും പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
പൊലിസ് നടപടി
അടൂർ പൊലിസ് സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. അടൂർ എസ്‌ഐ ദീപു ജി.എസ്, എഎസ്‌ഐ മഞ്ജുമോൾ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."