HOME
DETAILS

കോഹ്‌ലിയെ വീഴ്ത്തി ചരിത്രനേട്ടം; ലോകത്തിൽ മൂന്നാമനായി വാർണർ

  
January 16, 2026 | 12:47 PM

david warner breaks virat kohli record in t20 cricket

സിഡ്‌നി: ബിഗ് ബാഷ് ലീഗിൽ സിഡ്‌നി തണ്ടറിനെതിരെ സിഡ്‌നി സിക്‌സേഴ്സിന് അഞ്ചു വിക്കറ്റിന്റെ തകർപ്പൻ വിജയം. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി തണ്ടർ 20 ഓവർ ആറ് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിക്സേഴ്സ് 17.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 

മത്സരത്തിൽ തണ്ടറിനായി ഡേവിഡ് വാർണർ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 65 പന്തിൽ പുറത്താവാതെ 110 റൺസാണ് വാർണർ നേടിയത്. 11 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. ഈ സീസണിലെ വാർണറിന്റെ രണ്ടാം സെഞ്ച്വറി ആയിരുന്നു ഇത്.  ഹൊബർട്ട് ഹറിക്കൻസിനെതിരെയാണ്‌ താരം ഇതിനു മുമ്പ് സെഞ്ച്വറി നേടിയിരുന്നത്. മത്സരത്തിൽ 65 പന്തിൽ പുറത്താവാതെ 130 റൺസാണ് വാർണർ അടിച്ചെടുത്തത്. 11 ഫോറുകളും ഒമ്പത് സിക്സുകളും അടങ്ങുന്നതായിരുന്നു വാർണറിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്.

കുട്ടിക്രിക്കറ്റിലെ ഓസ്‌ട്രേലിയൻ വാർണറിന്റെ പത്താം  സെഞ്ച്വറി ആയിരുന്നു ഇത്.  ടി-20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് വാർണർ. വിരാട് കോഹ്‌ലി, റിലേ റൂസോ എന്നിവരെ മറികടന്നാണ് വാർണർ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. ഇരുവരും ഒമ്പത് സെഞ്ച്വറികൾ വീതം ടി-20യിൽ നേടിയിട്ടുണ്ട്. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് പാകിസ്താൻ താരം ബാബർ അസം ആണ്. ബാബർ 11 സെഞ്ച്വറികളാണ് നേടിയിട്ടുള്ളത്. 21 സെഞ്ച്വറികൾ നേടിയ വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ ആണ് ടി-20യിൽ ഏറ്റവും കൂടുതൽ തവണ 100 റൺസ് നേടിയിട്ടുള്ളത്. 

അതേസമയം മത്സരത്തിൽ തണ്ടേഴ്സിനെതിരെ സിഡ്‌നി സിക്സേഴ്സ് താരം സ്റ്റീവ് സ്മിത്തും സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 42 പന്തിൽ അഞ്ചു ഫോറുകളും ഒമ്പത് കൂറ്റൻ സിക്സുകളും അടക്കം 100 റൺസ് നേടിയാണ് സ്മിത്ത് സിക്‌സേഴ്സിന് വിജയം സമ്മാനിച്ചത്. പാക് താരം ബാബർ അസം 39 പന്തിൽ 47 റൺസും നേടി ടീമിന്റെ വിജയത്തിൽ നിർണായകമായി. 

Sydney Thunder star David Warner scored a century against Sydney Sixers in the Big Bash League. Warner scored an unbeaten 110 runs off 65 balls in the match. The star's fiery innings consisted of 11 fours and four sixes. This was the Australian Warner's 10th century in minor cricket. Warner is currently third in the list of players who have scored the most centuries in T-20s. Warner has moved up to third place after surpassing Virat Kohli and Riley Russo. Both have scored nine centuries each in T-20s.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂര്യഗാഥ തുടരുന്നു; കോഹ്‌ലിയെയും താഴെയിറക്കി ചരിത്രത്തിൽ ഒന്നാമൻ

Cricket
  •  5 days ago
No Image

മരുഭൂമിയിൽ കുളിർമഴ; റാസൽഖൈമയിൽ ആലിപ്പഴ വർഷം, അബുദബിയിൽ അതീവ ജാഗ്രതാ നിർദ്ദേശം

uae
  •  5 days ago
No Image

ഒറ്റ വിസയിൽ 6 ഗൾഫ് രാജ്യങ്ങൾ! ജിസിസി ഏകീകൃത വിസ വരുന്നു; എങ്ങനെ അപേക്ഷിക്കാം? | gcc unified visa

uae
  •  5 days ago
No Image

പ്രവാസി വോട്ടര്‍ പട്ടിക: അപേക്ഷകളില്‍ കര്‍ശന പരിശോധന; അഡ്രസ് മാറ്റം പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു

Kerala
  •  5 days ago
No Image

റമദാൻ 2026: ദുബൈയിലെ സ്കൂളുകളിൽ സമയക്രമം പ്രഖ്യാപിച്ചു; പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി ചുരുക്കും

uae
  •  5 days ago
No Image

നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ്: എം.പി ആന്റോ ആന്റണിക്കെതിരെയും ഇ.ഡി അന്വേഷണം, ചോദ്യം ചെയ്യും

Kerala
  •  5 days ago
No Image

റഷ്യയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ കൗമാരക്കാരന്റെ ആക്രമണം: നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

International
  •  5 days ago
No Image

വികല ആശയങ്ങളെ സമസ്ത വിവേകപൂര്‍വം നേരിട്ടു: മുനവ്വറലി തങ്ങള്‍

Kerala
  •  5 days ago
No Image

സമസ്തയുടേത് അത്ഭുതപ്പെടുത്തുന്ന വിദ്യാഭ്യാസ വിപ്ലവം: പ്രൊഫ. നവേദ് ഇഖ്ബാല്‍

Kerala
  •  5 days ago
No Image

വിദ്യാഭ്യാസത്തിലൂടെ സമസ്ത സമൂഹത്തെ സമുദ്ധരിച്ചു: സണ്ണി ജോസഫ്

Kerala
  •  5 days ago