HOME
DETAILS

രാഹുല്‍ മാങ്കൂട്ടത്തിലിന് എം.എല്‍.എ സ്ഥാനം നഷ്ടമാകുമോ? നിയമം പറയുന്നത് ഇങ്ങനെ

  
Web Desk
January 12, 2026 | 7:55 AM

will-rahul-mankootathil-lose-mla-post-what-law-says

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നത് സംബന്ധിച്ച നടപടികള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എം.എല്‍.എ സ്ഥാനം രാഹുല്‍ സ്വയം ഒഴിഞ്ഞില്ലെങ്കില്‍, സഭയില്‍ നിന്ന് പുറത്താക്കാന് നിയമസഭയ്ക്ക് അധികാരമുണ്ട്.

നിലവില്‍ രാഹുലിനെ അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ എസ്.ഐ.ടി രേഖാമൂലം അറിയിച്ചിട്ടുണ്ട്. എസ്.ഐ.ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയ ശേഷമാകും അയോഗ്യനാക്കാനുള്ള നടപടിയിലേക്ക് കടക്കുകയെന്നാണ് റിപ്പോര്‍ട്ട്. വിഷയം നിയമസഭയുടെ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റിക്ക് അയച്ചിട്ടുണ്ട്. 

അതേസമയം, ഗുരുതരമായ ക്രിമിനല്‍ കേസില്‍ പ്രതിയായതുകൊണ്ടോ കോടതി റിമാന്‍ഡ് ചെയ്തതുകൊണ്ടോ നിയമസഭാംഗത്വം റദ്ദ് ചെയ്യാന്‍ കഴിയുമോ എന്നാണ് ചോദ്യം. ഉത്തരം ഇല്ലാ എന്ന് തന്നെയാണ്. ജനപ്രാതിനിധ്യ നിയമം പറയുന്നതനുസരിച്ച് കോടതി കുറ്റക്കാരാനായി കണ്ടെത്തി രണ്ട് വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ വിധിച്ചാല്‍ മാത്രമേ ജനപ്രതിനിധിയായ ഒരാളെ അയോഗ്യനാക്കാന്‍ സാധിക്കുകയുള്ളൂ.. 

ഏതൊക്കെ കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ടാലാണ് അയോഗ്യനാക്കാന്‍ കഴിയുക എന്നും ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ബലാത്സംഗം ഉള്‍പ്പെടെയുള്ള എല്ലാ ക്രിമിനല്‍ കുറ്റങ്ങളും അതില്‍ പെടുന്നവയാണ്. 

എന്നാല്‍ കോടതി ശിക്ഷ വിധിക്കുകയും രണ്ട് വര്‍ഷം കുറഞ്ഞത് തടവുശിക്ഷയെങ്കിലും വിധിക്കുകയും ചെയ്താല്‍ മാത്രമേ അയോഗ്യനാക്കാന്‍ കഴിയുകയുള്ളൂ..

ജനപ്രാതിനിധ്യനിയമം അനുസരിച്ചല്ലാതെ, എം.എല്‍.എയ്ക്ക് ഭരണഘടനയുടെ അനുച്ഛേദം 191 അനുസരിച്ച് അഞ്ച് അയോഗ്യതാ മാനദണ്ഡങ്ങള്‍ കൂടിയുണ്ട്. ഏതൊക്കെയെന്ന് നോക്കാം..

  • അതത് നിയമസഭകള്‍ നിയമം മൂലം സംരക്ഷിച്ചിട്ടില്ലാത്ത ഏതെങ്കിലും ലാഭകരമായ പദവി സര്‍ക്കാരില്‍ വഹിക്കുകയാണെങ്കില്‍ 
  • മാനസികനില തകരാറിലാണെന്ന് കോടതി വിധിക്കുന്നപക്ഷം 
  • പാപ്പരായി പ്രഖ്യാപിക്കപ്പെട്ടശേഷവും കോടതി കടബാധ്യതയില്‍ നിന്ന് മുക്തനാക്കിയിട്ടില്ലാത്തവരുടെ സ്ഥാനം നഷ്ടപെടാം.
  • മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുന്നവരുടെ നിയമസഭാംഗത്വം അതേ കാരണം കൊണ്ട് റദ്ദാക്കാം. 
  • പാര്‍ലമെന്റ് പാസാക്കുന്ന മറ്റേതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലും എം.എല്‍.എയ്ക്ക് പദവി നഷ്ടപ്പെടാം. 

അനുച്ഛേദം 191ന്റെ രണ്ടാം ഉപവകുപ്പനുസരിച്ച് കൂറുമാറ്റത്തിനും (പത്താം പട്ടിക) ഒരു എം.എല്‍.എയെ അയോഗ്യനാക്കാന്‍ സാധിക്കും. 

പാര്‍ട്ടി വിടുകയോ വിപ്പ് ലംഘിക്കുകയോ കൂറുമാറി വോട്ട് ചെയ്യുകയോ, പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ വോട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയോ, സ്വതന്ത്രനായി മല്‍സരിച്ച് വിജയിച്ചശേഷം മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരുകയോ ചെയ്താലും ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ സാധിക്കും. ഇതുകൂടാതെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പേരിലും അയോഗ്യതയ്ക്ക് വകുപ്പുണ്ട്.

