സഊദി അറേബ്യൻ ഭരണാധികാരി സൽമാൻ രാജാവ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ
റിയാദ്: സഊദി അറേബ്യയുടെ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെ (90) റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. രാജാവിന്റെ വൈദ്യ പരിശോധനയെക്കുറിച്ചോ, ആരോഗ്യനിലയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.
യമനിലെ വികസന പ്രവർത്തനങ്ങൾക്കും ശമ്പള വിതരണത്തിനുമായി സഊദി അറേബ്യ വൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജാവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശസ്ത്രക്രിയകൾക്കും വിവിധ പരിശോധനകൾക്കുമായി അദ്ദേഹം പലതവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്.
2024ൽ അദ്ദേഹം ശ്വാസകോശ സംബന്ധമായ അണുബാധയ്ക്ക് ചികിത്സ തേടിയിരുന്നു. 2022 മെയ് മാസത്തിൽ കൊളോനോസ്കോപ്പി പരിശോധനയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
Saudi Arabia's King Salman bin Abdulaziz (90) has been admitted to King Faisal Specialist Hospital in Riyadh for medical examinations. While specific details about his current health status remain undisclosed, the monarch has a history of medical checkups, including treatment for lung inflammation in 2024 and a colonoscopy in 2022.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."