HOME
DETAILS

ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തി എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 30 ലക്ഷം റിയാൽ തട്ടിയെടുത്തു; സഊദിയിൽ കൊടുംകുറ്റവാളിയെ വധശിക്ഷയ്ക്ക് വിധേയനാക്കി

  
Web Desk
January 11, 2026 | 12:46 PM

saudi arabia sentences brutal criminal to death for robbing atm cash at gunpoint employees transport crime

റിയാദ്: എടിഎമ്മില്‍ പണം നിറയ്ക്കാന്‍ പോയവരെ ആക്രമിച്ച് പണം തട്ടിയെടുത്ത യമനി പൗരന്റെ വധശിക്ഷ നടപ്പാക്കി. ശനിയാഴ്ച മക്കയില്‍ വെച്ചാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്. 

തുര്‍ക്കി അബ്ദുല്ല ഹസ്സന്‍ അല്‍ സഹ്‌റാന്‍ എന്ന യമനി പൗരനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. കൃത്യമായ ഗൂഢാലോചന നടത്തിയ ശേഷമാണ് ഇയാളും സംഘവും എടിഎമ്മിലേക്ക് പോയവര്‍ക്ക് നേരേ വെടിയുതിര്‍ത്ത് പണം തട്ടിയത്. 30 ലക്ഷം റിയാലാണ് ഇയാളും സംഘവും കൂടി തട്ടിയെടുത്തത്. 

പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ രണ്ട് ജീവനക്കാരെ വെടിയുതിര്‍ത്ത് പരുക്കേല്‍പ്പിച്ചിരുന്നു. ഇത്തരത്തില്‍ രണ്ട് കവര്‍ച്ചകളിലായാണ് ഇയാള്‍ 30 ലക്ഷം റിയാള്‍ തട്ടിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പഴുതടച്ച അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം തെളിയുകയും ചെയ്തു.

സമൂഹത്തില്‍ ഭീതിയുളവാക്കുന്ന കുറ്റമാണ് പ്രതി ചെയ്തതെന്ന് നിരീക്ഷിച്ച കോടതി പരമാവധി ശിക്ഷ തന്നെ വിധിക്കുകയായിരുന്നു. പിന്നീട് കോടതി വിധിക്ക് രാജകീയ അംഗീകാരം ലഭിച്ചതോടെ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കുകയായിരുന്നു. രാജ്യത്തെ സുരക്ഷയും നീതിയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

saudi authorities executed a convicted criminal who robbed thirty million riyals at gunpoint while forcing employees to transport atm cash. the court cited extreme violence, public security threats, and deterrence as reasons, reaffirming punishment for armed robbery and financial crimes.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  4 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  4 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  4 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  4 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  4 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  4 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  4 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  4 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  4 days ago