രാഹുലിന് കുരുക്കായത് അതിജീവിതയുടെ തെളിവുകള്‍

പാലക്കാട്: മൂന്നാമത്തെ കേസില്‍ രാഹുലിന് കുരുക്കായത് അതിജീവിതയുടെ പക്കലുണ്ടായിരുന്ന നിര്‍ണായക തെളിവുകള്‍. കൂടുതല്‍ ആഴത്തിലുള്ള തെളിവുകളാണ് യുവതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുള്ളത്.

ഗര്‍ഭഛിദ്രം നടത്തിയശേഷം കൃത്യമായ വിവരങ്ങള്‍ യുവതി ശേഖരിച്ചിരുന്നു. ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയതോടെയാണ് തെളിവുകള്‍ ശേഖരിക്കാന്‍ തുടങ്ങിയതെന്നാണ് അതിജീവിതയുടെ മൊഴി. ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള സാമ്പിളും രാഹുല്‍ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നതിനും വ്യക്തമായ തെളിവുകളുണ്ട്.

ചെരുപ്പിനും സണ്‍സ്‌ക്രീമിനും, പാലക്കാട് തെരഞ്ഞെടുപ്പ് സമയത്ത് ആഹാരം കഴിക്കാനെന്ന പേരിലും പലതവണ രാഹുല്‍ പണം വാങ്ങിക്കൊണ്ടിരുന്നതായി അതിജീവിത നല്‍കിയ പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷം പാലക്കാട് ഫ്‌ലാറ്റ് വാങ്ങാന്‍ പണം ചോദിച്ചെങ്കിലും നല്‍കിയില്ല.

വിശ്വസ്തന്‍ ഫെന്നി നൈനാന്‍ വഴിയും പരാതി നല്‍കാതിരിക്കാനുള്ള വൈകാരിക ഇടപെടലുകള്‍ രാഹുല്‍ നടത്തിക്കൊണ്ടിരുന്നു. രാഹുലുമായുള്ള ബന്ധം ഫെന്നിയെ അറിയിച്ചെന്ന പേരില്‍ അധിക്ഷേപവും അസഭ്യവും പറഞ്ഞു. മറ്റ് പരാതികള്‍ വന്ന ശേഷം കഴിഞ്ഞ ഡിസംബറില്‍ വീണ്ടും ബന്ധപ്പെട്ടപ്പോള്‍ സഹോദരിയുടെ വിവാഹം മുടക്കുമെന്നടക്കം രാഹുല്‍ ഭീഷണിപ്പെടുത്തിയെന്നും അതിജീവിത പറയുന്നു.

 

 

Reports suggest that steps may be initiated to disqualify Palakkad MLA Rahul Mankootathil following his arrest in a rape case. While the SIT has informed the Speaker and the matter has been referred to the Ethics and Privileges Committee, arrest or remand alone does not lead to disqualification.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ കരാമയിൽ കെട്ടിടത്തിൽ തീപിടുത്തം; സിവിൽ ഡിഫൻസിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

uae
  •  4 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

Kerala
  •  4 days ago
No Image

ന്യൂസിലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ടിന്റെ മാസ്മരിക തിരിച്ചുവരവ്; പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾക്ക് പുതുജീവൻ

Cricket
  •  4 days ago
No Image

കൗൺസിലിംഗിനെത്തിയ 16കാരിയെ പീഡിപ്പിച്ച കേസ്; ഫിലിപ്പ് മമ്പാട് പൊലFസ് കസ്റ്റഡിയിൽ, നാളെ തെളിവെടുപ്പ്

Kerala
  •  4 days ago
No Image

ക്ഷേത്ര ഉത്സവത്തിനിടെ പൊലിസിനെ ആക്രമിച്ചു; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

'നിനക്ക് അടിക്കണോടാ?'; തിരുവനന്തപുരത്ത് പൊലിസിനെ തടഞ്ഞ് ഡിവൈഎഫ്ഐ, എസ്ഐക്ക് നേരെ ആക്രമണ ശ്രമം

crime
  •  5 days ago
No Image

പഞ്ചാബിന്റെ ഒന്നൊന്നര പഞ്ച്; ഐഎസ്എല്ലിൽ ഛേത്രിയുടെ ബെംഗളൂരു വീണു

Football
  •  5 days ago
No Image

മുസ്‌ലിങ്ങള്‍ക്ക് പ്രവേശനമില്ല; യുപിയില്‍ എക്‌സ്പ്രസ് വേയില്‍ ഹിന്ദുരക്ഷാ ദളിന്റെ ചുവരെഴുത്ത്; കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

'കുരങ്ങിനെ കാണിച്ചുതരാം' എന്ന് പറഞ്ഞ് വിളിച്ച് 11 വയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു; 53-കാരന് 30 വർഷം കഠിനതടവ്

crime
  •  5 days ago
No Image

ഐപിഎൽ പുതിയ സീസണിന് കളമൊരുങ്ങുന്നു; തീയതി പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  5 days ago