കോഹ്‌ലിയെ വീഴ്ത്താൻ വേണ്ടത് വെറും നാല് റൺസ്; വമ്പൻ നേട്ടത്തിനരികെ വൈഭവ്
2026 ഐസിസി അണ്ടർ 19 ലോകകപ്പിൽ നാളെയാണ് ഇന്ത്യ അടുത്ത മത്സരത്തിനിറങ്ങുന്നത്. നാളെ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ മത്സരം. ആദ്യ മത്സരത്തിൽ യുഎസ്എയെ തകർത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ എത്തുന്നത്. ഈ മത്സരത്തിൽ ഇന്ത്യൻ താരം വൈഭവ് സൂര്യവംശിക്ക് വിരാട് കോഹ്‌ലിയെ മറികടക്കാനുള്ള ഒരു സുവർണാവസരമുണ്ട്.
യൂത്ത് ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ കോഹ്‌ലിയെ മറികടക്കാൻ വൈഭവിന് ഇനി വെറും നാല് റൺസ് മാത്രമാണ് വേണ്ടത്. വൈഭവ് ഇതുവരെ 975 റൺസാണ് നേടിയിട്ടുള്ളത്. 978 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. 25 റൺസ് കൂടി നേടിയാൽ യൂത്ത് ഏകദിനത്തിൽ 1000 റൺസ് പൂർത്തിയാക്കാനും വൈഭവിന് സാധിക്കും. ആദ്യ മത്സരത്തിൽ തിളങ്ങാൻ വൈഭവിന് സാധിച്ചിരുന്നില്ല. രണ്ട് റൺസ് നേടിയാണ് താരം മടങ്ങിയത്.
ആദ്യ മത്സരത്തിൽ കളത്തിൽ ഇറങ്ങിയതോടെ ഒരു ചരിത്രനേട്ടവും വൈഭവ് സ്വന്തമാക്കിയിരുന്നു. 15 വയസ്സ് തികയുന്നതിന് മുമ്പായി അണ്ടർ 19 ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യൻ താരമായാണ് വൈഭവ് റെക്കോർഡിട്ടത്. 14 വയസ്സും 294 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
അണ്ടർ 19 ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം കുമാർ കുഷാഗ്ര ആയിരുന്നു. 15 വയസ്സും 88 ദിവസവും പ്രായമുള്ളപ്പോഴാണ് കുമാർ കുഷാഗ്ര ഈ നേട്ടം കൈക്കിവരിച്ചത്. 2020ൽ ശ്രീലങ്കക്കെതിരെയായിരുന്നു താരം ലോകകപ്പിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.
ആദ്യ മത്സരത്തിൽ യുഎസ്എയെ ആറ് വിക്കറ്റുകൾക്കാണ് ഇന്ത്യ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 35.2 ഓവറിൽ 107 റൺസിന് പുറത്തായി. മഴക്ക് പിന്നാലെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം മത്സരം 37 ഓവറിൽ 96 റൺസാക്കി ചുരുക്കി. ഈ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 17.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ഇന്ത്യൻ നിരയിൽ 41 പന്തിൽ പുറത്താവാതെ 43 റൺസ് നേടി അഭിഗ്യാൻ കുണ്ടു തിളങ്ങി. അഞ്ചു ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
ഇന്ത്യൻ ബൗളിങ്ങിൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി ഹെനിൻ പട്ടേൽ മിന്നും പ്രകടനമാണ് നടത്തിയത്. ഏഴ് ഓവറിൽ ഒരു മെയ്ഡൻ അടക്കം 16 റൺസ് വിട്ടുനൽകിയാണ് താരം അമേരിക്കയുടെ അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയത്.
India will play their next match in the 2026 ICC Under-19 World Cup tomorrow. India will face Bangladesh tomorrow. India will be confident after defeating the USA in the first match. In this match, Indian player Vaibhav Suryavanshi has a golden opportunity to surpass Virat Kohli. Vaibhav needs just four runs to surpass Kohli in the list of players who have scored the most runs for India in Youth ODIs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."