കട്ടിലില്‍ പിടിച്ചു കെട്ടിയിട്ടു, കണ്ണില്‍ മുളകുപൊടി വിതറി; മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി
കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളിയില്‍ മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. മാലീത്തറ ഉന്നതിയില്‍ രാമകൃഷ്ണന്റെ മകന്‍ സന്തോഷ്(35) ആണ് കിടപ്പുമുറിയില്‍ മരിച്ചത്. അച്ഛന്‍ രാമകൃഷ്ണനെയും മൂത്തമകന്‍ സനലിനേയും പൊലിസ് കസ്റ്റഡിയിലെടുത്തു.
സന്തോഷിന്റെ ആക്രമണം സഹിക്കാന്‍ വയ്യാതെ രാത്രിയില്‍ കമ്പിവടികൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് അച്ഛന്‍ മൊഴി നല്‍കിയത്. സംഭവ സമയത്ത് രാമകൃഷ്ണനും മൂത്ത മകന്‍ സനലും സന്തോഷും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സനലും സന്തോഷും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അച്ഛന്‍ ഇടപെടുകയും പിന്നാലെ കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
സന്തോഷിന്റെ ഉപദ്രവം സഹിക്ക വയ്യാതെ ഇരുവരും ചേര്‍ന്ന് ഇയാളെ കട്ടിലില്‍ പിടിച്ചു കെട്ടിയിട്ടു. ബഹളം തുടര്‍ന്നപ്പോള്‍ കണ്ണില്‍ മുളകുപൊടിയിടുകയും തലയ്ക്ക് കമ്പികൊണ്ട് അടിക്കുകയും ചെയ്തു. മൂന്നാമത്തെ അടിയില്‍ തലയില്‍ നിന്നും ചോര വന്നു. എന്നാല്‍ അച്ഛനും സഹോദരനും വിവരം ആരെയും അറിയിച്ചില്ല. രാവിലെയാണ് മരണവിവരം പുറത്തറിഞ്ഞത്.
സന്തോഷും സനലും അവിവാഹിതരാണ്. സന്തോഷ് മാനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിക്കുന്നയാളാണ്. സംഭവത്തില്‍ പൊലിസ് വിശദമായ അന്വേഷണം നടന്നുവരികയാണ്.
In a shocking incident from Sasthamkotta’s Mynagappally area in Kollam district, a 35-year-old man with mental health issues was allegedly beaten to death by his father and brother. The victim, Santhosh, son of Ramakrishnan of Maleethara Unnathi, was found dead inside his bedroom. Police have taken his father Ramakrishnan and elder brother Sanal into custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."