HOME
DETAILS

വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വധൂവരന്മാരടക്കം 8 പേർക്ക് ദാരുണാന്ത്യം

  
January 11, 2026 | 3:41 PM

gas cylinder explosion at wedding house kills eight including bride and groom in tragic incident reported

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വിവാഹ സൽക്കാരത്തിന് പിന്നാലെ വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നവദമ്പതികൾ ഉൾപ്പെടെ എട്ടുപേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ ജനവാസ മേഖലയിലുള്ള വീട്ടിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. വിവാഹാഘോഷങ്ങൾ കഴിഞ്ഞ് വധൂവരന്മാരും അതിഥികളും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സ്ഫോടനം.

സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു വീണു. അപകടത്തിൽ ഏഴുപേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ശക്തിയിൽ സമീപത്തുള്ള കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. 

സംഭവത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തുകയും പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പാകിസ്ഥാനിൽ പ്രകൃതിവാതക ലഭ്യത കുറവായതിനാൽ നഗരപ്രദേശങ്ങളിൽ ഉൾപ്പെടെ പാചകത്തിന് എൽ.പി.ജി സിലിണ്ടറുകളെയാണ് ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്. സിലിണ്ടറുകളിലെ ഗ്യാസ് ചോർച്ചയോ അല്ലെങ്കിൽ അശ്രദ്ധമായി കൈകാര്യം ചെയ്തതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

eight people including the bride and groom died after a gas cylinder explosion at a wedding house. the incident caused shock and grief as celebrations turned tragic, prompting authorities to investigate safety lapses and urge precautions during household preparations nationwide

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഇസ്‌റാഈലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, വ്യോമപാത അടച്ചു

International
  •  4 days ago
No Image

മുനമ്പം: ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍

Kerala
  •  4 days ago
No Image

ടി-20 ചരിത്രം തിരുത്തിക്കുറിച്ച് സഞ്ജു; ഇനിമുതൽ ലോകത്തിൽ ഒന്നാമൻ!

Cricket
  •  4 days ago
No Image

ഇറാനില്‍ ഇസ്‌റാഈല്‍ ആക്രമണം ; തെഹ്റാനിലെങ്ങും സ്‌ഫോടനശബ്ദം

International
  •  4 days ago
No Image

അവനോടൊപ്പം ബാറ്റ് ചെയ്യുന്നത് ഞാൻ നന്നായി ആസ്വദിക്കാറുണ്ട്: സഞ്ജു സാംസൺ

Cricket
  •  4 days ago
No Image

കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തതിൽ വിശദീകരണവുമായി ഡിജിപി; വിശദമായ പരിശോധനയും അന്വേഷണവുമുണ്ടാകും

Kerala
  •  4 days ago
No Image

ഒരു ബുദ്ധിമുട്ടുമില്ലാതെ റൊണാൾഡോ ആ വലിയ ലക്ഷ്യത്തിലെത്തും: പോർച്ചുഗീസ് പരിശീലകൻ

Cricket
  •  4 days ago
No Image

കണ്ണൂര്‍ ബര്‍ണശേരിയിലെ പൊതു ശൗചാലയത്തില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ 

Kerala
  •  4 days ago
No Image

14 വർഷങ്ങൾക്ക് ശേഷം അത്ഭുത നേട്ടം; ചരിത്ര റെക്കോർഡിൽ തിളങ്ങി വിൽ ജാക്സ്

Cricket
  •  4 days ago
No Image

ടിക്കറ്റ് എടുത്തത് രണ്ട് പേര്‍ മാത്രം..! 'കേരള സ്റ്റോറി 2'ന് കേരളത്തില്‍ വന്‍ തിരിച്ചടി; ഷോകള്‍ റദ്ദാക്കി

Kerala
  •  4 days ago