സ്പാനിഷ് സൂപ്പർ കപ്പ് കിരീടം ബാഴ്സലോണക്ക്: റയലിനെ 3-2ന് തകർത്തു; റാഫീഞ്ഞക്ക് ഇരട്ട ഗോൾ
ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പിന്റെ കാലാശ പോരിൽ ബാഴ്സലോണക്ക് വിജയം. സഊദിയിലെ കിങ്ങ് അബ്ദുല്ല അസീസ് സ്പോർട്സ് സിറ്റിയിൽ നടന്ന മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ബാഴ്സലോണ വിജയിച്ചു കയറിയത്. ബാഴ്സക്കായി ബ്രസീലിയൻ സൂപ്പർ താരം റാഫീഞ്ഞ രണ്ട് ഗോൾ നേടിയപ്പോൾ, പോളിഷ് സ്ട്രൈക്കർ ലെവൻഡോസ്കിയായിരുന്നു മറ്റൊരു ഗോൾ നേടിയത്. ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ, സ്പാനിഷ് യുവതാരം ഗോൺസാലോ ഗാർഷ്യ എന്നിവരാണ് റയലിനായി ഗോൾ നേടിയത്.
തങ്ങളുടെ 16-ാം സൂപ്പർ കപ്പ് കിരീടമാണ് ഈ വിജയത്തിലൂടെ ബാഴ്സ സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തെ ഫൈനലിൽ ബാഴ്സലോണ റയലിനെ 5-2 ന് തോൽപ്പിച്ചിരുന്നു.
മത്സരത്തിന്റെ 36ാം മിനിറ്റിൽ റാഫീഞ്ഞയിലൂടെ ബാഴ്സ അക്കൗണ്ട് തുറന്നു. എന്നാൽ ഇഞ്ചുറി ടൈമിൽ വിനീഷ്യസ് ജൂനിയറിലൂടെ (45+2) ബാഴ്സ സമനില പിടിച്ചു. എന്നാൽ ഒന്നര മിനിറ്റിനകം ലെവൻഡോസ്കിയിലൂടെ ബാഴ്സ ലീഡെടുത്തു. അതേസമയം, ആ ലീഡ് അധിക നേരം പിടിച്ചു നിർത്താൻ ബാഴ്സക്കായില്ല ഇഞ്ചുറി ടൈം അവസാനിക്കും മുൻപ് ഗോൺസാലോ ഗാർഷ്യയിലൂടെ റയൽ ബാഴ്സയെ ഞെട്ടിച്ചു. സ്കോർ 2-2.
തുടർന്ന്, മത്സരം പുരോഗമിക്കവേ 73ാം മിനിറ്റിൽ റാഫീഞ്ഞ ബാഴ്സയുടെ വിജയ ഗോൾ നേടി. തുടർന്ന്, പരുക്ക് മാറി തിരിച്ചെത്തിയ സൂപ്പർ താരം കിലിയൻ എംബാപ്പെ, ഡേവിഡ് അലാബ തുടങ്ങിയ താരങ്ങളെ സാബി കളത്തിലിറക്കിയെങ്കിലും ഗോൾ മടക്കാനായില്ല.
ഹാൻസി ഫ്ലിക്കിന്റെ കീഴിൽ മികച്ച ഫോമിലുള്ള ബാഴ്‌സലോണ, സെമി ഫൈനലിൽ അത്‌ലറ്റിക് ബിൽബാവോയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് ഫൈനലിൽ എത്തിയത്. നിലവിൽ ലാ ലിഗ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ബാഴ്സ.
അതേസമയം, അത്‌ലറ്റിക്കോ മാഡ്രിഡിനെ സെമിയിൽ 2-1 ന് പരാജയപ്പെടുത്തിയാണ് റയൽ ഫൈനൽ ടിക്കറ്റ് എടുത്തത്. 13 തവണ സൂപ്പർ കപ്പ് ഉയർത്തിയ റയൽ മാഡ്രിഡിന് ബാഴ്സയുമായുള്ള കിരീട വ്യത്യാസം കുറയ്ക്കാൻ ഇന്നലത്തെ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു.
Barcelona emerged victorious in the Spanish Super Cup final, defeating Real Madrid 3-2 at King Abdullah Sports City in Jeddah, Saudi Arabia. Raphinha scored a brace, while Robert Lewandowski netted the other goal for the Catalans.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."