HOME
DETAILS

ഭാരത് ഭവന്‍ കലാലയ ചെറുകഥാ പുരസ്‌ക്കാരം ഷഹീര്‍ പുളിക്കലിന്; 'ഒലിവെണ്ണയുടെ മണമുള്ള മൂന്നുരാവുകള്‍' എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടി

  
Web Desk
January 16, 2026 | 3:57 PM

Shaheer Pulikkal wins Bharat Bhavan College Short Story Award Three Nights Scented with Olive Oil wins first place

കൊച്ചി:നോവലിസ്റ്റും, ചെറുകഥാകൃത്തമായിരുന്ന സതീഷ് ബാബു പയ്യന്നൂരിന്റെ ഓര്‍മയ്ക്കായ് ഭാരത് ഭവന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനതല കലാലയ  ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം ഷഹീര്‍ പുളിക്കലിന്. 'ഒലിവെണ്ണയുടെ മണമുള്ള മൂന്നുരാവുകള്‍' എന്ന ചെറുകഥയാണ് ഒന്നാം സ്ഥാനം നേടിയത്. സുപ്രഭാതം ഓണ്‍ലൈന്‍ സബ് എഡിറ്ററാണ്. തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം യൂണിവേഴ്‌സിറ്റിയിലെ എം.എ മലയാളം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കൂടിയാണ്. 
ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, എ.ജി ഒലീന, കെ.ആര്‍. അജയന്‍,    സി. അനൂപ് ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ അടങ്ങിയ ജൂറിപാനലാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 

തിരുവനന്തപുരം നാഷണല്‍ കോളജിലെ എം.എസ്.ഡബ്ല്യൂ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി മൈഥിലി രണ്ടാം സ്ഥാനത്തിനും, ഫാ. റിനു വര്‍ഗീസ് മാത്യു മൂന്നാം സ്ഥാനവും നേടി.

ജനുവരി 19 ന് ഭാരത് ഭവനില്‍ നടക്കുന്ന സതീഷ് ബാബു പയ്യന്നൂരിന്റെയും, നാടക പ്രവര്‍ത്തകനായിരുന്ന പ്രശാന്ത് നാരായണന്റെയും അനുസ്മരണ കൂട്ടായ്മയില്‍ വെച്ച് ക്യാഷ് അവാര്‍ഡും,  പ്രശസ്തി പത്രവും, ഫലകവും പുരസ്‌ക്കാര ജേതാക്കള്‍ക്ക് സമ്മാനിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേദനയെ തോൽപ്പിച്ച നിശ്ചയദാർഢ്യം; സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി മത്സരിക്കാം; നിർണായക ഇടപെടലുമായി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  5 hours ago
No Image

പ്രധാന സാക്ഷികൾ മരിച്ചു, പലരും കൂറുമാറി; ആൽത്തറ വിനീഷ് വധക്കേസിൽ ശോഭാ ജോണിനെയും സംഘത്തെയും കോടതി വെറുതെ വിട്ടു

crime
  •  5 hours ago
No Image

ആള്‍ക്കൂട്ടക്കൊലയ്ക്കും വിദ്വേഷപ്രചാരണത്തിനുമെതിരേ സമസ്ത സുപ്രിംകോടതിയില്‍: ചൂണ്ടിക്കാട്ടിയത് തെഹ്‌സീന്‍ പൂനെവാല കേസിലെ മാര്‍ഗരേഖ; അവതരിപ്പിച്ചത് ശക്തമായ പോയിന്റുകള്‍

National
  •  5 hours ago
No Image

ഡ്രൈവിം​ഗിനിടെ മൊബൈൽ ഫോൺ ഉപയോ​ഗിച്ചു: റോഡിലെ ഡിവൈഡറുകൾ ഇടിച്ചുതെറിപ്പിച്ച് കാർ; മുന്നറിയിപ്പുമായി ഷാർജ പൊലിസ്

uae
  •  5 hours ago
No Image

കരുവാരക്കുണ്ടിൽ 14കാരിയെ16 കാരൻ കൊലപ്പെടുത്തിയ സംഭവം: പീഡനവിവരം മറച്ചുവെക്കാനെന്ന് പ്രതിയുടെ മൊഴി

crime
  •  5 hours ago
No Image

മസ്‌കറ്റില്‍ വന്‍തോതില്‍ മയക്കുമരുന്നുകള്‍ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  6 hours ago
No Image

തൊണ്ടിമുതൽ കേസ്; ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകി ആന്റണി രാജു

Kerala
  •  6 hours ago
No Image

ഒമാനില്‍ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രം സ്ഥാപിച്ചു;വിദേശ നിക്ഷേപങ്ങളേ ആകര്‍ഷിക്കാന്‍ പദ്ധതി

oman
  •  6 hours ago
No Image

പ്രഖ്യാപനമെത്തി; ലൂണയുടെ പോരാട്ടം ഇനി പുതിയ ടീമിനൊപ്പം

Football
  •  6 hours ago
No Image

വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 53-കാരൻ പിടിയിൽ

crime
  •  6 hours ago