സിഡ്‌നിയിൽ ഇടിമിന്നലായി സ്മിത്ത്; ഒറ്റ സെഞ്ച്വറിയിൽ പിറന്നത് പുതിയ ചരിത്രം
സിഡ്‌നി: ബിഗ് ബാഷ് ലീഗിൽ ചരിത്രം സൃഷ്ടിച്ച് ഓസ്‌ട്രേലിൻ ഇതിഹാസം സ്റ്റീവ് സ്മിത്ത്. ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന് നേട്ടം സ്വന്തമാക്കിയാണ് സ്മിത്ത് കുതിക്കുന്നത്. സിഡ്‌നി തണ്ടേഴ്സിനെതിരെ നേടിയ സെഞ്ച്വറിക്ക് പിന്നാലെയാണ് സ്മിത്തിന്റെ ഈ നേട്ടം. മത്സരത്തിൽ 42 പന്തിൽ അഞ്ചു ഫോറുകളും ഒമ്പത് കൂറ്റൻ സിക്സുകളും അടക്കം 100 റൺസ് നേടിയാണ് സ്മിത്ത് സിക്‌സേഴ്സിന് വിജയം സമ്മാനിച്ചത്.
ബിബിഎല്ലിൽ മൂന്ന് വീതം സെഞ്ച്വറികൾ നേടിയ ഡേവിഡ് വാർണർ, ബെൻ മക്ഡെർമോട്ട് എന്നിവരെ മറികടന്നാണ് സ്മിത്തിന്റെ മുന്നേറ്റം. അതേസമയം വാർണർ തന്റെ മൂന്നാം ബിപിഎൽ സെഞ്ച്വറി നേടിയത് ഈ മത്സരത്തിൽ തന്നെയാണ്. 65 പന്തിൽ പുറത്താവാതെ 110 റൺസാണ് വാർണർ നേടിയത്. 11 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. ഈ സീസണിലെ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്.
അതേസമയം മത്സരത്തിൽ സിഡ്‌നി തണ്ടറിനെതിരെ സിഡ്‌നി സിക്സേഴ്സ് അഞ്ചു വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് കൈവരിച്ചത്. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി തണ്ടർ 20 ഓവർ ആറ് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിക്സേഴ്സ് 17.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
Australian legend Steve Smith has created history in the Big Bash League. Smith is on the verge of becoming the player with the most centuries in the history of the Big Bash League. Smith's achievement comes after his century against Sydney Thunder. Smith scored 100 runs in 42 balls, including five fours and nine huge sixes, to lead the Sixers to victory. Smith's progress has surpassed David Warner and Ben McDermott, who have scored three centuries each in the BBL.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."